യുഎഇ കമ്പനിയില്‍ ഇരുപതോളം ഒഴിവുകള്‍; കേരള സര്‍ക്കാര്‍ റിക്രൂട്ട്മെന്റ്

യുഎഇ കമ്പനിയില്‍ ഇരുപതോളം ഒഴിവുകള്‍; കേരള സര്‍ക്കാര്‍ റിക്രൂട്ട്മെന്റ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യുഎഇയിലെ പ്രമുഖ സ്ഥാനപത്തിലേക്ക് കാര്‍ പോളിഷര്‍ & കാര്‍ ഡീറ്റെയിലര്മാരെ റിക്രൂട്ട് ചെയ്യുന്നു. താല്പര്യമുള്ളവര് ഇന്ന് വൈകുന്നേരത്തിന് മുന്‍പായി അപേക്ഷ നല്‍കണം. (kerala government odepc latest uae recruitment )
സ്ഥലം | UAE |
പോസ്റ്റ് | കാര്‍ പോളിഷര്‍ & കാര്‍ ഡീറ്റെയിലര് |
ആകെ ഒഴിവുകള്‍ | 20 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 26 |
Post vacancies
Post | Vacancy |
കാര്‍ പോളിഷര്‍ | 10 ഒഴിവ് |
കാര്‍ ഡീറ്റെയിലര് | 10 ഒഴിവ് |
ശമ്പളം
- പോളിഷര്‍ പോസ്റ്റില്‍ 1600 യുഎഇ ദിര്‍ഹം ( ശമ്പളമായി ലഭിക്കും.
- ഡീറ്റെയിലര് പോസ്റ്റില്‍ 1800 യുഎഇ ദിര്‍ഹം ശമ്പളമായി ലഭിക്കും.
യോഗ്യത
- പുരുഷന്മാര്ക്കാണ് അവസരം.
- എസ്.എസ്.എല്‍.സി വിജയം.
- കാര്‍ പോളിഷര്‍, ഡീറ്റെയിലര് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തിന് മുകളില്‍ എക്സ്പീരിയന്‍സ് വേണം.
ജോലിയുടെ സ്വഭാവം
ദിവസം 9 മണിക്കൂറാണ് ജോലി സമയം. ആഴ്ച്ചയില്‍ 6 ദിവസം ജോലിയുണ്ടാവും. താമസം, യാത്ര എന്നിവ കമ്പനി നല്‍കും.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിങ്ങളുടെ വിശദമായ സിവി, പാസ്പോര്‍ട്ട്, ലൈസന്‍സ് കോപ്പി എന്നിവ jobs@odpec.in എന്ന മെയിലിലേക്ക് അയക്കുക. സബ്ജക്ട് ലൈനില്‍ car polisher or car detailer എന്ന് എഴുതണം.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് : Click
കേരള സര്‍ക്കാരിന് കീഴില്‍ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി ശ്രമിക്കുന്ന യുവതീ-യുവാക്കള്‍ക്ക് മിക്ച്ച സേവനം നല്കുന്ന സ്ഥാപനമാണ് ഒഡാപെക്. കഴിഞ്ഞ കുറേ നാളുകളായി ഇത്തരത്തില്‍ വിശ്വാസ്യ യോഗ്യമായ റിക്രൂട്ട്മെന്റുകള്‍ ഒഡാപെക് നടത്തിയിട്ടുണ്ട്. ഒഡാപെകിന്റെ തന്നെ വെബ്സൈറ്റില്‍ ഈ വിവരങ്ങള്‍ വിശദമായി നല്‍കിയിട്ടുണ്ട്. മുകളില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് വിശദ വിവരങ്ങളറിയാം.
Read more: Latest UAE Job Vacancy; യുഎഇയില്‍ ഇന്നുവന്ന ഒഴിവുകള്‍