
കേരള സെറ്റ് 2025-ജൂലൈ സെഷന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28 മുതല്‍ ആരംഭിക്കും. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിക്കാണ് പരീക്ഷ ചുമതല. പരീക്ഷയുടെ വിശദമായ യോഗ്യത വിവരങ്ങളും, അപേക്ഷ ലിങ്കും, നോട്ടിഫിക്കേഷനും ചുവടെ നല്‍കുന്നു. ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അവസാന തീയതി മെയ് 28. (Kerala STATE ELIGIBILITY TEST- SET 2025)
Exam | STATE ELIGIBILITY TEST (SET) JULY – 2025 |
Exam Level | PG |
Notification NO | Ref: B10/933/2025 |
Mode of Application | Online |
Last Date For Online Application | May 28, 2025 |
Official Website | https://lbscentre.kerala.gov.in/ |
എന്താണ് സെറ്റ് പരീക്ഷ ? SET EXAM 2025 (July)
ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനതല യോഗ്യത നിര്‍ണ്ണയ പരീക്ഷയാണ് സെറ്റ്. കോളജ് അധ്യാപക യോഗ്യത പരീക്ഷയായ യുജിസി നെറ്റിന് സമാനമായി പ്ലസ് ടു ലെവൽ അധ്യാപകരെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്.
Important Dates | |
നോട്ടിഫിക്കേഷൻ തീയതി | 25/04/2025 |
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി | 28/04/2025 |
ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി | 28/05/2025 രാത്രി |
ഫീസ് അടയ്ക്കേണ്ട അവസാന തീയതി | 30/05/2025 രാത്രി |
അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള സമയം | From 29/05/2025 11 am to 31/05/2025 രാത്രി |
ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി | പിന്നീട് അറിയിക്കും |
പരീക്ഷ ആരംഭിക്കുന്ന തീയതി | പിന്നീട് അറിയിക്കും |
പരീക്ഷയും, സിലബസും അറിഞ്ഞിരിക്കാം | Exam Details & Syllabus
പേപ്പര്‍ 1, പേപ്പര്‍ 2 എന്നിങ്ങനെ രണ്ട് പേപ്പറുകളാണ് സെറ്റ് പരീക്ഷയ്ക്ക് ഉള്ളത്. പേപ്പര്‍ 1ല്‍ ജനറല്‍ നോളജ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ് ചോദ്യങ്ങളാണ് ഉണ്ടാവുക. പേപ്പര്‍ 2ല്‍ നിങ്ങള്‍ ഏത് വിഷയമാണോ തിരഞ്ഞെടുത്തത് അതുമായി ബന്ധപ്പെട്ട പിജി ലെവല്‍ ചോദ്യങ്ങള്‍ ഉണ്ടാവും.
2 മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. പേപ്പര്‍ 1ല്‍ A,B വിഭാഗങ്ങളിലായി 60 വീതം ചോദ്യങ്ങളുണ്ടാവും. പേപ്പര്‍ 2വില്‍ 120 ചോദ്യങ്ങളാണുണ്ടാവുക. ഓരോ ചോദ്യങ്ങള്‍ക്കും, ഓരോ മാര്‍ക്ക് വീതം ലഭിക്കും.
സെറ്റിലെ വിഷയങ്ങള്‍: ആന്ത്രോപ്പോളജി, അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോം സയന്‍സ്, ഇസ്ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നഡ, മലയാളം, മാത്തമാറ്റിക്‌സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സംസ്‌കൃതം. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, തമിഴ്, ഉറുദു, സുവോളജി, ജനറല്‍ പേപ്പര്‍, ബയോടെക്‌നോളജി.
ആര്‍ക്കൊക്കെ പരീക്ഷയെഴുതാം ? Eligibility Criteria
- ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും, ബിഎഡ്-ഉമാണ് അടിസ്ഥാന യോഗ്യത.
- ചില പ്രത്യേക വിഷയങ്ങള്‍ക്ക്, ബിഎഡ് വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
- ഇതിന് പുറമെ LTTC, DLED തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ വിജയിച്ചവര്‍ക്കും സെറ്റ് എഴുതാം.
- എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പിജിക്ക് 55 ശതമാനം മാര്‍ക്ക് ഉണ്ടായാല്‍ മതി.
Read More: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു റിസൽട്ട് | CBSE Board Exam Result 2025 |
Read More: കേരള സാമൂഹ്യ സുരക്ഷ മിഷനില്‍ ജോലിയവസരം; 135 ഒഴിവുകള്‍ – Social Security Mission Job |
ഇതിന് പുറമെ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകളോടെ പരീക്ഷ എഴുതാൻ അനുവദിക്കും. അവ ചുവടെ നൽകുന്നു.
- അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് ചില പ്രത്യേക ഇളവുകളോടെ സെറ്റ് എഴുതാവുന്നതാണ്. അവ,
- പിജി മാത്രം നേടിയവര്‍, ബിഎഡ് കോഴ്‌സില്‍ അവസാന വര്‍ഷം പഠിച്ച് കൊണ്ടിരിക്കുന്നവരാണെങ്കില്‍ സെറ്റ് എഴുതാം.
- ഇനി നേരത്തെ ബിഎഡ് നേടിയവരാണെങ്കില്‍ അവര്‍ അവസാന വര്‍ഷ പിജി പഠിക്കുന്നവരാണെങ്കില്‍ സെറ്റ് എഴുതാം.
- മേല്‍പറഞ്ഞ രണ്ട് സമയങ്ങളിലും, സെറ്റ് നേടി ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ പിജി/ ബിഎഡ് പൂര്‍ത്തിയാക്കേണ്ടി വരും.
പരീക്ഷ ഫീസ് എത്ര ? Exam Fee Details
ജനറല്‍, ഒബിസി | 1300 |
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ | 750 |
രജിസ്റ്റര്‍ ചെയ്യേണ്ട വിധം | Registration Steps
- https://lbscentre.kerala.gov.in/ വെബ്‌സൈറ്റ് തുറക്കുക.
- Online Service പേജില്‍ നിന്ന് SET and Othe Exasm തിരഞ്ഞെടുക്കുക.
- SET JULY 2025 എന്ന ലിങ്ക് തുറക്കുക.
- മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി ജനറേറ്റ് ചെയ്യുക.
- വ്യക്തിഗത വിവരങ്ങളും, അക്കാദമിക് വിവരങ്ങളും നല്‍കി അപേക്ഷ ഫോം പൂരിപ്പിക്കുക.
- സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. പുതിയ രജിസ്‌ട്രേഷന്‍ ഐഡി ലഭിക്കും.
- ഫോട്ടോ അപ് ലോഡ് ചെയ്യുക.
- അപേക്ഷ ഫീ അടയ്ക്കുക.
- അപേക്ഷ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Quick Links–
SET 2025 (July) Application Link |
SET 2025 (July) Official Notification |
SET 2025 (July) Prospectus |
LBS Centre Official Website |
Content Highlight: Kerala STATE ELIGIBILITY TEST (SET) July 2025: Online registration starts from April 28. Check the official notification, direct application link, eligibility criteria, qualification requirements, application fee, syllabus, prospectus, and important dates