Job Kerala

oushadhi job 2025-ഔഷധിയില്‍ വമ്പന്‍ അവസരം; ഡിഗ്രിയാണ് യോഗ്യത

  • February 2, 2025
  • 1 min read
oushadhi job 2025-ഔഷധിയില്‍ വമ്പന്‍ അവസരം; ഡിഗ്രിയാണ് യോഗ്യത

oushadhi job 2025-ഔഷധിയില്‍ വമ്പന്‍ അവസരം; ഡിഗ്രിയാണ് യോഗ്യത

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഔഷധിയിലേക്ക് റിസപ്ഷനിസ്റ്റ്, ബോയിലര്‍ ഓപ്പറേറ്റര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, കോസ്റ്റ് അക്കൗണ്ടന്റ്, റിസര്‍ച്ച് അസോസിയേറ്റ്‌സ് തുടങ്ങിയ പോസ്റ്റുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വായിച്ച് മനസിലാക്കി ഫെബ്രുവരി 12നുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ( kerala-oushadhi-job-vacancy-2025-for-degree-holders)

സ്ഥാപനംഔഷധി (The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur)
വിജ്ഞാപന നമ്പര്‍NIL
പോസ്റ്റ് റിസപ്ഷനിസ്റ്റ്, ബോയിലര്‍ ഓപ്പറേറ്റര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, കോസ്റ്റ് അക്കൗണ്ടന്റ്, റിസര്‍ച്ച് അസോസിയേറ്റ്‌സ്
ആകെ ഒഴിവുകള്‍10
അപേക്ഷ തീയതിഫെബ്രുവരി 12 വരെ
വെബ്‌സൈറ്റ്https://www.oushadhi.org/

ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവുകള്‍

പോസ്റ്റ് ഒഴിവുകള്‍
റിസപ്ഷനിസ്റ്റ്01
ബോയിലര്‍ ഓപ്പറേറ്റര്‍01
പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍02
കോസ്റ്റ് അക്കൗണ്ടന്റ്01
റിസര്‍ച്ച് അസോസിയേറ്റ്‌സ്05

പ്രായം

ഔഷധിയുടെ നോട്ടിഫിക്കേഷന്‍ പ്രകാരം 20 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 41 വയസ് കവിയാനും പാടില്ല. എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ വിവിധ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവും ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

ഓരോ പോസ്റ്റിലേക്കും വ്യത്യസ്ത യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക.

റിസപ്ഷനിസ്റ്റ്

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി വേണം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. (റിസപ്ഷനിസ്റ്റ് മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും)

ബോയിലര്‍ ഓപ്പറേറ്റര്‍

ബോയിലര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ് വേണം.

പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍

ബിഎസ് സി (കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബോട്ടണി/ ബയോടെക്‌നോളജി), ബിടെക്, ബിഫാം ആയൂര്‍വേദ

കോസ്റ്റ് അക്കൗണ്ടന്റ്

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. കൂടെ സി.എം.എ. (മൂന്ന് വര്‍ഷത്തില്‍ കുറയാത്ത എക്‌സ്പീരിയന്‍സ് വേണം)

റിസര്‍ച്ച് അസോസിയേറ്റ്‌സ്

എംഫാം/ എംഎസ് സി. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

റിസപ്ഷനിസ്റ്റ്14,600 രൂപ പ്രതിമാസം
ബോയിലര്‍ ഓപ്പറേറ്റര്‍19,750 രൂപ പ്രതിമാസം
പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍15,600 രൂപ പ്രതിമാസം
കോസ്റ്റ് അക്കൗണ്ടന്റ്50,200 രൂപ പ്രതിമാസം
റിസര്‍ച്ച് അസോസിയേറ്റ്‌സ്31,750 രൂപ പ്രതിമാസം

അപേക്ഷിക്കേണ്ട വിധം?

മേല്‍ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഔഷധിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദമായ വിജ്ഞാപനവും, മറ്റ് വിവരങ്ങളുമറിയുക. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധിയുടെ കുട്ടനെല്ലൂര്‍ ഓഫീസില്‍ ഫെബ്രുവരി 12നകം ലഭിക്കുന്ന രീതിയില്‍ സമര്‍പ്പിക്കണം. കൂടാതെ ഔഷധിയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ ഗൂഗിള്‍ ഫോം വഴി നിര്‍ബന്ധമായും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്താന്‍ ഓര്‍ക്കുക.

ApplY Linkclick
Notificationclick
Emailclick
Official Websiteclick

content highlight: kerala-oushadhi-job-vacancy-2025-for-degree-holders

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *