
കേരള സര്‍ക്കാര്‍ കെഎഫ്‌സിയില്‍ ജോലി നേടാം
കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ സ്ഥാപനമായ KFC (Kerala Financial Corporation) യില്‍ അക്കൗണ്ട്‌സ് ഓഫീസറെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. യോഗ്യത, ശമ്പളം, പ്രായപരിധി, അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളറിയാം. (kerala financial corporation KFC accounts officer recruitment 2025)
Company | Kerala Financial Corporation- KFC |
Post | Accounts Officer |
Notification No | KFC/13/2024-25 |
Total Vacancy | 01 |
Job Type | Temporary (മൂന്ന് വർഷത്തേക്ക് കരാർ നിയമനം) |
Job Location | Kerala |
Last Date For Application | 05.04.2025 (March 05) |
Website | https://www.kfc.org/ |
പ്രായം | Age
- 19.03.2025ന് 35 വയസ് കഴിയരുത്.
- (03 വര്‍ഷം വരെ OBC/ Muslim/ E/B/T/ LC/AI ഉദ്യോഗാര്‍ഥികള്‍ക്കും, 5 വര്‍ഷം വരെ എസ്.സി, എസ്.ടിക്കാര്‍ക്കും വയസിളവ് ലഭിക്കും.
ശമ്പളം എത്ര? | Salary
Post | salary |
Accounts Officer | 50,000 / m |
യോഗ്യത | Qualification
- ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (CA) പരീക്ഷ വിജയിച്ചിരിക്കണം.
- ജിഎസ്ടി, ടിഡിഎസ് റിട്ടേണ്‍, ടിഡിഎസ് ഓണ്‍ സാലറി, ഇന്‍കം ടാക്‌സ്, ബാലന്‍സ് ഷീറ്റ്, ഫിനാന്‍ഷ്യല്‍ & ഇന്‍കം സ്റ്റേറ്റ്‌സ്‌മെന്റ്, അക്കൗണ്ട്‌സ് റിപ്പോര്‍ട്ട്‌സ് തയ്യാറാക്കല്‍ എന്നിവയില്‍ പരിചയം.
- Experience: മൂന്ന് വര്‍ഷത്തെ വര്‍ക്ക് എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
എന്താണ് ജോലി? Job Description
അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്‌സ് മാറ്റേര്‍സ്, പ്രൊജക്ട് അപ്രൈസല്‍ എന്നിവ തയ്യാറാക്കുക.
സെലക്ഷന്‍ | Selection Process
എഴുത്ത് പരീക്ഷയും, ഇന്റര്‍വ്യൂവും നടത്തിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും. തീയതികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ കെഎഫ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും, അപേക്ഷകരെ ഇമെയില്‍ മുഖേന അറിയിക്കുകയും ചെയ്യും.
എഴുത്ത് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. ശേഷം രണ്ടിലെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്കിന്റെ അടിസ്ഥാനത്തില്‍ ഓഫര്‍ ലെറ്റര്‍ നല്‍കി നിയമനം നടത്തും.
അപേക്ഷിക്കേണ്ട വിധം ? | How to Apply
യോഗ്യരായവര്‍ കെഎഫ്‌സിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ലിങ്ക് വഴി ഏപ്രില്‍ 5ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
- കെഎഫ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.kfc.org/)സന്ദര്‍ശിക്കുക.
- Career വിന്‍ഡോ തിരഞ്ഞെടുക്കുക.
- ശേഷം വരുന്ന പേജില്‍ നിന്ന് Accounts Officer ലിങ്ക് തിരഞ്ഞെടുക്കുക.
- നോട്ടിഫിക്കേഷന്‍ കൃത്യമായി വായിച്ച് മനസിലാക്കുക.
- മുകളില്‍ നല്‍കിയ Apply Now ബട്ടണ്‍ തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ ഫോം പൂരിപ്പിക്കുക.
- അപേക്ഷ സബ്മിറ്റ് ചെയ്യുക.
- അപേക്ഷ പൂരിപ്പിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിട്ടാല്‍ 0471 2737575/ 1800 425 8590 എന്നീ നമ്പറുകളില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.
KFC Accounts officer application link |
KFC Accounts officer recruitment official notification |
Kerala Financial Corporation official website |
Last Date of Application: March 05 |