
കേരള സര്‍ക്കാര്‍ കിഫ്ബിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്റര്‍ (TRC) ലേക്ക് കരാര്‍ നിയമനങ്ങള്‍ക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സിഎംഡി (Centre for Management Development) മുഖേനയാണ് നിയമനങ്ങള്‍ നടക്കുക. വിവിധ വകുപ്പുകളില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഏപ്രില്‍ 23 വരെ നിങ്ങള്‍ക്ക് അപേക്ഷിക്കാനാവും. അപേക്ഷ വിവരങ്ങളും, ലിങ്കും ചുവടെ നല്‍കുന്നു. (KIIFB-TRC Technical Assistants job 2025)
Company | KIIFB- TRC Centre |
Post | – ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ടിക്കല്‍) – ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ബില്‍ഡിങ് PM&C) |
Notification No | No. CMD/TRC/02/2025 |
Total Vacancy | 05 |
Job Type | Contractual |
Job Location | Kerala |
Starting Date for Online Application | 09-04-2025 |
Closing date for Online Applications | 23-04-2025 |
Official Website | https://www.kiifb.org/ |
KIIFB TRC | Company Details
കേരള സര്‍ക്കാര്‍ കമ്പനിയായ കിഫ്ബി (Kerala Infrastructure Investment Fund Board) ക്ക് കീഴില്‍ നടപ്പാക്കുന്ന പ്രൊജക്ട്ടുകള്‍ക്ക് ആവശ്യമായ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്ന ഉപസ്ഥാപനമാണ് ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്റര്‍ അഥവാ- ‘TMC’. കേരള സര്‍ക്കാരിന്റെ തന്നെ കണ്‍സള്‍ട്ടന്‍സി കമ്പനിയായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ക്കാണ് ടിആര്‍സിയുടെ സമ്പൂര്‍ണ നിയന്ത്രണാവകാശം.
ടിആര്‍സിയില്‍ ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലേക്കാണ് സിഎംഡി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ജോലിയുടെ വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു.
ഒഴിവുകളും, ശമ്പളവും | Vacancy & Salary Details
Post | Vacancy | Salary |
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ടിക്കല്‍) | 02 | 32,500/-. |
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ബില്‍ഡിങ് PM&C) | 03 | 32,500/-. |
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Details
പ്രായപരിധി: രണ്ട് പോസ്റ്റുകളിലേക്കും 35 വയസ് വരെയാണ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
- Education: ഇലക്ടിക്കല്‍ എഞ്ചിനീയറിങ് ബിരുദം (70 ശതമാനം മാര്‍ക്കോടെ)
- Experience: സമാന ഫീല്‍ഡില്‍ 2 വര്‍ഷത്തെ വര്‍ക്ക് എക്‌സ്പീരിയന്‍സ്.
ടെക്‌നിക്കല്‍ ബില്‍ഡിങ്
- Education: സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം (70 ശതമാനം മാര്‍ക്കോടെ)
- Experience: 2 വര്‍ഷത്തെ ഫീല്‍ഡ് എക്‌സ്പീരിയന്‍സ്.
രണ്ട് പോസ്റ്റുകളിലേക്കും, കിഫ്ബിയില്‍ മുന്‍പ് ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അതുപോലെ ഇലക്ട്രിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ എംടെക് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
Don’t Miss: കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ പ്ലസ് ടുക്കാര്‍ക്ക് ജോലി |
Don’t Miss: എയര്‍പോര്‍ട്ടുകളില്‍ ജോലി; എക്‌സ്പീരിയന്‍സ് ആവശ്യമില്ല; 309 ഒഴിവുകള്‍ |
Selection Process
അപേക്ഷ നല്‍കുന്നവര്‍ക്കായി എഴുത്ത് പരീക്ഷയോ, അഭിമുഖമോ നടത്താന്‍ സിഎംഡിക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അപേക്ഷകരെ നേരിട്ട് അറിയിക്കും. ഇതിനായി നിങ്ങളുടെ മൊബൈല്‍ നമ്പറും, ഇമെയില്‍ ഐഡിയും അപേക്ഷ സമയത്ത് നല്‍കേണ്ടി വരും.
അപേക്ഷിക്കേണ്ട വിധം ? How to Apply
ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. അപേക്ഷയില്‍ യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് നല്‍കേണ്ടതുണ്ട്. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 23.
Steps:-
- www.cmd.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- Notification പേജില്‍ നിന്ന് ‘Recruitment’ തിരഞ്ഞെടുക്കുക.
- പേജില്‍ നിന്ന് ‘KIIFB – Technical Assistant’ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക.
- വായിച്ച് യോഗ്യത വിവരങ്ങള്‍ മനസിലാക്കുക.
- ‘Apply Online’ ബട്ടണ്‍ ക്ലിക് ചെയ്യുക.
- നിങ്ങളുടെ പേഴ്‌സണല്‍ വിവരങ്ങളും, യോഗ്യത, പ്രായം, എക്‌സ്പീരിയന്‍സ് എന്നിവ നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യുക.
- അപേക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
- നേരിട്ടുള്ള അപേക്ഷ ലിങ്കും, നോട്ടിഫിക്കേഷന്‍ ലിങ്കും ചുവടെ പട്ടികയില്‍ നല്‍കുന്നു.
Application HELP DESK : 0471 2320101, 237, 250 between 10 am and 5 pm on Monday – Friday.
KIIFB – TRC Technical Assistant Job Notification |
KIIFB – TRC Technical Assistant Job Apply Link |
KIIFB Official Website |
CMD Official Website |
Last Date Of Online Application: April 23 |
KIIFB-TRC Technical Assistants job 2025
Content Highlight: KIIFB-TRC Technical Assistants Job Notification 2025 – A total of 5 vacancies are available for recruitment through CMD. Get a salary of ₹32,500. Check qualifications, age limit, vacancy, and salary details here.