
പത്താം ക്ലാസുള്ളവര്‍ക്ക് അങ്കണവാടിയില്‍ ജോലി നേടാം; വനിതകള്‍ക്ക് അവസരം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍-anganwadi helper job for sslc pass women in kerala
- എറണാകുളം
എറണാകുളം ജില്ലയിലെ അങ്കമാലി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു.
യോഗ്യത: 18 വയസിനും 46 വയസിനും ഇടയില്‍ പ്രായമുള്ള വനിതകളായിരിക്കണം. കാലടി പഞ്ചായത്തില്‍ സ്ഥിരതമസമുള്ളവര്‍ക്കാണ് അവസരം.
എസ്.എസ്.എല്‍.സി വിജയം.
അപേക്ഷ: താല്‍പരരായ വനിതകള്‍ അങ്കമാലി അഡീഷണല്‍ ഐസിഡിഎസ് ഓഫീസില്‍ നിന്നും അപേക്ഷ മാതൃക കൈപ്പറ്റി പൂരിപ്പിച്ച് ഓഫീസില്‍ നല്‍കണം. സംശയങ്ങള്‍ക്ക്: 0484 2459255, 9288194914 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വനിതകളെ നിയമിക്കുന്നു. വര്‍ക്കര്‍, ഹെല്‍പ്പര്‍ പോസ്റ്റുകളിലാണ് ഒഴിവുകള്‍.
യോഗ്യത
18നും 46നുമിടയില്‍ പ്രായമുള്ള വനിതകളായിരിക്കണം.
ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.
വര്‍ക്കര്‍: എസ്.എസ്.എല്‍.സി വിജയം.
ഹെല്‍പ്പര്‍: എഴുത്തും വായനയും അറിയുന്ന, പത്താം ക്ലാസ് തോറ്റവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ ജനന തീയതി- വയസ്-ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിര താമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം അപേക്ഷ നല്‍കണം.
അപേക്ഷയുടെ മാതൃക ,
കഞ്ഞിക്കുഴി അഡീഷണല്‍ ഐസിഡിഎസ് ഓഫീസ്, ചേര്‍ത്തല മുനിസിപ്പാലിറ്റി, ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം- എന്ന വിലാസത്തില്‍ ലഭ്യമാണ്.
ഫെബ്രുവരി 25ന് വൈകീട്ട് 4 മണിക്ക് മുന്‍പായി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. സംശയങ്ങള്‍ക്ക്: 0478 2810043 ല്‍ വിളിക്കുക.
Content Hilight: kerala district anganwadi helper job for sslc pass women