
പ്ലസ് ടുക്കാര്‍ക്ക് ഔഷധിയില്‍ ജോലി; 50 ഒഴിവുകള്‍
കേരള സര്‍ക്കാരിന് കീഴിലുള്ള ഔഷധിയില്‍ ജോലിയവസരം. ഷിഫ്റ്റ് ഓപ്പറേറ്റര്‍ പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂ നാളെ നടക്കും. അന്‍പതോളം ഒഴിവുകളിലേക്ക് പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വായിച്ച് അഭിമുഖത്തില്‍ പങ്കെടുക്കുക. (kerala government oushadhi shift operator job interview)
സ്ഥാപനം | ഔഷധി |
പോസ്റ്റ് | ഷിഫ്റ്റ് ഓപ്പറേറ്റര്‍ (നൈറ്റ് ഷിഫ്റ്റ്) |
കാലാവധി | ഒരു വര്‍ഷം |
ഒഴിവുകള്‍ | 50 |
ഇന്റര്‍വ്യൂ | മാര്‍ച്ച് 1 |
വെബ്സെെറ്റ് | www.oushadhi.org |
പ്രായപരിധി
20 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
- പുരുഷന്മാര്ക്ക് മാത്രമാണ് അവസരം.
- പ്ലസ് ടു OR ഐടിസി OR ഐടിഐ സര്‍ട്ടിഫിക്കറ്റ് വേണം.
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 16,500 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ
ഷിഫ്റ്റ് ഓപ്പറേറ്റര്‍ പോസ്റ്റിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ നാളെ (01.03.2025 ശനി) നടക്കും. താല്പരരായ ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 മണിക്ക് ഔഷധിയുടെ ഓഫീസില്‍ എത്തണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ കൈവശം കരുതണം.
സ്ഥലം: ഔഷധി ഓഫീസ്, കുട്ടനെല്ലൂര്‍, തൃശൂര്‍- 14.
സംശയങ്ങള്‍ക്ക് 0487 2459800, 2459860 എന്നീ നമ്പറുകളില്‍ വിളിച്ച് അന്വേഷിക്കാവുന്നതാണ്. നോട്ടിഫിക്കേഷന്‍ ചുവടെ നല്കുന്നു…
ApplY | Click |
Notification | Click |
Interview Date | March 1 |
Website | https://www.oushadhi.org/ |
administration@oushadhi.org |