
കേരള സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ ട്രെയിനി നിയമനം;നിരവധി ഒഴിവുകള്‍- (kerala government ksdpl trainee recruitment job)
കേരള സര്‍ക്കാരിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (KSDPL) ല്‍ വിവിധ തസ്തികകളില്‍ ട്രെയിനിമാരെ നിയമിക്കുന്നു. കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ചുവടെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ളവര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 21ന് മുന്‍പായി അപേക്ഷിക്കണം.- kerala government ksdpl trainee recruitment job
സ്ഥാപന0 | കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (KSDPL) |
നോട്ടീസ് നമ്പര്‍ | No. KSDPL/CMD/02/2025 |
പോസ്റ്റ് | ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റെഷന്‍, മെക്കാനിക്കല്‍, കെമിക്കല്‍ പോസ്റ്റുകളില്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്.സി മൈക്രോബയോളജി, എംഫാം/ ബിഫാം, എംബിഎ, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഡിപ്ലോമ ഇന്‍ ഫയര്‍ സേഫ്റ്റി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി, എസി മെക്കാനിക്, ബോയിലര്‍ ഓപ്പറേറ്റര്‍ |
ആകെ ഒഴിവുകള്‍ | 31 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 21 |
വെബ്‌സൈറ്റ് | https://ksdp.co.in/ |
Post Vacancies
Post | Vacancies |
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് | 02 |
ഇന്‍സ്ട്രുമെന്റെഷന്‍ എഞ്ചിനീയറിങ് | 02 |
മെക്കാനിക്കല്‍ എഞ്ചിനീയറിങ് | 02 |
കെമിക്കല്‍ എഞ്ചിനീയറിങ് | 04 |
കമ്പ്യൂട്ടര്‍ സയന്‍സ് | 02 |
എംഎസ്.സി മൈക്രോബയോളജി | 02 |
എംഫാം/ ബിഫാം | 04 |
എംബിഎ | 01 |
ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് | 02 |
ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് | 02 |
ഡിപ്ലോമ ഇന്‍ ഫയര്‍ സേഫ്റ്റി | 01 |
ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി | 02 |
എസി മെക്കാനിക്, | 02 |
ബോയിലര്‍ ഓപ്പറേറ്റര്‍ | 03 |
പ്രായപരിധി
18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷ നല്‍കാം. 36 വയസാണ് ജനറല്‍ കാറ്റഗറിയില്‍ പ്രായപരിധി. എസ്.സി-എസ്.ടി 41, ഒബിസി 39 എന്നിങ്ങനെ വയസിളവ് ലഭിക്കും.
Post | Age |
Trainees | 18-36 |
ശമ്പളം എത്ര?
ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും സ്റ്റെപ്പന്റ് വ്യത്യസ്തമാണ്. എങ്കിലും ആദ്യ വര്‍ഷങ്ങൡ 11,000 നും 15,000 നും ഇടയില്‍ തുടക്ക ശമ്പളം ലഭിക്കും. പിന്നീട് വരും വര്‍ഷങ്ങളില്‍ ശമ്പളം വര്‍ധിക്കുകയും, 20,000 രൂപ വരെ സ്റ്റൈപ്പന്റ് കൂടുകയും ചെയ്യും.
യോഗ്യത
- ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്
എംടെക്/ ബിടെക് (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്
- ഇന്‍സ്ട്രുമെന്റെഷന്‍ എഞ്ചിനീയറിങ)
എംടെക്/ ബിടെക് (ഇന്‍സ്ട്രുമെന്റേഷന്‍)
- മെക്കാനിക്കല്‍ എഞ്ചിനീയറിങ്
എംടെക്/ ബിടെക് (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)
- കെമിക്കല്‍ എഞ്ചിനീയറിങ്
എംടെക്/ ബിടെക് (കെമിക്കല്‍ എഞ്ചിനീയറിങ്)
- കമ്പ്യൂട്ടര്‍ സയന്‍സ്
എംടെക്/ ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്)
- എംഎസ്.സി മൈക്രോബയോളജി
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംഎസ്.സി മൈക്രോബയോളജി ബിരുദം.
- എംഫാം/ ബിഫാം
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംഫാം/ ബിഫാം
- എംബിഎ
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംബിഎ ഫിനാന്‍സ്
- ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്
- ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ
- ഡിപ്ലോമ ഇന്‍ ഫയര്‍ സേഫ്റ്റി
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫയര്‍ സേഫ്റ്റിയില്‍ ഡിപ്ലോമ
- ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്‌നോളജി
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലാസ്റ്റിക് ടെക്‌നോളജി ഡിപ്ലോമ
- എസി മെക്കാനിക്
എസി മെക്കാനിക് ട്രേഡില്‍ ഐ ടി ഐ
- ബോയിലര്‍ ഓപ്പറേറ്റര്‍
ബോയിലര്‍ അറ്റന്‍ഡന്റ് എക്‌സാമിനേഷന്‍ (B CLASS) ഓടോ ഐടി ഐ വിജയം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !
മൂന്ന് വര്‍ഷത്തേക്കാണ് ട്രെയിനിങ് കാലാവധി.
മികവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം കൂടി ജോലി നീട്ടികിട്ടാം.
KSDPL ന്റെ ആലപ്പുഴ, കലവൂരിലെ ഓഫീസിലാണ് നിയമനം നടക്കുക.
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് ചിലപ്പോള്‍ എഴുത്ത് പരീക്ഷയും, സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്താന്‍ സാധ്യതയുണ്ട്.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന സിഎംഡി വെബ്‌സൈറ്റ് ലിങ്കിലൂടെ നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഫെബ്രുവരി 21 വൈകീട്ട് 5 മണിക്ക് മുന്‍പായി അപേക്ഷ നല്‍കുക. KSDPL ട്രെയിനി നോട്ടിഫിക്കേഷന്‍ ലിങ്ക് താഴെ നല്‍കുന്നുണ്ട്. വായിച്ച് നോക്കി സംശയങ്ങള്‍ തീര്‍ത്ത് അപേക്ഷ നല്‍കുക. അപേക്ഷ സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ 0471 2320101 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.