
ഏഴാം ക്ലാസ് മുതല്‍ യോഗ്യത; സര്‍ക്കാര്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍
സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി നിരവധി അവസരങ്ങള്‍. പത്തനംതിട്ട ജില്ലയിലെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അറ്റന്‍ഡര്‍ മുതല്‍ ഇസിജി ടെക്‌നീഷ്യന്‍മാര്‍ അടക്കമുള്ള ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കനാവും. ഫെബ്രുവരി 20 വരെയാണ് അവസരം. (kerala job vacancy in government hospital)
സ്ഥാപന0 | പത്തനംതിട്ട ജില്ല, കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് |
പോസ്റ്റ് | ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, സെക്യൂരിറ്റി, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ആംബുലന്‍സ് ഡ്രൈവര്‍, ഇസിജി ടെക്‌നീഷ്യന്‍, വാസ്‌കുലര്‍ ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ക്ലര്‍ക്ക് |
ആകെ ഒഴിവുകള്‍ | 20 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 20 |
Post | Vacancies |
ജൂനിയര്‍ ലാബ് അസിസ്റ്റന്റ് | 02 |
അറ്റന്‍ഡര്‍ | 02 |
സെക്യൂരിറ്റി | 03 |
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ | 02 |
പബ്ലിക് റിലേഷന്‍ ഓഫീസര്‍ | 02 |
ആംബുലന്‍സ് ഡ്രൈവര്‍ | 03 |
ഇസിജി ടെക്‌നീഷ്യന്‍ | 02 |
വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ | – |
ഫാര്‍മസിസ്റ്റ് | 02 |
ക്ലര്‍ക്ക് | 01 |
പ്രായപരിധി
18 വയസ് പൂര്‍ത്തിയാക്കിയവരായിരിക്കണം. 45 വയസ് കഴിയാനും പാടില്ല.
യോഗ്യത
- ജൂനിയര്‍ ലാബ് അസിസ്റ്റന്റ്
പ്ലസ് ടു സയന്‍സ് വിജയം.
- അറ്റന്‍ഡര്‍
ഏഴാം ക്ലാസ് വിജയം.
- സെക്യൂരിറ്റി
വിമുക്ത ഭടന്‍മാര്‍ക്കാണ് അവസരം.
- ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
കമ്പ്യൂട്ടര്‍ അറിയണം. ടാലി, DCA യോഗ്യത വേണം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.
- പബ്ലിക് റിലേഷന്‍ ഓഫീസര്‍
MSW/ MBA/ MHA/ റെഗുലറായി പഠിച്ചിരിക്കണം.
- ആംബുലന്‍സ് ഡ്രൈവര്‍
ഹെവി ലൈസന്‍സ് + ബാഡ്ജ്, 5 വര്‍ഷത്തെ പരിചയം.
- ഇസിജി ടെക്‌നീഷ്യന്‍
വിഎച്ച് എസ് ഇ- ഇസിജി, കാര്‍ഡിയോ ഡിപ്ലോമ
- വാസ്‌കുലര്‍ ടെക്‌നീഷ്യന്‍
കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ബിഎ
- ഫാര്‍മസിസ്റ്റ്
ബിഫാം/ ഡിഫാം/ Pham D/ യോഗ്യതയും, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും വേണം.
- ക്ലര്‍ക്ക്
പ്ലസ്ടു വിജയം. Tally, DCA, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയുമായി പ്രിന്‍സിപ്പല്‍ / സൂപ്രണ്ട് ഓഫീസില്‍ എത്തിക്കണം. ഫെബ്രുവരി 20ന് വൈകീട്ട് 5 വരെയാണ് സമയപരിധി.
Content Hilight: job-vacancy-in-kerala-government-hospital-7th-qualify-can-apply