Education

1മുതല്‍ 8 വരെ ക്ലാസുകളിലെ ഒബിസി വിദ്യാര്‍ഥികള്‍ക്ക് കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

  • January 25, 2025
  • 1 min read
1മുതല്‍ 8 വരെ ക്ലാസുകളിലെ ഒബിസി വിദ്യാര്‍ഥികള്‍ക്ക് കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് കെടാവിളക്ക്. ഈ വര്‍ഷത്തെ കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. 

1 മുതല്‍ 8 വരെ ക്ലാസുകൡ പഠിക്കുന്ന ഒബിസി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക്, കുറഞ്ഞ കുടുംബ വാര്‍ഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. പ്രതിവര്‍ഷം 1500 രൂപ ആനുകൂല്യമായി ലഭിക്കും. 

കെടാവിളക്ക് സ്‌കോളര്‍ഷിപ്പിനായുള്ള 2024-25 അധ്യയന വര്‍ഷത്തെ അപേക്ഷ ഫോറം 2025 ജനുവരി 20ന് മുന്‍പായി വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച് അതത് സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. സ്‌കൂള്‍ അധികൃതര്‍ പ്രസ്തുത രേഖകള്‍ 2025 ജനുവരി 31നകം ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കണം. 

യോഗ്യത

സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 1മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. 

ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. 

രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍വര്‍ഷം വാര്‍ഷിക പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. 

മുന്‍വര്‍ഷ പരീക്ഷകളില്‍ 90 ശതമാനവും അതിന് മുകളിലും മാത്രം മാര്‍ക്ക് നേടിയവരായിരിക്കണം.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടരുത്. 

അപേക്ഷ

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം അപേക്ഷ ഫോം അതത് സ്‌കൂള്‍ അധികാരികളെ ഏല്‍പ്പിക്കുക. 

അപേക്ഷ നല്‍കാവുന്ന ഒബിസി വിഭാഗക്കാരുടെ വിവരങ്ങള്‍ താഴെ ലിങ്കില്‍ നല്‍കുന്നുണ്ട്. അപേക്ഷ ഫോമിന്റെ മാതൃകയും നോട്ടിഫിക്കേഷനിലുണ്ട്. 


Notification

About Author

info@jobalertkerala.com

Leave a Reply

Your email address will not be published. Required fields are marked *