India Job Latest

ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റുമാരെ ആവശ്യമുണ്ട്; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും

  • March 12, 2025
  • 1 min read
ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റുമാരെ ആവശ്യമുണ്ട്; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും

ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റുമാരെ ആവശ്യമുണ്ട്; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും

ഇന്ത്യന്‍ ബാങ്കിന് കീഴിലുള്ള സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (INDSETI) ല്‍ ഫാക്കല്‍റ്റി, ഓഫീസ് അസിസ്റ്റന്റ് പോസ്റ്റുകളില്‍ കരാര്‍ റിക്രൂട്ട്‌മെന്റ്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരമുള്ളത്. 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. അവസാന തീയതി മാര്‍ച്ച് 30. വിശദാംശങ്ങള്‍ ചുവടെ, (indian bank INDSETI faculty office assistant watchman recruitment 2025)

Companyഇന്ത്യന്‍ ബാങ്ക് സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (INDSETI)
Postഫാക്കല്‍റ്റി, ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാന്‍/ ഗാര്‍ഡ്‌നര്‍
Job Typeകരാർ നിയമനം (3 വര്‍ഷം)
Job LocationWest Bengal
Last Date for Applicationമാര്‍ച്ച് 30
Websitehttps://www.indianbank.in/

ഓരോ പോസ്റ്റിലെയും ഒഴിവുകള്‍

PostVacanyAge
ഫാക്കല്‍റ്റി0122-40
ഓഫീസ് അസിസ്റ്റന്റ്0122-40
വാച്ച്മാന്‍/ ഗാര്‍ഡ്‌നര്‍0122-40

പ്രായപരിധി

22 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ‘01.03.2025’ അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

യോഗ്യത

ഫാക്കല്‍റ്റി

  • ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി അല്ലെങ്കില്‍ പിജി.
  • MSW/ MA in Rural Development / MA in Sociology, Psychology/ Bsc Veterinary, Bsc Horticulture, Bsc Agri, Bsc Agri marketing/ BA with Bed യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
  • ഫാക്കല്‍റ്റി എക്‌സ്പീരിയന്‍സ് അഭികാമ്യം.
  • ഹിന്ദി/ ഇംഗ്ലീഷ് പരിജ്ഞാനം, ടെപ്പിങ് സ്‌കില്‍ ഒരു അധിക യോഗ്യതയായി പരിഗണിക്കും.

ഓഫീസ് അസിസ്റ്റന്റ്

  • BSW/ BA/ B.com കൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം.
  • അക്കൗണ്ടിങ് മേഖലയില്‍ കഴിവ് വേണം.
  • ഓഫീസ് അസിസ്റ്റന്റ് ജോലിയില്‍ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
  • എംഎസ് ഓഫീസ്, വേര്‍ഡ്, എക്‌സല്‍, ടാലി, ടൈപ്പിങ് മികവ് എന്നിവ പരിഗണിക്കും.

വാച്ച്മാന്‍

  • ഏഴാം ക്ലാസ് വിജയിക്കണം.
  • കൃഷി/ ഗാര്‍ഡനിങ്/ ഹോര്‍ട്ടികള്‍ച്ചറില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന

ശമ്പളം

PostSalary
ഫാക്കല്‍റ്റി30,000 – 40,000
ഓഫീസ് അസിസ്റ്റന്റ്20,000 – 27,500
വാച്ച്മാന്‍/ ഗാര്‍ഡ്‌നര്‍12,000 – 16,000

ഫാക്കല്‍റ്റി പോസ്റ്റില്‍ ജോലി ലഭിച്ചാല്‍ 30,000 നും 40,000 നും ഇടയില്‍ പ്രതിമാസം ശമ്പളം ലഭിക്കും. മികവ് നോക്കി വര്‍ഷത്തില്‍ 2000 രൂപ ഇന്‍സന്റീവ് ലഭിക്കും. പുറമെ അലവന്‍സായി 2500 രൂപയും, മൊബൈല്‍ അലവന്‍സായി 300 രൂപ ഓരോ മാസവും ലഭിക്കും. EPF, ESI, ഗ്രാറ്റ്വിറ്റി എന്നിവക്ക് അര്‍ഹതയുണ്ട്.

ഓഫീസ് അസിസ്റ്റന്റ് പോസ്റ്റില്‍ 20,000 രൂപ മുതല്‍ 27500 രൂപ വരെ ശമ്പളം ലഭിക്കും. മികവിന് അനുസരിച്ച് 1500 രൂപ ഇന്‍സെന്റീവ് ആയി ലഭിക്കും. പുറമെ 2000 രൂപ അലവന്‍സ്, മൊബൈല്‍ അലവന്‍സായി 300 രൂപ ഓരോ മാസവും ലഭിക്കും. EPF, ESI, ഗ്രാറ്റ്വിറ്റി എന്നിവക്ക് അര്‍ഹതയുണ്ട്.

വാച്ച്മാന്‍ പോസ്റ്റില്‍ 12,000 രൂപ മുതല്‍ 16,000 രൂപ വരെ ശമ്പളം ലഭിക്കും. വര്‍ഷത്തില്‍ 800 രൂപ ഇന്‍സെന്റീവ് നല്‍കും. അലവന്‍സായി 800 രൂപയും ലഭിക്കും.

സെലക്ഷന്‍

എഴുത്ത് പരീക്ഷ, കമ്പ്യൂട്ടര്‍ ടെസ്റ്റ് , വ്യകിതഗ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം?

ഉദ്യോഗാര്‍ഥികള്‍ വിശദമായ അപേക്ഷ ഫോം ഇന്ത്യന്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് തപാല്‍ മുഖേന സ്പീഡ് പോസ്റ്റ് ചെയ്യുക. അപേക്ഷകള്‍ മാര്‍ച്ച് 31ന് മുന്‍പായി ലഭിക്കണം.

  • ഇന്ത്യന്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക
  • Career ലിങ്ക് തിരഞ്ഞെടുക്കുക.
  • Current Opening ല്‍ ENGAGEMENT OF SUPPORT STAFF AT INDIAN BANK AT SELF EMPLOYEMENT TRAINING INSTITUE എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷ ഫോം തിരഞ്ഞെടുക്കുക.
  • ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തി പൂരിപ്പിക്കുക.
  • തന്നിരിക്കുന്ന മാതൃകയില്‍ തപാലിലൂടെ അയക്കുക.

വിലാസം:

The Director,
Indian Bank RSETI
Vill- Paschim Beguni, PO- Chakshyampur
PS- Debra, Dist- Paschim Medinipur
PIN- 721124, West Bengal

Application formClick
Official NotificationClick
Recruitment windowClick
Last DateMarch 30
Official Websiteclick

Content highlight: indian bank INDSETI faculty office assistant watchman recruitment 2025 application form official notification link

read more: നന്തിലത്ത് ജി മാര്‍ട്ടില്‍ ജോലി നേടാം; അസിസ്റ്റന്റ് മുതല്‍ മാനേജര്‍ വരെ; നാല് ജില്ലകളില്‍ ഒഴിവുകള്‍

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *