
ജെഇഇ മെയിന്‍ സെഷന്‍ 1 റിസല്‍ട്ട് 12ന്; റിസല്‍ട്ടറിയേണ്ടത് ഇങ്ങനെ (jee main session 1 result direct link)
ജെഇഇ മെയിന്‍സ് ഒന്നാം സെഷന്‍ റിസല്‍ട്ട് ഫെബ്രുവരി 12ന് പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) അറിയിച്ചു. എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് റിസല്‍ട്ടറിയാനാവും.
ഫലത്തിനായി ലോഗിങ് വിവരങ്ങളും, ആപ്ലിക്കേഷന്‍ വിവരങ്ങളും, ജനന തീയതിയും ആഡ് ചെയ്ത് നല്‍കണം. Website: nta.ac.in, jeemain.nta.nic.in .
ഇത്തവണത്തെ JEE ഒന്നാം സെഷന്‍ പരീക്ഷകള്‍ ജനുവരി 22 മുതല്‍ 30 വരെയാണ് നടന്നത്.
പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് ഈ വര്‍ഷം ഉയരാനാണ് സാധ്യത. ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 91നും 95നും ഇടയില്‍ കട്ട് ഓഫ് മാര്‍ക്ക് വരുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് 77നും 83നും ഇടയിലും, എസ്.സി 58-65നും, എസ്.ടി 44-50നും ഇടയില്‍ കട്ട് ഓഫ് മാര്‍ക്ക് വരുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ കട്ട് ഓഫ് ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 93.23 ആയിരുന്നു.
റിസല്‍ട്ട് അറിയാനായി വിദ്യാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ ഉപയോഗിക്കാം.
content highlight: jee-main-session-1-result-direct-link
read more: പോളിടെക്നിക് വിദ്യാർഥികൾക്ക് അബ്ദുൽ കലാം സ്കോളർഷിപ്പ്