
സര്‍ക്കാര്‍ മന്ദിരത്തില്‍ മള്‍ട്ടി ടാസ്കിങ് കെയര്‍ പ്രൊവൈഡര്‍; എട്ടാം ക്ലാസുകാര്‍ക്ക് അവസരം
കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മള്‍ട്ടി ടാസ്കിങ് കെയര്‍ പ്രൊവൈഡര്‍ ജോലിയൊഴിവ്. സാമൂഹ്യ നിതീ വകുപ്പിന് കീഴിലാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവര് മാര്‍ച്ച് 4ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ചുവടെ,(kerala government mts jobs in aashabhavan)
പോസ്റ്റ് | മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍ |
ഇന്റര്‍വ്യൂ | മാര്‍ച്ച് 4 |
നിയമനം
സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കാക്കനാട് കുസുമഗിരിയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്ക്കായുള്ള ഗവണ്മെന്റ് ആശാഭവനിലാണ് ജോലിക്കാരെ ആവശ്യമുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
യോഗ്യത
- പുരുഷന്മാര്ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. സേവന സന്നദ്ധയുളളവരായിരിക്കണം.
- അപേക്ഷകര്‍ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
- ജനുവരി 1ന് 50 വയസ് കഴിയരുത്.
അഭിമുഖം
സേവന തല്പരരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 4ന് രാവിലെ 11 മണിക്ക് കാക്കനാട് കുസുമഗിരിയിലെ ആശാഭവനില്‍ അഭിമുഖത്തിനായി എത്തിച്ചേരണം. അപേക്ഷ അന്നേദിവസം നേരിട്ട് നല്‍കാം. അഭിമുഖ സമയത്ത് നിങ്ങളുടെ വിദ്യാഭ്യാസം, പ്രായം, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കണം. കൂടെ ആധാര്‍ കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ കരുതണം.
ഗവ. ആശാഭവന് കാക്കനാട്
മാനസിക രോഗ ചികിത്സക്ക് ശേഷം ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ആളില്ലാത്ത പുനരധിവസിപ്പിക്കപ്പെട്ട പുരുഷന്മാര്ക്കായുള്ള സന്നദ്ധ സ്ഥാപനമാണ് കാക്കനാടുള്ള സര്‍ക്കാര്‍ ആശാഭവന്.
Read More: കേരള സര്‍ക്കാര്‍ സി മെറ്റില് ഡ്രൈവര്‍