Job Kerala Latest Uncategorized

നാട്ടിലെ സഹകരണ ബാങ്കുകളിൽ ജോലി നേടാം; ക്ലർക്ക് പോസ്റ്റിൽ മാത്രം 160 ഒഴിവുകൾ

  • March 28, 2025
  • 1 min read
നാട്ടിലെ സഹകരണ ബാങ്കുകളിൽ ജോലി നേടാം; ക്ലർക്ക് പോസ്റ്റിൽ മാത്രം 160 ഒഴിവുകൾ

നാട്ടിലെ സഹകരണ ബാങ്കുകളിൽ ജോലി നേടാം; ക്ലർക്ക് പോസ്റ്റിൽ മാത്രം 160 ഒഴിവുകൾ- Kerala Co-operative Bank KCSEB Recruitment 2025

കേരളത്തിലെ സഹകരണ സംഘം ബാങ്കുകളിലേക്കുള്ള 2025ലെ മെഗാ റിക്രൂട്ട്ന്റ് നോട്ടിഫിക്കേഷൻ എത്തി. അസിസ്റ്റന്റ് സെക്രട്ടറി, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, സെക്രട്ടറി പോസ്റ്റുകളിലാണ് ഒഴിവുകൾ. കേരളത്തിലെ വിവിധ കോപ്പറേറ്റീവ് ബാങ്കുകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂനിയർ ക്ലർക്ക് പോസ്റ്റിൽ മാത്രം 161 ഒഴിവുകളാണുള്ളത്. നിങ്ങളുടെ നാട്ടിലെ സഹകരണ ബാങ്കുകളിലും നിയമനങ്ങൾ നടക്കും. വിശദ വിവരങ്ങളും, നോട്ടിഫിക്കേഷനും ചുവടെ നൽകുന്നു. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഏപ്രിൽ 30. (Kerala Co-operative Bank KCSEB Recruitment 2025)

Companyകേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുകൾ
Postഅസിസ്റ്റന്റ് സെക്രട്ടറി, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, സെക്രട്ടറി
Notification No6/2025- 10/2025
Total Vacancy200
Job TypeFUll Time, സ്ഥിര നിയമനം
Job Locationകേരളത്തിലെ വിവിധ ജില്ലകൾ
അപേക്ഷ ആരംഭിക്കുന്ന തീയതി
അപേക്ഷ നല്‍കേണ്ട അവസാന തീയതിഏപ്രിൽ 30, 2025
Official Websitehttps://keralacseb.kerala.gov.in/

ഓരോ പോസ്റ്റിലെയും ഒഴിവുകള്‍

PostVacancyCategory No
അസിസ്റ്റന്റ് സെക്രട്ടറി 47/2025
ഡാറ്റ എൻട്രി ഓപ്പറേറ്റർ710/2025
ജൂനിയർ ക്ലർക്ക് 1618/2025
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ29/2025
സെക്രട്ടറി 16/2025

നിയമന രീതി | Selection Process

സഹകരണ ബാങ്ക് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷ വഴിയാണ് നിയമനങ്ങൾ നടക്കുക. ഓൺലൈനായി പരീക്ഷ നടക്കും. വിജയിക്കുന്നവരെ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിൽ നിന്ന് നിയമനങ്ങൾ നടക്കും.

പരീക്ഷ ഘടന | Exam Details

കേരള സംസ്ഥാന സഹകരണ സർവീസ് എക്‌സാമിനേഷൻ ബോർഡിനാണ് പരീക്ഷ നടത്തിപ്പ് ചുമതല. 1 മാർക്കിന്റെ 100 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. അഭിമുഖത്തിന് 20 മാർക്ക് ലഭിക്കും. അഭിമുഖത്തിന് ഹാജരായാൽ 4 മാർക്ക് കിട്ടും. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാക്കി 16 മാർക്കിൽ നിശ്ചയിക്കും.

പ്രായ പരിധി | Age

18-40, (എസ്.സി, എസ്.ടി 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവുണ്ട്.)

എന്താണ് യോഗ്യത | Educational Qualification

ഡാറ്റ എൻട്രി ഓപ്പറേറ്റർ

  • ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദം.
  • കേരള / കേന്ദ്ര സർക്കാർ അംഗീകൃത ഡാറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ്.
  • അംഗീകൃത സ്ഥാപനത്തിൽ ഡാറ്റ എൻട്രി പോസ്റ്റിൽ ജോലി ചെയ്തുള്ള 1 വർഷത്തെ എക്‌സ്പീരിയൻസ്.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

  • MCA/ B.tech (computer science or Electronic communication or it)
  • 3 Year Working Experience

ജൂനിയർ ക്ലർക്ക്

  • പത്താം ക്ലാസ് വിജയം.
  • സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോപ്പറേഷൻ) വിജയം.
  • സഹകരണം ഐച്ഛിക വിഷയമായ ബികോം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം + സഹകരണ ഹയർ ഡിപ്ലോമ.

അസിസ്റ്റന്റ് സെക്രട്ടറി

  • അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാതെ ബിരുദം.
  • കേരള സംസ്ഥാന സഹകരണ യൂണിയന്റെ സഹകരണ ഹയർ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയിരിക്കണം.
  • അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് വിജയം.
  • അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലക്ക് കീഴിൽ ബിഎസ്സി/ എംഎസ്സി (സഹകരണം & ബാങ്കിങ്)
  • അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് സഹകരണം ഐച്ഛിക വിഷയമായി പഠിച്ച ബികോം ബിരുദം.

Application Fee

150 രൂപ + GST

അപേക്ഷിക്കേണ്ട വിധം ? How to Apply

താൽപര്യമുള്ളവർ സഹകരണ സംഘം എക്‌സാമിനേഷൻ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. ശേഷം പ്രൊഫൈൽ തുറന്ന് അപേക്ഷ അയക്കുക. ഒന്നിൽ കൂടുതൽ ബാങ്കുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. ഒരു ബാങ്കിന് 150 രൂപയും, തുടർന്നുള്ള ഓരോ ബാങ്കിലേക്കുമായി 50 രൂപ അധികവും ഫീസായി നൽകേണ്ടി വരും.

അപേക്ഷ നൽകേണ്ട ലിങ്കുകൾ ചുവടെ പട്ടികയിൽ നൽകിയിട്ടുണ്ട്. ഒന്നുകിൽ അത് മുഖേനയോ അല്ലെങ്കിൽ,

  • സഹകരണ സംഘം എക്‌സാമിനേഷൻ ബോർഡ് വെബ്‌സൈറ്റ് തുറക്കുക. www.keralacseb.kerala.gov.in
  • അതിൽ നിന്ന് Notification ലിങ്ക് തിരഞ്ഞെടുക്കുക.
  • ഏറ്റവും ആദ്യം കാണുന്ന ‘NEW NOTIFICATION PUBLISHED (DATE:25/03/2025)’ എന്ന ലിങ്ക് തുറക്കുക.
  • അഞ്ച് പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനം ലഭ്യമാവും. ഓരോന്നും തുറന്ന് വായിച്ച് നോക്കുക.
  • വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി ഹോം പേജിൽ തന്നെയുള്ള ലിങ്ക് തുറക്കുക.
  • ആവശ്യമായ വിവരങ്ങൾ നൽകി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക.
  • അപേക്ഷ അയക്കേണ്ട വിധം പേജിലുണ്ട്. അത് നോക്കി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുക.
  • അപേക്ഷ നൽകി കഴിഞ്ഞതിന് ശേഷം ‘My Application’ ൽ നിന്നും അപേക്ഷ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Kerala CSEB ASSISTANT SECRETARY NOTIFICATION LINK
Kerala CSEB DATA ENTRY OPERATOR NOTIFICATION LINK
Kerala CSEB JUNIOR CLERK NOTIFICATION LINK
Kerala CSEB SYSTEM ADMINISTRATOR NOTIFICATION LINK
Kerala CSEB SECRETARY NOTIFICATION LINK
Kerala CSEB Application link
Kerala CSEB Official Website link

Content Highlight: Kerala State Co-operative Service Examination Board (CSEB) Assistant Secretary, Junior Clerk, System Administrator, Secretary, Data Entry Operator Recruitment Notification 2025: Qualifications and Application Link

Read Also: റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്; 9000 ഒഴിവുകൾ
Read Also: കേര പദ്ധതിയില്‍ ഫീല്‍ഡ് ഓഫീസര്‍; എട്ട് ജില്ലകളില്‍ ഒഴിവുകള്‍

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *