Job Kerala Latest

ഏഴാം ക്ലാസ് മതി; വനം വകുപ്പിൽ ജോലി നേടാം; 20,000ന് മുകളിൽ ശമ്പളം

  • February 24, 2025
  • 1 min read
ഏഴാം ക്ലാസ് മതി; വനം വകുപ്പിൽ ജോലി നേടാം; 20,000ന് മുകളിൽ ശമ്പളം

ഏഴാം ക്ലാസ് മതി; വനം വകുപ്പിൽ ജോലി നേടാം; 20,000ന് മുകളിൽ ശമ്പളം

കേരള വനംവകുപ്പിന് കീഴിൽ തൃശൂരിൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ സുവോളജിക്കൽ പാർക്കിൽ നിരവധി ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് വരെ അപേക്ഷിക്കാവുന്ന പോസ്റ്റുകളിൽ കരാർ നിയമനങ്ങളാണ് നടക്കുന്നത്. താൽപര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് മാർച്ച് 7ന് മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾ ചുവടെ, (job for 7 class in thrissur zoological park under kerala forest department)

സ്ഥാപനംതൃശൂർ സുവോളജിക്കൽ പാർക്ക്
നോട്ടീസ് നമ്പര്‍എസ്.പി.വി 2/2024-25
പോസ്റ്റ്അനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി, സാനിറ്റേഷൻ വർക്കർ
ആകെ ഒഴിവുകള്‍16
അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 7
വെബ്‌സൈറ്റ്https://forest.kerala.gov.in/

Post vacancies

Postvacancy
കീപ്പർ ട്രെയിനി 6
സെക്യൂരിറ്റി5
സാനിറ്റേഷൻ വർക്കർ5

പ്രായപരിധി

കീപ്പർ ട്രെയിനി പേസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 2025ജനുവരി 1ന് 28 വയസ് കഴിഞ്ഞവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

സെക്യൂരിറ്റി പോസ്റ്റിൽ സൈനിക സേവനം കഴിഞ്ഞ അപേക്ഷകർക്ക് 2025 ജനുവരി 1ന് 55 വയസ് കഴിയരുത്.

സാനിറ്റേഷൻ വർക്കർ പോസ്റ്റിൽ 45 വയസ് (ജനുവരി 1-2025ന്) കഴിഞ്ഞവരായിരിക്കണം.

യോഗ്യത

കീപ്പർ ട്രെയിനി

  • ഏഴാം ക്ലാസ് വിജയിച്ചവരായിരിക്കണം. ഡിഗ്രി ഉണ്ടാവാൻ പാടില്ല.
  • പുരുഷൻമാർ 163 സെ.മീറ്ററിന് മുകളിൽ ഉയരം വേണം. 81 സെമീറ്റർ നെഞ്ചളവും, 5 സെമീ എക്‌സ്പാൻഷനും വേണം.
  • സ്ത്രീകൾ 150 സെ.മീ ഉയരമുള്ളവരായിരിക്കണം.
  • പുറമെ ചെവി, കണ്ണ് എന്നി ആരോഗ്യത്തോടെയുള്ളവരും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവരുമായിരിക്കണം.

സെക്യൂരിറ്റി

  • പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
  • ആർമി/ നേവി/എയർ ഫോഴ്‌സ് എന്നീ വിഭാഗങ്ങളിൽ കുറഞ്ഞത് 10 വർഷത്തെ മിലിട്ടറി സേവന യോഗ്യതയും ആവശ്യമാണ്. (അല്ലെങ്കിൽ കേരള വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ/ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികകളിലെ ജോലി പരിചയം)

സാനിറ്റേഷൻ വർക്കർ

  • ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഡിഗ്രി യോഗ്യത പാടില്ല.
  • സർക്കാർ സ്ഥാപനങ്ങളിൽ സാനിറ്റേഷൻ/ സ്വീപ്പർ പോസ്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാവും.

ശമ്പളം എത്ര?

POST SALARY
കീപ്പർ ട്രെയിനി 15,000 രൂപ
സെക്യൂരിറ്റി21,175 രൂപ
സാനിറ്റേഷൻ വർക്കർ18,390 രൂപ

അപേക്ഷിക്കേണ്ട വിധം?

ഒരോ പോസ്റ്റിലേക്കും പ്രത്യേകം അപേക്ഷ ഫോം നൽകിയിട്ടുണ്ട്. ഇത് പൂരിപ്പിച്ച് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം കവറിലിട്ട് ചുവടെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കണം. അല്ലെങ്കിൽ തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ഇമെയിൽ ഐഡിയിലേക്ക് അയച്ചാലും മതി. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ അഭിമുഖ സമയത്ത് ഹാജരാക്കിയാൽ മതി.

വിലാസം:

‘ഡയറക്ടര്‍, തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ പിഒ, കുരിശുമലക്ക് സമീപം, തൃശൂര്‍- 680014, കേരളം’

ഇമെയില്‍: thrissurzoologicalpark@gmail.com

ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് 9447979176 ല്‍ വിളിക്കാവുന്നതാണ്.

ApplYClick
NotificationClick
Last Dateമാർച്ച് 7
Websitehttps://forest.kerala.gov.in/

Content highlight: job for 7 class in thrissur zoological park under kerala forest department

Read more: കുടുംബശ്രീയില്‍ വീണ്ടും അവസരം; 25,000 തുടക്ക ശമ്പളം; പുറമെ അലവന്‍സുകളും

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *