കേരള പൊലിസ് സേനയിലേക്ക് കോണ്‍സ്റ്റബിള്‍ (ട്രെയിനി)മാരുടെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് കേരള പിഎസ് സി അപേക്ഷ വിളിച്ചു. ആംഡ് പൊലിസ് ബറ്റാലിയനിലേക്ക് ജില്ലാതലത്തില്‍ സംവരണ വിഭാഗത്തിലേക്കാണ് നിയമനം നടക്കുക. ആകെയുള്ള 14 ഒഴിവുകളിലേക്ക് ചുവടെ നല്‍കിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. അവസാന തീയതി ജൂണ്‍ 4. വിശദവിവരങ്ങള്‍ ചുവടെ, (Kerala PSC Police Constable Recruitment 2025)
| Company | കേരള പൊലിസ് സര്‍വീസ് |
| Post | പൊലിസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലിസ് ബറ്റാലിയന്‍) (എസ്.സി, എസ്.ടി റിക്രൂട്ട്‌മെന്റ്) |
| Category NO | 34/2025 |
| Total Vacancy | 14 |
| Job Type | സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം |
| Job Location | Kerala |
| Mode of Application | Online |
| Last Date For Application | June 04, 2025 |
| Official Website | https://www.keralapsc.gov.in/home-2 |
ജോലിയെക്കുറിച്ച് / Job Description
കേരള പൊലിസിലേക്ക് സിപിഒ (കോണ്‍സ്റ്റബിള്‍ പൊലിസ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷ ഈ വര്‍ഷം ആദ്യത്തില്‍ കഴിഞ്ഞിരുന്നു. ഇത്തവണ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായി ജില്ലാ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്‌മെന്റാണ് വിളിച്ചിട്ടുള്ളത്.
എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായാണ് നിയമനം നടക്കുക. വിശദമായ ഒഴിവുകള്‍ നോക്കാം. ഇതിൽ കണ്ണൂർ, വയനാട് ജില്ലകള്‍ കാസർഗോഡ് പൊലിസ് ബറ്റാലിയന്‍ പരിധിക്കുള്ളിലാണ് ഉള്‍പ്പെടുക.
| ബറ്റാലിയന്‍ | ഒഴിവ് |
| എറണാകുളം | 10 |
| കാസര്‍ഗോഡ് | 4 |
സെലക്ഷന്‍ | Selection Process
അപേക്ഷകര്‍ക്കായി കേരള പിഎസ് സി നടത്തുന്ന എഴുത്ത് പരീക്ഷ നടക്കും. ഇതില്‍ വിജയിക്കുന്നവരെ പിന്നീട് ഫിസിക്കല്‍ ടെസ്റ്റിന് വിളിപ്പിക്കും. തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കൂടി നടത്തിയാണ് നിയമനം നല്‍കുക.
| Important Dates | |
| അപേക്ഷ ആരംഭിക്കുന്ന തീയതി | 30.04.2025 |
| അപേക്ഷ അവസാനിക്കുന്ന തീയതി | 04.06.2025 |
ശമ്പളം എത്ര ? Salary Details
ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 31,100 രൂപ തുടക്ക ശമ്പളം ലഭിക്കും. ഇത് പിന്നീട് 66,800 രൂപവരെ ആയി ഉയര്‍ത്തും.
ആർക്കൊക്കെ അപേക്ഷിക്കാം ? Qualification
- പ്രായം: 18 വയസിനും 31 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ 02.01.1994നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
- Education: പ്ലസ് ടു വിജയം അല്ലെങ്കില്‍ തത്തുല്യം.
- പട്ടിക ജാതി വിഭാഗക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. പട്ടിക ജാതി /പട്ടിക വര്‍ഗ വിഭാഗത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവരെ ലഭിച്ചില്ലെങ്കില്‍ പ്ലസ് ടു യോഗ്യതയില്ലാത്ത പട്ടിക ജാതിക്കാരെയും പരിഗണിക്കും.
- ഓര്‍ക്കുക വനിതകള്‍ക്കും, ഭിന്നശേഷി വിഭാഗക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.
ശാരീരിക യോഗ്യത | Physical Test
ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 160 സെ.മീ ഉയരം ഉണ്ടായിരിക്കണം. മാത്രമല്ല
76 സെ.മീ നെഞ്ചളവും, അതില്‍ (5 സെ.മീ എക്‌സ്പാന്‍ഷന്‍) ചെയ്യാനും സാധിക്കണം. പുറമെ ചുവടെ നല്‍കിയ എട്ട് കായിക ഇനങ്ങളില്‍ അഞ്ചെണ്ണമെങ്കിലും വിജയിക്കണം.
| 100 മീറ്റര്‍ ഓട്ടം | 14 സെക്കന്റ് |
| ഹൈ ജമ്പ് | 132.20 സെ.മീ |
| ലോംഗ് ജമ്പ് | 457.20 സെ.മീ |
| ഷോട്ട് പുട്ട് (7264 ഗ്രാം) | 609.60 സെ.മീ |
| ക്രിക്കറ്റ് ബോള്‍ ത്രോ | 6096 സെ.മീ |
| റോപ്പ് ക്ലൈമ്പിങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) | 365.80 സെ.മീ |
| പുള്‍ അപ് (ചിന്‍ അപ്) | 8 എണ്ണം |
| 1500 മീറ്റര്‍ ഓട്ടം | 5 മിനുട്ട് 44 സെക്കന്റ് |
അപേക്ഷിക്കേണ്ട വിധം ? How to Apply
മേല്‍പറഞ്ഞ യോഗ്യതയുള്ള പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന യുവാക്കള്‍ എത്രയും വേഗം അപേക്ഷ നല്‍കുക. കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷ നല്‍കുന്നവര്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതുണ്ട്. ശേഷം തങ്ങളുടെ പ്രൊഫൈലില്‍ കയറി കാറ്റഗറി നമ്പര്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അവസാന തീയതി ജൂണ്‍ 4.
Steps:-
- ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ https://www.keralapsc.gov.in/home-2 വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
- അല്ലെങ്കില്‍ നേരിട്ട് https://thulasi.psc.kerala.gov.in/thulasi/ വെബ്‌സൈറ്റ് തുറക്കുക.
- ലോഗിന്‍ ഐഡി, പാസ് വേര്‍ഡ് നല്‍കി പ്രൊഫൈല്‍ തുറക്കുക.
- ഹോം പേജില്‍ തന്നെ പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുണ്ടാവും.
- അല്ലെങ്കില്‍ കാറ്റഗറി നമ്പര്‍ ടൈപ്പ് ചെയ്യുക.
- ശേഷം അപേക്ഷ നല്‍കുക.
| Kerala PSC Police Constable Special Recruitment Notification |
| Kerala PSC Police Constable Special Recruitment Apply Link |
| Kerala PSC Official Website |
Content Highlight: Kerala PSC Police Constable Special Recruitment for SC/ST Categories: Please check the official notification, direct apply link, salary details, qualification requirements, and age limit
Kerala PSC Police Constable Recruitment 2025
Read more: Bank Of Baroda Peon | ബാങ്ക് ഓഫ് ബറോഡയില്‍ പ്യൂണ്‍; പത്താം ക്ലാസ് മതി




