
കേരള സര്‍ക്കാരിന് കീഴില്‍ സാമൂഹിക സുരക്ഷ മിഷനിലേക്ക് കോര്‍ഡിനേറ്റര്‍, ഓഫീസര്‍, നഴ്‌സ് പോസ്റ്റുകളിലേക്ക് കരാര്‍ നിയമനം നടക്കുന്നു. സാമൂഹിക സുരക്ഷ മിഷന് കീഴില്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിലേക്കാണ് 135 ജോലിക്കാരെ ആവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കി തങ്ങളുടെ സിവി ഉപയോഗിച്ച് ഏപ്രില്‍ 25ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു. (Social Security Mission KSSM Job Notification)
Company | സാമൂഹിക സുരക്ഷ മിഷന്‍, (വയോമിത്രം പദ്ധതി) |
Official Website | https://socialsecuritymission.gov.in/ |
Post | കോര്‍ഡിനേറ്റര്‍ മെഡിക്കല്‍ ഓഫീസര്‍ സ്റ്റാഫ് നഴ്‌സ് |
Notification NO | KSSM/376/2025-P1 |
Total Vacancy | 135 |
Job Type | Contract |
Job Location | Kerala |
Mode of Application | By Post Or Direct |
Last Date For Online Application | April 25 |
സ്ഥാപനത്തെക്കുറിച്ചറിയാം | About Social Security Mission
കേരള സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള പദ്ധതിയാണ് സാമൂഹിക സുരക്ഷ മിഷന്‍. നിരാലംബര്‍, ദരിദ്രര്‍, പ്രായമായവര്‍, സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരുടെ പരിചരണവും, സംരക്ഷണവുമാണ് പദ്ധതിയുടെ ലക്ഷ്യം.
പുതുതായി കോര്‍ഡിനേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ് പോസ്റ്റുകളിലേക്കായി 135 ഒഴിവുകളാണ് നിലവില്‍ വന്നിട്ടുള്ളത്. വിശദമായ ഒഴിവ് വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
Post | Vacancy | Age |
കോര്‍ഡിനേറ്റര്‍ | 20 | 45 വയസ് വരെ |
മെഡിക്കല്‍ ഓഫീസര്‍ | 75 | 65 വയസ് വരെ |
സ്റ്റാഫ് നഴ്‌സ് | 40 | 50 വയസ് വരെ |
Selection Process
സാധാരണ ഗതിയില്‍ ഇന്റര്‍വ്യൂ നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുക. എന്നാല്‍ അപേക്ഷകരുടെ എണ്ണം 50 ല്‍ കൂടുതലായാല്‍ എഴുത്ത് പരീക്ഷയും, ഇന്റര്‍വ്യൂവും നടത്തുമെന്ന് സുരക്ഷ മിഷന്‍ അറിയിച്ചിട്ടുണ്ട്.
Important Dates | |
അപേക്ഷ ആരംഭിക്കുന്ന തീയതി | 09/04/2025 |
അപേക്ഷ അവസാനിക്കുന്ന തീയതി | 25/04/2025 |
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
കോര്‍ഡിനേറ്റര്‍
- Education: സോഷ്യല്‍ വര്‍ക്കില്‍ പിജി.
- Experience: ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്
മെഡിക്കല്‍ ഓഫീസര്‍
- Education: എംബിബിഎസ്
- ജനറല്‍ മെഡിസിന്‍- ഫാമിലി മെഡിസിന്‍ എന്നിവയില്‍ ഡിപ്ലോമയോ, ഡിഗ്രിയോ.
- പാലിയേറ്റീവ് ട്രെയിനിങ് കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണനയുണ്ട്.
സ്റ്റാഫ് നഴ്‌സ്
- Education: ജനറല്‍ നഴ്‌സിങ്ങില്‍ ഡിപ്ലോമ.
- Experience: പാലിയേറ്റീവ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്പളം എത്ര ? Salary Details
Post | Salary |
കോര്‍ഡിനേറ്റര്‍ | 32,560 |
മെഡിക്കല്‍ ഓഫീസര്‍ | 54,200 |
സ്റ്റാഫ് നഴ്‌സ് | 30,995 |
കാലാവധി | Job Period
മൂന്ന് പോസ്റ്റുകളിലേക്കും നിലവില്‍ കരാര്‍ നിയമനമാണ് വിളിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ 1 വര്‍ഷമാണ് ജോലിയുടെ കാലാവധി. ഇത് പിന്നീട് നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്.
അപേക്ഷിക്കേണ്ട വിധം ?
ജോലിക്കായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ നല്‍കിയ നോട്ടിഫിക്കേഷന്‍ പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം. ശേഷം യോഗ്യരായവര്‍ തങ്ങളുടെ ബയോഡാറ്റയും ചുവടെ നല്‍കിയ സര്‍ട്ടിഫിക്കറ്റ് കോപ്പികളും സഹിതം സാമൂഹിക സുരക്ഷ മിഷന്റെ ഓഫീസില്‍ തപാല്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 25ന് മുന്‍പായി എത്തിക്കണം.
- ആവശ്യമായ രേഖകള്‍
- വിശദമായ ബയോഡാറ്റ
- വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (കോപ്പി)
- എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (കോപ്പി)
വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സാമൂഹ്യ സുരക്ഷ മിഷന്‍, പൂജപ്പുര, തിരുവനന്തപുരം- 695012.
അപേക്ഷയുടെ കവറിന്റെ പുറത്ത് ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് ആ തസ്തിക കൂടി രേഖപ്പെടുത്തണം. നോട്ടിഫിക്കേഷനും, ഔദ്യോഗിക ലിങ്കും ചുവടെ നല്‍കുന്നു.
Social Security Mission (KSSM) Job Notification |
Social Security Mission (KSSM) Official Website |
Last Date For Online Application: April 25 |
Content Highlight: The Kerala Social Security Mission (KSSM) has announced 135 job vacancies for the positions of Coordinator, Medical Officer, and Staff Nurse. The application deadline is April 25, 2025. Check Official Notification, Application Link, Age & Salary Details, Qualification.