
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡില്‍ ഹെല്‍പ്പര്‍
കേരള സര്‍ക്കാരിന് കീഴിലുള്ള ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡില്‍ ഹെല്‍പ്പര്‍ പോസ്റ്റില്‍ നിയമനം നടക്കുന്നു. കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (KPESRB) വഴി നേരിട്ട് നടത്തുന്ന സ്ഥിര നിയമനമാണിത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 20ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ ചുവടെ, (kpesrb invited application for helper recruitment in tcc kerala)
സ്ഥാപനം | ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡ് |
പോസ്റ്റ് | ഹെല്‍പ്പര്‍ (ഐടിഐ ഇന്‍സ്ട്രുമെന്റേഷന്‍) |
ഒഴിവുകള്‍ | 3 |
റിക്രൂട്ട്‌മെന്റ് | സ്ഥിര നിയമനം |
അവസാന തീയതി | മാര്‍ച്ച് 20 |
വെബ്സെെറ്റ് | https://www.tcckerala.com/ |
പ്രായപരിധി
41 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
- പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം.
- പത്താം ക്ലാസ് വിജയം+ ഇന്‍സ്ട്രുമെന്റേഷന്‍ ട്രേഡില്‍ ഐടി ഐ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
- ഏതെങ്കിലും സ്ഥാപനത്തിന് കീഴില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ് ട്രെയിനിങ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും.
Post | Fee |
ജനറല്‍/ ഒബിസി | 300 |
എസ്.സി, എസ്.ടി | 75 |
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 13,650 രൂപ മുതല്‍ 22,200 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
- ഉദ്യോഗാര്‍ഥികള്‍ KPESRB ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- Vacancy & Notification തെരഞ്ഞെടുക്കുക
- കാറ്റഗറി നമ്പര്‍ 023/2025 ല്‍ ഹെല്‍പ്പര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.
- വിശദ വിവരങ്ങള്‍ വായിച്ച് മനസിലാക്കുക.
- മുകളില്‍ ApplY now ബട്ടണ്‍ തിരഞ്ഞെടുക്കുക.
- രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കുക.
- യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യുക.
- അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
- അപേക്ഷിക്കാനുള്ള ലിങ്കും, വിശദമായ നോട്ടിഫിക്കേഷനും ചുവടെ നല്‍കുന്നു.
ജോലിയുടെ സ്വഭാവം
തെരഞ്ഞെടുക്കപ്പെടുന്നവരെ ഒരു വര്‍ഷത്തേക്ക് ട്രെയിനിങ്ങിനായി നിയമിക്കും. ശേഷം നിയമനം നടത്തും. സെന്‍സറുകള്‍, ട്രാന്‍സ്മിറ്ററുകള്‍, കണ്‍ട്രോള്‍ സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിന് സഹായിക്കുക. കേബിളുകളുടെ നിര്‍മ്മാണം, പ്രവര്‍ത്തനം, ക്ലീനിങ് എന്നിവയില്‍ സഹായിക്കുക എന്നിവയൊക്കെയാണ് ജോലികള്‍.
കമ്പനി
കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖല കമ്പനിയാണ് ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്. കോസ്റ്റിക് സോഡ, ക്ലോറിന്‍ ഉള്‍പ്പെടെയുള്ള കെമിക്കലുകളുടെ നിര്‍മ്മാണമാണ് പ്രധാനമായും നടക്കുന്നത്. എറണാകുളം ജില്ലയിലെ കൊച്ചിയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
read more: ഡിഗ്രിയുണ്ടോ? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഓഫീസ് അസിസ്റ്റന്റ് ആവാം