Job Kerala Latest

KSCSTE Kerala Life Science Park Job – ലെെഫ് സയൻസ് പാർക്കിൽ നിരവധി ഒഴിവുകൾ

  • April 12, 2025
  • 1 min read
KSCSTE Kerala Life Science Park Job – ലെെഫ് സയൻസ് പാർക്കിൽ നിരവധി ഒഴിവുകൾ

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വിയോണ്‍മെന്റ് (KSCSTE) തിരുവനന്തപുരം, തോന്നക്കലിലുള്ള ലൈഫ് സയന്‍സ് പാര്‍ക്കിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കുമായി നിരവധി ഒഴിവുകളാണുള്ളത്. ലൈഫ് സയന്‍സ് പാര്‍ക്കില്‍ പുതുതായി ആരംഭിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് ഒഴിവുകളുള്ളത്. വിശദ വിവരങ്ങളും, അപേക്ഷ ലിങ്കും ചുവടെ നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 21ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. (KSCSTE Kerala Life Science Park Job)

Companyകേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വിയോണ്‍മെന്റ് (KSCSTE)
Post– പ്രോജക്ട് അസിസ്റ്റന്റ്
– റിസര്‍ച്ച് അസോസിയേറ്റ്
– പ്രൊജക്ട് ഫെല്ലോ
– ടെക്‌നിക്കല്‍ അസിസ്റ്റന്റ്
– അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് – -ഗാര്‍ഡ്‌നര്‍
Notification NoNo. 15/CoEN/KSCSTE/2025-26
Total Vacancy07
Job TypeContractual
Job LocationThiruvananthapuram
Starting Date for Online Application28-03-2025
Closing date for Online ApplicationsApril 21, 2025
Official Websitehttps://www.kscste.kerala.gov.in/

ജോലിയെക്കുറിച്ചറിയാം | Company Details

തിരുവനന്തപുരം, തോന്നക്കലില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന പുതിയ ന്യൂട്രാസ്യൂട്ടിക്കല്‍സ് സെന്ററിലേക്കാണ് ഇപ്പോള്‍ ജോലിക്കാരെ നിയമിക്കുന്നത്. കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വിയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി കേന്ദ്രവും സംയുക്തമായാണ് പുതിയ പദ്ധതി തുടങ്ങുന്നത്.

ഇവിടേക്കാണ് പ്രോജക്ട് അസിസ്റ്റന്റ്, റിസര്‍ച്ച് അസോസിയേറ്റ്, പ്രൊജക്ട് ഫെല്ലോ, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഗാര്‍ഡ്‌നര്‍ എന്നിവരെ നിയമിക്കുന്നത്. ഓരോ പോസ്റ്റിലേക്കുമുള്ള ‘ഒഴിവുകളും, പ്രായപരിധിയും’ പട്ടികയില്‍.

PostVacanciesAge
പ്രോജക്ട് അസിസ്റ്റന്റ്0238
റിസര്‍ച്ച് അസോസിയേറ്റ്0135
പ്രൊജക്ട് ഫെല്ലോ0136
ടെക്‌നിക്കല്‍ അസിസ്റ്റന്റ്0135
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 0135
ഗാര്‍ഡ്‌നര്‍0145

ആര്‍ക്കൊക്കെ അപേക്ഷിക്കാം? Eligibility Criteria

അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്

  • Education: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി യോഗ്യത വേണം. കൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും, കമ്മ്യൂണിക്കേഷന്‍ കഴിവും ഉള്ളവരായിരിക്കണം.
  • Experience: 2 വര്‍ഷത്തെ ക്ലറിക്കല്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

ഗാര്‍ഡ്‌നര്‍

  • Education: നിലവില്‍ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല. പകരം ഗാര്‍ഡനങ്ങില്‍ 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ജോലിക്ക് മുന്‍ഗണനയുണ്ട്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

  • Education: ലൈഫ് സയന്‍സ്/ കെമിസ്ട്രി/ ബയോകെമിസ്ട്രി/ ഫാര്‍മസി/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലേതിലെങ്കിലും ഡിഗ്രി.
  • Experience: സമാന മേഖലയില്‍ 2 വര്‍ഷത്തെ പരിചയം.
Read More: കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ പ്ലസ് ടുക്കാര്‍ക്ക് ജോലി
Read More: എയര്‍പോര്‍ട്ടുകളില്‍ ജോലി; എക്‌സ്പീരിയന്‍സ് ആവശ്യമില്ല; 309 ഒഴിവുകള്‍

റിസര്‍ച്ച് അസോസിയേറ്റ്

  • Education: ലൈഫ് സയന്‍സ്/ കെമിസ്ട്രി/ ബയോകെമിസ്ട്രി/ ഫാര്‍മസി/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ പിജിയും, പിഎച്ച്ഡിയും.
  • Experience: 1 വര്‍ഷത്തെ പോസ്റ്റ് പിഎച്ച്ഡി എക്‌സ്പീരിയന്‍സ്.

പ്രൊജക്ട് ഫെല്ലോ

  • Education: ലൈഫ് സയന്‍സ്/ കെമിസ്ട്രി/ ബയോകെമിസ്ട്രി/ ഫാര്‍മസി/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലേതിലെങ്കിലും ഡിഗ്രി.
  • Experience: 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

    പ്രോജക്ട് അസിസ്റ്റന്റ്
  • Education: ലൈഫ് സയന്‍സ്/ കെമിസ്ട്രി/ ബയോകെമിസ്ട്രി/ ഫാര്‍മസി/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ പിജിയും, പിഎച്ച്ഡിയും.
  • Experience: 3 വര്‍ഷത്തെ പോസ്റ്റ് പിഎച്ച്ഡി എക്‌സ്പീരിയന്‍സ് വേണം

കാലാവധി | Job Duration

1 വര്‍ഷത്തേക്കുള്ള കരാര്‍ പരിധിയിലാണ് നിയമനങ്ങള്‍ നടക്കുന്നത്. ജോലിയുടെ കാലാവധി നീട്ടാനും, വെട്ടികുറയ്ക്കാനും കമ്പനിക്ക് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും.

സെലക്ഷന്‍ | Selection Process

ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ നിന്നും, യോഗ്യരായവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം റിക്രൂട്ട്‌മെന്റ് വിവരങ്ങള്‍ അവരെ നേരിട്ട് ഇമെയില്‍/ ഫോണ്‍ മുഖേന അറിയിക്കും.

ശമ്പളം എത്ര ? Salary Details

PostSalary
പ്രോജക്ട് അസിസ്റ്റന്റ്1,00000
റിസര്‍ച്ച് അസോസിയേറ്റ്70,000
പ്രൊജക്ട് ഫെല്ലോ37,000
ടെക്‌നിക്കല്‍ അസിസ്റ്റന്റ്25,000
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്30,000
ഗാര്‍ഡ്‌നര്‍20,000

അപേക്ഷിക്കേണ്ട വിധം ? How to Apply

ജോലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ നല്‍കുന്നു. യോഗ്യരായവര്‍ ചുവടെയുള്ള KSCSTE യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ 21ന് മുന്‍പായി അപേക്ഷകള്‍ നല്‍കണം.

  • www.kscste.kerala.gov.in എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക.
  • വെബ്‌സൈറ്റ് ഹോം പേജില്‍ നിന്ന് Careers തിരഞ്ഞെടുക്കുക.
  • ന്യൂട്രാസ്യൂട്ടിക്കല്‍സ് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷ ലിങ്കില്‍ ക്ലിക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
  • അപേക്ഷ സബ്മിറ്റ് ചെയ്യുക.
  • അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്കും, നോട്ടിഫിക്കേഷന്‍ ലിങ്കും ചുവടെ പട്ടികയില്‍ നല്‍കുന്നു.
KSCSTE Job recruitment 2025 official notification
KSCSTE Job Application Link
KSCSTE Official Website
Last Date Of Application: April 21

Content Highlight: KSCSTE Kerala Life Sciences Park is recruiting for various positions including Project Assistant, Research Associates, Gardener, Project Fellow, and Technical Assistant. Interested candidates can apply before April 21. Check Official Notification, Apply Link, Eligibility Criteria, Last Date for application details here.

ലെെഫ് സയൻസ് പാർക്കിൽ നിരവധി ഒഴിവുകൾ; KSCSTE Kerala Life Science Park Job

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *