KAS 2025| എന്താണ് കെഎഎസ് പരീക്ഷ? ആർക്കൊക്കെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

KAS 2025| എന്താണ് കെഎഎസ് പരീക്ഷ? ആർക്കൊക്കെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം
യുപിഎസ് സി നടത്തുന്ന ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് (IAS) സമാനമായി കേരള പിഎസ്സി നടത്തുന്ന പരീക്ഷയാണ് കെഎഎസ്. അഥവാ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (KAS). കേരളത്തിന് മാത്രമായി രൂപകല്‍പ്പന ചെയ്ത ആഭ്യന്തര സര്‍വീസാണിത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് സെക്കന്റ് ഗസ്റ്റഡ് റാങ്ക് കേഡറിലായാണ് കെഎഎസ് നിയമനങ്ങളും നടക്കുക. ഐഎഎസിന് തൊട്ടുതാഴെയുള്ള റാങ്കായാണ് കെഎഎസ് പരിഗണിക്കപ്പെടുന്നത്. (kerala psc kas exam 2025 syllabus notification all you want to know )
ഉയര്‍ന്ന ശമ്പളവും, സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് റാങ്കിങ് ജോലിയും ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും എഴുതിയിരിക്കേണ്ട പരീക്ഷയാണിത്. ഇത്തവണത്തെ കെഎഎസ് വിജ്ഞാപനം മാര്‍ച്ച് 7ന് പ്രസീദ്ധീകരിക്കുമെന്നാണ് കേരള പിഎസ് സി അറിയിച്ചിട്ടുള്ളത്. നോട്ടിഫിക്കേഷന് മുന്‍പായി പരീക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
Notification Date | March 7 |
Prelims Exam Date | June 14 |
Mains Exam Date | October 17,18 |
Rank List Date | 16 February 2026 |
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഐഎഎസിന് സമാനമായി ഡിഗ്രി ലെവല്‍ പരീക്ഷയാണ് കെഎഎസ്. അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് KAS ന് അപേക്ഷ നല്‍കാം.
32 വയസ് വരെയാണ് ഡയറക്ട് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
പരീക്ഷ
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണുള്ളത്. കേരള പിഎസ്സി നടത്തുന്ന പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ വിജയിക്കണം. ശേഷം ഇന്റര്‍വ്യൂ നടക്കും. പ്രിലിംസ് പരീക്ഷയില്‍ വിജയിക്കുന്നവരെ മാത്രമേ മെയിന്‍ പരീക്ഷയിലേക്ക് തിരഞ്ഞെടുക്കൂ. മെയിന്‍സ് പരീക്ഷയില്‍ മുന്നിലെത്തുന്നവരെ അഭിമുഖത്തിനായി വിളിപ്പിക്കും. മെയിന്‍സ്, ഇന്റര്‍വ്യൂ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പ്രിലിംസ് പരീക്ഷ ഒഎംആര്‍ അടിസ്ഥാനത്തിലായിരിക്കും. ആകെ 200 മാര്‍ക്കിനാണ് ചോദ്യങ്ങളുണ്ടാവുക. മെയിന്‍സ് പരീക്ഷ ഡിസ്‌ക്രിപ്റ്റീവ് രീതിയിലാണ് നടക്കുക. 100 മാര്‍ക്ക് വീതമുള്ള മൂന്ന് ഭാഗമായാണ് മെയിന്‍സ്. ഇന്റര്‍വ്യൂവിന് 50 മാര്‍ക്കും കണക്കാക്കും.
നിയമനം
കേരള സര്‍ക്കാരിന് കീഴില്‍ സിവില്‍ സപ്ലൈസ്, റവന്യൂ, കൊമേഴ്സ്യല്‍ ടാക്സസ്, സഹകരണ വകുപ്പ്, സാംസ്‌കാരികം, ട്രഷറി, ഫിനാന്‍സ് സെക്രട്ടറിയേറ്റ്, രജിസ്ട്രേഷന്‍, പഞ്ചായത്തുകള്‍, നഗരകാര്യം, ടൂറിസം, ഗ്രാമവികസനം, വിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക.
ആദ്യ ഘട്ടത്തില്‍ ജൂനിയര്‍ ടൈം സ്‌കെയില്‍ ഓഫീസര്‍ പോസ്റ്റിലാണ് നിയമിക്കുക. തുടര്‍ന്ന് 18 മാസം മുതല്‍ 2 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ട്രെയിനിങ് പിരീഡ് ഉണ്ടായിരിക്കും. ഇതില്‍ 15 ദിവസം നിര്‍ബന്ധമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു പ്രീമിയര്‍ നാഷണല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും, 15 ദിവസം നാഷണല്‍ പ്ലാനിങ് അല്ലെങ്കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് ട്രെയിനിങ് ഉണ്ടാവുക.
ജോലിയില്‍ പ്രവേശിച്ച ഉടനെ ഓരോരുത്തരും പ്രൊബേഷന്‍ പിരീഡ് പൂര്‍ത്തിയാക്കണം. ശേഷം 5 പേപ്പറുകള്‍ കൂടി എഴുതി എടുക്കണം.
- The revenue Test
- The criminal Judicial Test Including Indian penal code and criminal procedure code
- Manual of office procedure
- Kerala secretaraiate office manual
- Malayalam proficiency Test (മലയാളത്തില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍)
എങ്ങനെ പഠിക്കാം?
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ ഐഎഎസിന് സമാനമായ പരീക്ഷയാണെന്ന് മുന്‍പേ പറഞ്ഞിരുന്നല്ലോ. അതിനാല്‍ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പും അതേ ലെവലില്‍ തന്നെ ആയിരിക്കണം. കൃത്യമായ സിലബസ് അടിസ്ഥാനമാക്കിയാണ് പരീക്ഷ നടക്കുക. ഭരണഘടന, ചരിത്രം, ഭരണ നിര്‍വഹണം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക നീതി, ആസൂത്രണം, ശാസ്ത്രം, സാങ്കേതിക വിദ്യ, മലയാളം, ഇംഗ്ലീഷ് റീസണിങ്, മെന്റല്‍ എബിലിറ്റി തുടങ്ങിയ മേഖലകളെല്ലാം സിലബസിന്റെ ഭാഗമാണ്.
പിഎസ് സിയുടെ ഡിഗ്രി ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനേക്കാള്‍ ആഴത്തില്‍ കെഎഎസിനായി തയ്യാറെടുക്കണം. സിലബസ് മനസിലാക്കി കൃത്യമായ പ്ലാനിങ്ങോടെ പഠിച്ചാല്‍ അടുത്ത കെഎഎസ് ലിസ്റ്റില്‍ നിങ്ങളുടെ പേരും ഉണ്ടാവും. സിലബസ് വിവരങ്ങല്‍.
KPSC KAS Prelims Syllabus | Click Here |
KPSC KAS Mains Syllabus | Click Here |