
കേരളത്തിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ ജോലി; ISRO VSSC job recruitment 2025
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിൽ (VSSC) 14 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. (ISRO VSSC job recruitment 2025)
Institution | VIKRAM SARABHAI SPACE CENTRE (Thiruvananthapuram) |
Post | അസിസ്റ്റന്റ് (രാജ്ഭാഷ) ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഹെവി വെഹിക്കിൾ ഡ്രൈവർ ഫയർമാൻ കുക്ക് |
Notification No | VSSC – 332 |
Total Vacancy | 14 |
Job Type | കരാർ നിയമനം, പിന്നീട് നീട്ടി നൽകാം. |
Job Location | തിരുവനന്തപുരം |
OPENING DATE OF ONLINE APPLICATION | April 01 |
CLOSING DATE OF SUBMISSION OF ONLINE APPLICATION | April 15 |
Official Website | https://www.vssc.gov.in/ |
സ്ഥാപനത്തെ കുറിച്ച് | About Institution
ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍. അഥവാ VSSC. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായുടെ ഓര്‍മക്കായാണ് സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേര് തന്നെ നല്‍കിയത്. ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപണങ്ങളുടെയും, പ്രോജക്ടുകളുടെയും മുഖ്യ കേന്ദ്രമാണ് ഇത്.
Contact Addrsse: Vikram Sarabhai Space Cetnre, Thiruvananthapuram,Kerala, India, Pin Code:695022
ഒഴിവുകളും, ശമ്പള വിവരവും| Vacancies And Salary Details
Post No | Post Name | Vacancy | Salary |
1526 | അസിസ്റ്റന്റ് (രാജ്ഭാഷ) | 02 | 25,500 – 81,100 |
1527 | ലൈറ്റ് വെഹിക്കിൾ ഡ്രൈവർ | 05 | 19,900 – 63,200 |
1528 | ഹെവി വെഹിക്കിൾ ഡ്രൈവർ | 05 | 19,900 – 63,200 |
1529 | ഫയർമാൻ | 03 | 19,900 – 63,200 |
1530 | കുക്ക് | 01 | 19,900 – 63,200 |
ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
അസിസ്റ്റന്റ് (രാജ്ഭാഷ)
- 18നും 28 വയസിനും ഇടയിൽ പ്രായമുള്ളവർ. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.
- 60 ശതമാനം മാർക്കോടെ ഡിഗ്രി.
- ഹിന്ദി ടൈപ്പിങ് അറിയണം.
- കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയണം.
- ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവർക്ക് മുൻഗണന.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
- 18നും 35 വയസിനും ഇടയിൽ പ്രായമുള്ളവർ. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.
- എസ്എസ്എൽസി വിജയം.
- ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്.
- ഡ്രൈവറായി മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ്.
ഹെവി വെഹിക്കിൾ ഡ്രൈവർ
- 18നും 35 വയസിനും ഇടയിൽ പ്രായമുള്ളവർ. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.
- എസ്എസ്എൽസി വിജയം.
- ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്.
- ബാഡ്ജ് ഉണ്ടായിരിക്കണം.
- 5 വർഷത്തെ ഡ്രൈവിങ് എക്‌സ്പീരിയൻസ്, അതിൽ 3 വർഷം ഹെവി വാഹനങ്ങൾ ഓടിച്ചിരിക്കണം.
ഫയർമാൻ
- 18നും 25 വയസിനും ഇടയിൽ പ്രായമുള്ളവർ. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.
- എസ്എസ്എൽസി വിജയം
- ഫിസിക്കൽ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. (വിശദമായ വിവരങ്ങൾ ചുവടെ)
- പുരുഷൻ: ഉയരം 165 സെ.മീ. തൂക്കം 50 കിലോ. നെഞ്ചളവ് 81 സെ.മീ (5 സെ.മീ എക്‌സ്പാൻഷൻ).
- വനിതകൾ: ഉയരം 155 സെ.മീ. തൂക്കം 43 കിലോ.
കുക്ക്
- 18നും 35 വയസിനും ഇടയിൽ പ്രായമുള്ളവർ. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.
- എസ്എസ്എൽസി വിജയം.
- കുക്ക് ജോലിയിൽ 5 വർഷത്തെ എക്‌സ്പീരിയൻസ്.
സെലക്ഷൻ | Selection Process
എല്ലാ പോസ്റ്റുകളിലേക്കും എഴുത്ത് പരീക്ഷയുണ്ട്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒഎംആർ പരീക്ഷയാണ് നടക്കുക. അതിൽ വിജയിക്കുന്നവരെ സ്‌കിൽ ടെസ്റ്റിന് വിളിപ്പിക്കും. അസിസ്റ്റന്റ് രാജ്ഭാഷ, ഡ്രൈവർ, കുക്ക് പോസ്റ്റുകളിലാണ് എഴുത്ത് പരീക്ഷക്ക് പുറമെ സ്‌കിൽ ടെസ്റ്റ് കൂടി ഉണ്ടാകും. ഹിന്ദി ടൈപ്പിങ്, ഡ്രൈവിങ് പരിജ്ഞാനം എന്നിവ അളക്കും.
ഫയർമെൻ പോസ്റ്റിൽ എഴുത്ത് പരീക്ഷയും, ഫിസിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും. ഏറ്റവും പുതിയ മെഡിക്കൽ എക്‌സാമിനേഷൻ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. ഈ മൂന്ന് ഘട്ടങ്ങൾ വിജയിക്കുന്നവരുടെ അന്തിമ പട്ടിക പുറത്തിറക്കി നിയമനം നടത്തും.
ഇന്ത്യയൊട്ടാകെ പരീക്ഷ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ പരീക്ഷയെഴുതാൻ സൗകര്യമുണ്ട്.
- ഫയർമെൻ (ഫിസിക്കൽ ടെസ്റ്റ്) (PET)
- Stage 1: പുരുഷൻ: 1500 മീറ്റർ ഓട്ടം/ 7 മിനുട്ടിൽ.
വനിതകൾ: 800 മീറ്റർ ഓട്ടം/ 4 മിനുട്ടിൽ. - Stage 2: റോപ്പ് ക്ലൈമ്പിംഗ്, ലോംഗ് ജമ്പ്, 100 മീറ്റർ ഓട്ടം, 50/60 കിലോ തൂക്കമുള്ള മനുഷ്യ ഡമ്മി എടുത്ത് നടക്കുക. എന്നീ ടെസ്റ്റുകൾ നടത്തും.
അപേക്ഷ ഫീസ് | Application Fee Details
എല്ലാ വിഭാഗക്കാരും 500 രൂപ അപേക്ഷ ഫീസായി നൽകണം. അതിൽ വനിതകൾ/ എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർ എഴുത്ത് പരീക്ഷക്ക് ഹാജരായാൽ മുഴുവൻ ഫീസും തിരികെ നൽകും. ജനറൽ, ഒബിസിക്കാർക്ക് 400 രൂപയും നൽകും.
അപേക്ഷിക്കേണ്ട വിധം ? How to Apply
വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷകൾ നൽകേണ്ടത്. അവസാന തീയതി ഏപ്രിൽ 15.
Steps:-
- https://www.vssc.gov.in/ വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ നിന്ന് career പേജ് തിരഞ്ഞെടുക്കുക.
- നോട്ടിഫിക്കേഷനിൽ NO. 332 തിരഞ്ഞെടുക്കുക.
- അഞ്ച് പോസ്റ്റുകളിലേക്കുമുള്ള വിശദമായ നോട്ടിഫിക്കേഷൻ ലഭ്യമാവും. അത് വായിക്കുക.
- ഏറ്റവും മുകളിൽ APPLY ബട്ടൺ ക്ലിക് ചെയ്യുക.
- പേരും, ഇമെയിൽ അഡ്രസും നൽകി പോസ്റ്റ് തിരഞ്ഞെടുത്ത് രജിസ്‌ട്രേഷൻ നടത്തുക.
- നിങ്ങളുടെ ഫോട്ടോയും, ഒപ്പും സ്‌കാൻ ചെയ്ത് നൽകുക.
- ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിക്കുക.
- അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കുക.
- മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്ത് അപേക്ഷ സബ്മിറ്റ് ചെയ്യുക.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
- നിങ്ങൾ ഏതെങ്കിലും ഡോക്യുമെന്റുകൾ അയച്ച് നൽകേണ്ടതില്ലെന്ന് പ്രത്യേകം ഓർക്കുക.
ISRO- VSSC Job Recruitment 2025 Official Notification |
ISRO- VSSC Job Recruitment 2025 Apply Link |
ISRO- VSSC Official Website Link |
ISRO Official Website Link |
CLOSING DATE OF SUBMISSION OF ONLINE APPLICATION: ‘APRIL 15’ |
Content Highlight: ISRO-VSSC invited job recruitment applications for Assistant Rajbhasha, Driver, Fireman, and Cook positions, with a total of 14 vacancies at the Thiruvananthapuram head office. check official notification, eligibility criteria, application link, last date, and salary details here.