Education Latest

KEAM 2025 Cee kerala apply link: എഞ്ചിനീയറിങ്, മെഡിക്കല്‍, ആര്‍കിടെക്ച്ചര്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാം

  • February 24, 2025
  • 1 min read
KEAM 2025 Cee kerala apply link: എഞ്ചിനീയറിങ്, മെഡിക്കല്‍, ആര്‍കിടെക്ച്ചര്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാം

KEAM 2025 Cee kerala apply link: എഞ്ചിനീയറിങ്, മെഡിക്കല്‍, ആര്‍കിടെക്ച്ചര്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാം

കീം 2025ന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള കീം (KEAM 2025) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മാര്‍ച്ച് 10ന് വൈകീട്ട് അഞ്ചുമണി വരെയാണ് സമയം. താല്‍പര്യമുള്ളവര്‍ cee.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. (KEAM 2025 Cee kerala apply link)

ഏത് കോഴ്‌സുകളിലേക്കും ഒരു അപേക്ഷ നല്‍കിയാല്‍ മതിയാവും. വിശദമായ വിജ്ഞാപനവും, മറ്റ് വിവരങ്ങളും പരീക്ഷ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആവശ്യമായ രേഖകള്‍?

എസ്.എസ്.എല്‍.സി ബുക്ക്, ജനന തീയതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് എന്നിവ ചേര്‍ത്താണ് അപേക്ഷ നല്‍കേണ്ടത്.

അപേക്ഷ നല്‍കേണ്ട അവസാന തീയതി: മാര്‍ച്ച് 10
സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്ന ദിവസ പരിധി: മാര്‍ച്ച് 15

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നവര്‍ കീം 2025ന് അപേക്ഷ നല്‍കിയതിന് ശേഷം നീറ്റ് യുജി 2025 പരീക്ഷ എഴുതണം.

കേരളത്തില്‍ ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സ് പ്രവേശനം നേടുന്നവര്‍ കീം 2025ന് അപേക്ഷിച്ച് COA- NATA 2025 പരീക്ഷയും എഴുതി യോഗ്യത നേടണം.

ApplY/ Notification: click

സംശയങ്ങള്‍ക്ക്: 0471 2332120, 0471 2338487, 0471 2525300 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read more: UGC NET Result and final answer key 2024| യുജിസി നെറ്റ് ഡിസംബർ ഫലമെത്തി

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *