
തുടക്കക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി; 83 ഒഴിവുകളില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് നിയമനം- junior executive job in airport authority of India
ഇന്ത്യന്‍ പൊതുമേഖല സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ- 83 തസ്തികകളിലായി ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. വിവിധ ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന റിക്രൂട്ട്‌മെന്റാണിത്. പുതുതായി ജോലിക്കിറങ്ങുന്നവര്‍ക്കും നിരവധി അവസരങ്ങളാണുള്ളത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 18. (junior executive job in airport)
സ്ഥാപനം | എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ |
വിജ്ഞാപന നമ്പര്‍ | 01/2025/CHQ |
പോസ്റ്റ് | ജൂനിയര്‍ എക്‌സിക്യൂട്ടീവ് |
ആകെ ഒഴിവുകള്‍ | 83 |
അപേക്ഷിക്കേണ്ട അവസാന തീയതി | മാര്‍ച്ച് 18 വരെ |
വെബ്‌സൈറ്റ് | https://www.aai.aero/ |
Post Vacancies
Post | Vacancy |
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയർ സർവീസ്) | 13 |
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്സ്) | 66 |
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ്) | 04 |
പ്രായപരിധി
27 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. എസ്.സി, എസ്.ടിക്കാര്‍ക്ക് 32 വരെയും, ഒബിസി 30, ഭിന്നശേഷിക്കാര്‍ക്ക് 37 വയസ് വരെയും അപേക്ഷിക്കാനാവും. ഉയര്‍ന്ന പ്രായം മാര്‍ച്ച് 18നുള്ളില്‍ പൂര്‍ത്തിയാവണം.
Post | Age |
ജൂനിയര്‍ എക്‌സിക്യൂട്ടീവ് | 27 വയസ് വരെ |
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ ഗ്രൂപ്പ് ബി ലെവല്‍ ശമ്പളമാണ് ലഭിക്കുക. ആദ്യ വര്‍ഷം 40,000 രൂപയാണ് ശമ്പളം. പിന്നീട് ഇത് 1,40,000 വരെയായി ഉയരും. ഇതിന് പുറമെ സിപിഎഫ്, ഗ്രാറ്റ്വുറ്റി, മെഡിക്കല്‍ അലവന്‍സ് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.
യോഗ്യത
- ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്)
എഞ്ചിനീയറിങ്/ ടെക് / ഫയര്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് എന്നിവയിലേതിലെങ്കിലും ബിരുദം. എക്‌സ്പീരിയന്‍സ് ആവശ്യമില്ല.
- ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്)
എംബിഎ ബിരുദം അല്ലെങ്കില്‍ തത്തുല്യം. കൂടെ HRM/HRD/PM&IR / Labour Welfare എന്നിവയിലേതിലെങ്കിലും സ്‌പെഷ്യലൈസേഷന്‍. എക്‌സ്പീരിയന്‍സ് ആവശ്യമില്ല.
- ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്)
ഹിന്ദിയില്‍ അല്ലെങ്കില്‍ ഇംഗ്ലീഷില്‍ പിജി. അല്ലെങ്കില്‍ ഡിഗ്രി ലെവലില്‍ ഹിന്ദി ഒരു ഭാഷയായി പഠിച്ചിരിക്കണം. അതുമല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ പിജി (ഹിന്ദി/ ഇംഗഌഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം). ഹിന്ദി-ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ പരിചയം.
- ഫയര്‍ സര്‍വീസ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. മാത്രമല്ല ഇവര്‍ക്കായി ഫിസിക്കല്‍ ടെസ്റ്റും, ഫിസിക്കല്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റും നടത്തും.
അപേക്ഷ ഫീസ്
ഫെബ്രുവരി 5 മുതല്‍ അപേക്ഷ വിന്‍ഡോ ഓപ്പണ്‍ ആയിട്ടുണ്ട്. ജനറല്‍ ഒബിസി വിഭാഗക്കാര്‍ 1000 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 250 രൂപ മതി. അപേക്ഷ ഫീസ് റീഫണ്ട് ഉണ്ടായിരിക്കില്ല.
General/ OBC | 1000 |
SC-ST/ PWBD/ Ex Service/ Female | nil |
അപേക്ഷിക്കേണ്ട വിധം?
മേല്‍ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെഹ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പേജ് സെലക്ട് ചെയ്ത് നേരിട്ട് അപേക്ഷിക്കണം. മാര്‍ച്ച് 3ന് മുന്‍പായി അപേക്ഷ നല്‍കണം. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് താഴ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ ബട്ടണ്‍ ക്ലിക് ചെയ്യുക.
Content Highlight: junior-executive-job-recruitment-in-airport-authority-of-india
Read more: ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയില്‍ സ്ഥിര ജോലി