Job Kerala Latest

കുടുംബശ്രീയിൽ ഡി​ഗ്രിക്കാർക്ക് കൗൺസിലർമാരാവാം | kudumbashree job 2025

  • April 28, 2025
  • 1 min read
കുടുംബശ്രീയിൽ ഡി​ഗ്രിക്കാർക്ക് കൗൺസിലർമാരാവാം | kudumbashree job 2025

കുടുംബശ്രീ വകുപ്പിൽ കൗൺസിലർമാരെ നിയമിക്കുന്നതിന് ഡിഗ്രി യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. കുടുംബശ്രീ ജില്ല മിഷന് കീഴിലാണ് നിയമനങ്ങൾ നടക്കുക. താൽപര്യമുള്ളവർ മെയ് 02ന് മുൻപായി അപേക്ഷകൾ തപാൽ മുഖേന അയക്കണം. വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. (kudumbashree community counselor job 2025)

Companyകുടുംബശ്രീ
Postകമ്മ്യൂണിറ്റി കൗൺസിലർ
Notification NOKSTVM/217/2024-E3
Total Vacancy03
Job TypeFull Time
Job LocationTrivandrum, kerala
Mode of ApplicationBy post
Last Date For Online ApplicationMay 02, 2025
Official Websitehttps://kudumbashree.org/

കുടുംബശ്രീയെ കുറിച്ച് | Job Details

സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര നിർമ്മാർജനം, സ്ത്രീ ശാക്തീകരണം എന്നിവ നടപ്പാക്കാനുള്ള കേരള സർക്കാർ പദ്ധതിയാണ് കുടുംബശ്രീ. 1998 ൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് പദ്ധതി തുടങ്ങിയത്. കുടുംബശ്രീ പദ്ധതിക്ക് കീഴിലായി നിരവധി തൊഴിൽ അവസരങ്ങൾ നിലവിലുണ്ട്. പല ജോലികളും, കുടുംബശ്രീ, അയൽക്കൂട്ട മെമ്പർമാർ, അവരുടെ മക്കൾ, കുടുംബാം​ഗങ്ങൾ എന്നിവർക്ക് പ്രത്യേകമായി ലഭിക്കുന്നവയാണ്. ഇപ്പോൾ നിലവിൽ ഡി​ഗ്രി യോ​ഗ്യതയുള്ളവർക്കായി കമ്മ്യൂണിറ്റി കൗൺസിലർ പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്.

Important Dates
അപേക്ഷ ആരംഭിക്കുന്ന തീയതിഏപ്രിൽ 24
അപേക്ഷ അവസാനിക്കുന്ന തീയതിമെയ് 02 (വെെകീട്ട് 5.00)

ആർക്കൊക്കെ അപേക്ഷിക്കാം ? Qualification

  • Age: 25 വയസിനും, 45 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
  • Qualification: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം.
  • സോഷ്യൽ വർക്ക്, സോഷ്യോളജി, വിമൻ സ്റ്റഡീസ്, സൈക്കോളജി, എന്നിവയിൽ പിജി കഴിഞ്ഞവർക്ക് മുൻഗണനയുണ്ട്.
  • അതുപോലെ അയൽക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കും മുൻഗണന ലഭിക്കും.
  • കുടുംബശ്രീക്ക് കീഴിൽ മുൻപ് ജെന്റർ റിസോഴ്‌സ് പേഴ്‌സണായി 10 വർഷം ജോലി നോക്കിയ പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
Read more: ഹയർ സെക്കണ്ടറി അധ്യാപകരാവാം; സെറ്റ് കേരള 2025 രജിസ്ട്രേഷൻ 28 മുതൽ
Read more: എച്ച്എൽഎല്ലിൽ കേരളത്തിൽ ജോലി; ഡി​ഗ്രിയുണ്ടെങ്കിൽ ഓഫീസ് അസിസ്റ്റന്റാവാം

ശമ്പളം എത്ര? Salary Details

ജോലി ലഭിച്ചാൽ പ്രതിമാസം നിങ്ങൾക്ക് 12,000 രൂപ ഓണറേറിയമായി ലഭിക്കും.

Selection Process

അപേക്ഷ അയച്ചവരിൽ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് എഴുത്ത് പരീക്ഷക്കായി വിളിപ്പിക്കും. ശേഷം ഇന്റർവ്യൂ നടത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

അപേക്ഷിക്കേണ്ട വിധം ? How to Apply

മേൽപറഞ്ഞ യോഗ്യതയുള്ളവർ ചുവടെന നൽകിയ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം വെള്ളപേപ്പറിൽ അപേക്ഷ എഴുതി തയ്യാറാക്കി, സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം ജില്ല കുടുംബശ്രീ ഓഫീസിലേക്ക് തപാൽ മുഖേന അയക്കണം. കത്തിന് മുകളിലായി കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

വിലാസം: ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ ഓഫീസ്, പട്ടം, തിരുവനന്തപുരം- 695 004.

സംശയങ്ങൾക്ക്: 0471 244 7552 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • അപേക്ഷയോടൊപ്പം നൽകേണ്ട സർട്ടിഫിക്കറ്റുകൾ
  • ബയോഡാറ്റ
  • വിദ്യാഭ്യാസ യോഗ്യത, പ്രായം, എക്‌സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ
  • ഫോട്ടോ അടങ്ങിയ പ്രൂഫ്
  • അയൽക്കൂട്ടാംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗമാണെന്ന സിഡിഎസ് സാക്ഷ്യപത്രം
  • ഒരു കാരണവശാലും നിങ്ങള്‍ ഒറിജിനൽ സർട്ടിഫിക്കറ്റുകള്‍ അയക്കരുത്.
kudumbashree Community Counselor Job 2025 Official Notification
kudumbashree Trivandrum District Portal
kudumbashree Official Website

Content Highlight: Kudumbashree Community Counselor Job Recruitment in Thiruvananthapuram District Mission. Apply before May 2, 2025. Check the official notification for details on age limit, salary, and qualifications.

kudumbashree community counselor job 2025

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *