Job PSC/SSC

Kerala PSC KAS 2025 notification ; കെഎഎസ് വിജ്ഞാപനത്തിന് പിഎസ്‌സി അംഗീകാരം;

  • March 4, 2025
  • 1 min read
Kerala PSC KAS 2025 notification ; കെഎഎസ് വിജ്ഞാപനത്തിന് പിഎസ്‌സി അംഗീകാരം;

Kerala PSC KAS 2025 notification ; കെഎഎസ് വിജ്ഞാപനത്തിന് പിഎസ്‌സി അംഗീകാരം; നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 7ന്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ന്റെ 2025ലെ വിജ്ഞാപനത്തിന് പിഎസ്‌സി യോഗം അംഗീകാരം നല്‍കി. മാര്‍ച്ച് 7ന് പുറത്തിറങ്ങുന്ന ഗസറ്റ് വിജ്ഞാപനത്തില്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 9 വരെ അപേക്ഷിക്കാനാവും. (Kerala PSC approved KAS 2025 notification will out on march 7)

പ്രധാന തീയതികള്‍

  • വിജ്ഞാപനം മാര്‍ച്ച് 7ന്
  • അപേക്ഷ ഏപ്രില്‍ 9 വരെ
  • കെഎഎസ് പ്രിലിംസ് പരീക്ഷ ജൂണ്‍ 14ന് നടക്കും
  • ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളില്‍.
  • റാങ്ക് ലിസ്റ്റ് 2026 ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കും.

യോഗ്യത

ഐഎഎസിന് സമാനമായി ഡിഗ്രി ലെവല്‍ പരീക്ഷയാണ് കെഎഎസ്. അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് KAS ന് അപേക്ഷ നല്‍കാം.

32 വയസ് വരെയാണ് ഡയറക്ട് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

നിയമനം / ട്രെയിനിങ്

കേരള സര്‍ക്കാരിന് കീഴില്‍ സിവില്‍ സപ്ലൈസ്, റവന്യൂ, കൊമേഴ്‌സ്യല്‍ ടാക്‌സസ്, സഹകരണ വകുപ്പ്, സാംസ്‌കാരികം, ട്രഷറി, ഫിനാന്‍സ് സെക്രട്ടറിയേറ്റ്, രജിസ്‌ട്രേഷന്‍, പഞ്ചായത്തുകള്‍, നഗരകാര്യം, ടൂറിസം, ഗ്രാമവികസനം, വിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക.

ആദ്യ ഘട്ടത്തില്‍ ജൂനിയര്‍ ടൈം സ്‌കെയില്‍ ഓഫീസര്‍ പോസ്റ്റിലാണ് നിയമിക്കുക. തുടര്‍ന്ന് 18 മാസം മുതല്‍ 2 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ട്രെയിനിങ് പിരീഡ് ഉണ്ടായിരിക്കും. ഇതില്‍ 15 ദിവസം നിര്‍ബന്ധമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു പ്രീമിയര്‍ നാഷണല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും, 15 ദിവസം നാഷണല്‍ പ്ലാനിങ് അല്ലെങ്കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് ട്രെയിനിങ് ഉണ്ടാവുക.

കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ നമ്മുടെ വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്. നിയമനം, സിലബസ്, പരീക്ഷ ഘടന തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചുവടെ നല്‍കിയ ലിങ്ക് പരിശോധിക്കുക.

  • KAS 2025 അറിയേണ്ടതെല്ലാം: click
  • PSC: Click

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *