Job Kerala Latest

കോഴിക്കോട് ആകാശവാണിയിൽ ജോലി

  • January 10, 2025
  • 1 min read
കോഴിക്കോട് ആകാശവാണിയിൽ ജോലി

കോഴിക്കോട് ആകാശവാണിയിൽ ജോലി

കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്‌മെന്റ്. എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. വിശദാംശങ്ങൾ ചുവടെ,

ഒഴിവുകൾ

കോഴിക്കോട് ആകാശവാണിയിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ റിക്രൂട്ട്‌മെന്റ്. കോഴിക്കോടും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരായിരിക്കണം അപേക്ഷകർ.

ആർക്കൊക്കെ അപേക്ഷിക്കാം ?

21നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത

കാഷ്വൽ ന്യൂസ് എഡിറ്റർ (മലയാളം)

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. ജേണലിസം/മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമ.

പ്രിന്റ്/ഇലക്ട്രോണിക് മീഡിയയിൽ റിപ്പോർട്ടിംഗ്/എഡിറ്റിംഗ് ജോലിയിൽ 5 വർഷത്തെ പരിചയം.

ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ആവശ്യമാണ്.

റേഡിയോ/ടിവി/പ്രിന്റ് മീഡിയയിൽ പത്രപ്രവർത്തന പരിചയം ഉള്ളത് അഭികാമ്യം. വാർത്തകൾ എഡിറ്റു ചെയ്യൽ, വാർത്താ ബുള്ളറ്റിനുകളുടെ സമാഹാരം, ഡെസ്‌ക് റിപ്പോർട്ട് തയ്യാറാക്കൽ, കൈകാര്യം ചെയ്യൽ, സോഷ്യൽ മീഡിയ മുതലായവയാണ് കാഷ്വൽ ന്യൂസ് എഡിറ്ററുടെ ഉത്തരവാദിത്തം.

കാഷ്വൽ ന്യൂസ് റീഡർകം ട്രാൻസ്ലേറ്റർ(മലയാളം)

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം. പ്രക്ഷേപണത്തിന് അനുയോജ്യമായ, നല്ല നിലവാരമുള്ള ശബ്ദം ഉണ്ടായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. റേഡിയോ / ടി വി/പ്രിന്റ് മീഡിയയിൽ പത്രപ്രവർത്തന പരിചയം ഉള്ളത് അഭികാമ്യം.

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കുള്ള വാർത്തകളുടെയും വാർത്താ വാചകങ്ങളുടെയും വിവർത്തനം തിരിച്ചും, ന്യൂസ് ബുള്ളറ്റിനുകളും മറ്റ് വാർത്താധിഷ്ഠിത പ്രോഗ്രാമുകളും അവതരിപ്പിക്കുക എന്നിവയാണ് കാഷ്വൽ ന്യൂസ് റീഡർകം ട്രാൻസ്ലേറ്ററുടെ ഉത്തരവാദിത്തം.

അപേക്ഷിക്കേണ്ട വിധം?

ഉദ്യോഗാർഥികൾ പൂരിപ്പിച്ച അപേക്ഷ സഹിതം The Head of Office, Akashavani, Beach Road, Kozhikode- 673032 എന്ന വിലാസത്തിൽ ജനുവരി 15ന് വൈകീട്ട് ആറുമണിക്കകം നൽകണം.

ജനറൽ = 354 രൂപയും, എസ്.സി, എസ്.ടി, ഒബിസി= 266 രൂപയും അപേക്ഷ ഫീസ് നൽകണം.

സംശയങ്ങൾക്ക് 0495 2366265 എന്ന നമ്പറിൽ വിളിക്കുക.(രാവിലെ 10നും 2 നും ഇടയിൽ)

കൂടുതൽ വിവരങ്ങൾക്ക് www.newsonair.gov.in സന്ദർശിക്കുക.

job-at-akashavani-kozhikode

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *