
IIMB Assistant Security Supervisor Recruitment | ഐഐഎം ബെംഗളൂരുവില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി നിയമനം; 8.5 ലക്ഷം വാര്‍ഷിക ശമ്പളം
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. (Indian Institute of Management Bangalore IIMB Assistant Security Supervisor Recruitment 2025) ഡിഗ്രി യോഗ്യതയുള്ള, 45 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ആവശ്യമായ യോഗ്യത വിവരങ്ങള്‍ ചുവടെ നല്കുന്നു. താല്പര്യമുള്ളവര് മാര്‍ച്ച് 20ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന ദിവസങ്ങളില്‍ വെബ്സൈറ്റില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ കഴിയുന്നതും ഉടന്‍തന്നെ അപേക്ഷിക്കാന്‍ ശ്രമിക്കുക.
Company | ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു |
Post | അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ |
Job Type | കരാർ നിയമനം |
Job Location | IIMB ബന്നര്‍ഘട്ട, ജിഗനി ക്യാമ്പസുകളിൽ |
Last Date for Application | March 20 |
Website | https://www.iimb.ac.in/ |
IIMB- യെ കുറിച്ച് കൂടുതലറിയാം |
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഥവാ ഐഐഎമ്മുകള്‍ രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇന്ത്യയൊട്ടാകെ ആകെ 21 മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഉള്ളത്. ഐഐഎമ്മിന്റെ കര്‍ണാകടയില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പസാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ബെംഗളൂരു. ആസ്ഥാനം ബെംഗളൂരുവാണ്. 2017ലെ ഐഐഎം ആക്ട് പ്രകാരം ബെംഗളൂരു ഐഐഎമ്മിന് ദേശീയ വിദ്യാഭ്യാസ സ്ഥാപനമെന്ന പദവി അംഗീകരിക്കുന്നു.
ശമ്പളം
സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ പോസ്റ്റില്‍ 8.5 ലക്ഷം രൂപ മുതല്‍ 9.3 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിത വാര്‍ഷിക ശമ്പളായി ലഭിക്കുക. ഐഐഎം നിയമങ്ങള്‍ക്ക് അനുസരിച്ച് തുകയില്‍ മാറ്റങ്ങള്‍ വരാം. കരാര്‍ അടിസ്ഥാനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്കാണ് നിയമനം നടക്കുക. മികവിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടാന്‍ സാധ്യതയുണ്ട്.
പ്രായപരിധി
- 45 വയസ് കവിയാന്‍ പാടില്ല.
യോഗ്യത
- ഏതെങ്കില് വിഷയത്തില്‍ ഡിഗ്രി യോഗ്യത വേണം.
- ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളില്‍ സമാനമായ പോസ്റ്റില്‍ 6 വര്‍ഷത്തെ എക്സ്പീരിയന്‍സ് വേണം.
- സായുധ സേനകളില്‍ സേവനം ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
- ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. കന്നട, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ജോലിയുടെ സ്വഭാവം
- സുരക്ഷ ജീവനക്കാരുടെ ജോലി സൂപ്പര്‍വൈസ് ചെയ്യുകയാണ് പ്രധാന ജോലി. അവര്‍ക്ക് ഷിഫ്റ്റുകള്‍ നല്‍കുകയും, ലീവുകള്‍ അനുവദിക്കുകയും ചെയ്യേണ്ടിവരും.
- ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തുക, പരിപാലിക്കുക, നടപ്പിലാക്കുക. സുരക്ഷ ജീവനക്കാരെ നിയന്ത്രിക്കുകയും, ജോലികള്‍ ഏല്‍പ്പിക്കുകയും, മേല്‍നോട്ടം വഹിക്കുകയും വേണം.
- സുരക്ഷ ജീവനക്കാരുടെ സഹായത്തോടെ ക്യാമ്പസുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കണം.
- സുരക്ഷ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണം. ക്യാമ്പസില്‍ പട്രോളിങ് സംവിധാനം ശക്തമാക്കുക.
അപേക്ഷിക്കേണ്ട വിധം?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഐഐഎം ബെംഗളുരുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് ചുവടെ നല്‍കിയിട്ടുണ്ട്. അത് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദമായ നോട്ടിഫിക്കേഷനും ചുവടെ നല്കുന്നു. അവസാന തീയതി മാര്‍ച്ച് 20 ആണ്.
- IIMB വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- ഏറ്റവും മുകളില്‍ Job Opportunities ലിങ്ക് ഉണ്ട്, അതില്‍ ക്ലിക് ചെയ്യുക
- പുതിയ വിന്‍ഡോ തുറക്കും. അതില്‍ നിന്ന്
https://fa-erno-saasfaprod1.fa.ocs.oraclecloud.com/hcmUI/CandidateExperience/en/sites/CX_1 തെരഞ്ഞെടുക്കുക. - IIMB യുടെ പുതിയ റിക്രൂട്ട്മെന്റ് പേജ് തുറക്കും.
- ശേഷം ന്യൂ ജോബ് തെരഞ്ഞെടുക്കുക.
- അതില്‍ നിന്ന് Assistant Security Supervisor ലിങ്ക് തിരഞ്ഞെടുക്കുക.
- വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാവും. അത് കൃത്യമായി വായിച്ച് മനസിലാക്കുക.
- ശേഷം ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള Apply Now അപേക്ഷ തിരഞ്ഞെടുക്കുക.
- അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് Next തിരഞ്ഞെടുക്കുക.
- അപേക്ഷ പൂര്‍ത്തിയാക്കുക.
IMPORTANT NOTE: സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ പോസ്റ്റിലേക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല. മാത്രമല്ല അപേക്ഷകള്‍ നേരിട്ട് ഐഐഎം ബെംഗളൂരുവിന്റെ വെബ്സൈറ്റിലൂടെ മാത്രം നല്കാന് ശ്രമിക്കുക. അംഗീകൃതമല്ലാത്ത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ തട്ടിപ്പില്‍ വീഴാതിരിക്കുക.
Content Highlight: Indian Institute of Management Bangalore IIMB Assistant Security Supervisor Recruitment 2025 apply link and official notification
Read more: ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍