Kerala Tourism Department Latest Job Notification

ടൂറിസം വകുപ്പ് ഗസ്റ്റ് ഹൗസുകളില്‍ 38 ഒഴിവുകള്‍; വിവിധ ജില്ലകളില്‍ നിയമനം
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഗസ്റ്റ് ഹൗസുകളിലേക്ക് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്. കുക്ക്, ഹൗസ് കീപ്പിങ്, റിസപ്ഷനിസ്റ്റ് പോസ്റ്റകളിലായി 38 ഒഴിവുകളുണ്ട്. പത്താം ക്ലാസ് മുതല്‍ യോഗ്യതയില്‍ ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. (kerala tourism department job recruitment) താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിശദ വിവരങ്ങള്‍ വായിച്ച് മനസിലാക്കി അപേക്ഷകള്‍ നല്‍കണം.
Company | Department of Tourism, Government of Kerala, |
Post | ഹൗസ് കീപ്പിങ് സ്റ്റാഫ്, ഫുഡ് & ബീവറേജ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചന്‍ മേറ്റി |
Notification No | RJDKKD/192/2024-E1 |
Total Vacancy | 38 |
Job Type | Temporary (കരാര്‍ നിയമനം) |
Job Location | Kozhikode, wayanad |
Last Date For Application | April 03 |
Website | http://www.keralatourism.gov.in/ |
ഒരു വർഷ കാലയളവിലാണ് ജോലിക്കാരെ നിയമിക്കുന്നത്. വയനാട് സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിലേക്കും, കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലുമാണ് ഒഴിവുകൾ.
Post Vacancies
കോഴിക്കോട് (ഗവ. ഗസ്റ്റ് ഹൗസ്) | vacancy |
ഹൗസ് കീപ്പിങ് സ്റ്റാഫ് | 06 |
ഫുഡ് & ബീവറേജ് സ്റ്റാഫ് | 07 |
കുക്ക് | 3 |
അസിസ്റ്റന്റ് കൂക്ക് | 1 |
വയനാട് (ഗവ. ഗസ്റ്റ് ഹൗസ് സുല്‍ത്താന്‍ ബത്തേരി) | vacancy |
ഹൗസ് കീപ്പിങ് സ്റ്റാഫ് | 5 |
ഫുഡ് & ബീവറേജ് സ്റ്റാഫ് | 5 |
കുക്ക് | 3 |
അസിസ്റ്റന്റ് കുക്ക് | 3 |
റിസപ്ഷനിസ്റ്റ് | 2 |
കിച്ചന്‍ മേറ്റി | 3 |
യോഗ്യത | Qualification
ഹൗസ് കീപ്പിങ് സ്റ്റാഫ്
- പത്താം ക്ലാസ് വിജയം + കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.
- OR കേന്ദ്ര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് ഹോട്ടല്‍ അക്കമഡേഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയോ, പിജി ഡിപ്ലോമയോ വേണം.
- Experience: സ്റ്റാര്‍ ഹോട്ടലുകളില്‍ 6 മാസത്തെ പരിചയം.
ഫുഡ് ആന്റ് ബീവറേജ് സ്റ്റാഫ്
- പ്ലസ് ടു വിജയം. കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് ആന്റ് ബീവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
- OR കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് ഫുഡ് ആന്റ് ബീവറേജ് സര്‍വീസില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ.
- Experience: സ്റ്റാര്‍ ഹോട്ടലുകളില്‍ വെയിറ്റര്‍/ ബട്ട്‌ലര്‍/ ക്യാപ്റ്റന്‍ ആയി 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
കുക്ക്
- പത്താം ക്ലാസ് വിജയം. കേരള സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ.
- Experience: കുക്ക്/ അസിസ്റ്റന്റ് കുക്കായി 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അസിസ്റ്റന്റ് കുക്ക്
- പത്താം ക്ലാസ് വിജയം.
- കേരള സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയം.
- Experiece: സ്റ്റാര്‍ ഹോട്ടലുകളില്‍ സമാന പോസ്റ്റില്‍ 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
റിസപ്ഷനിസ്റ്റ്
- പ്ലസ് ടു വിജയം. കേരള സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ്.
- Experience: സ്റ്റാര്‍ ഹോട്ടലുകളില്‍ സമാന പോസ്റ്റില്‍ 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
കിച്ചന്‍ മേറ്റി
- പത്താം ക്ലാസ് വിജയം
- കേരള സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്.
- Experience: സ്റ്റാര്‍ ഹോട്ടലുകളില്‍ കുക്ക്/ അസിസ്റ്റന്റ് കുക്ക് പോസ്റ്റില്‍ 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
പ്രായപരിധി | Age
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുകള്‍ ബാധകം.
ശമ്പളം | Salary
ജോലി ലഭിച്ചാല്‍ സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള ശമ്പളം ലഭിക്കും. വിശദമായ വിവരങ്ങള്‍ ചുവടെ നോട്ടിഫിക്കേഷനിലുണ്ട്.
സെലക്ഷന്‍ | Selection Process
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും. ശേഷം സ്‌കില്‍ ടെസ്റ്റും, അഭിമുഖവും നടത്തുന്നതാണ്.
അപേക്ഷിക്കേണ്ട വിധം? How To Apply
ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ ലിങ്കിലൂടെ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച്
The Regional Joint Director, Department Of Tourism, Regional Office, Civil Station, Kozhikode- 673 020 എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവയുടെ കോപ്പികള്‍ അയക്കണം. ഏപ്രില്‍ 3ന് വൈകീട്ട് 5 മണിക്ക് മുന്‍പായി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ.
സംശയങ്ങള്‍ക്ക്: 0495- 237 3862, 7907437342 ബന്ധപ്പെടുക.