
പോസ്റ്റ് ഓഫീസില്‍ ഗ്രാമീണ്‍ ഡാക് സേവക്; GDS വിജ്ഞാപനമെത്തി; പത്താം ക്ലാസുള്ളവര്‍ക്ക് അവസരം- india post gds recruitment 2025 kerala notification apply link
ഇന്ത്യന്‍ തപാല്‍ വകുപ്പില്‍ ഗ്രാമീന്‍ ഡാക് സേവക് പോസ്റ്റിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ് നടക്കുന്നു. (India post GDS recruitment 2025 apply link) പത്താം ക്ലാസ് വിജയിച്ചവര്‍ക്കായി 21413 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക. പരീക്ഷയില്ലാതെ കേന്ദ്ര സര്‍വീസില്‍ ജോലി നേടാനുള്ള മികച്ച അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ജിഡിഎസ് പോസ്റ്റിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ , അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ എന്നിങ്ങനെ രണ്ട് തസ്തികകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയിട്ടുള്ള വിശദവിവരങ്ങള്‍ വായിച്ച് മനസിലാക്കി മാര്‍ച്ച് 3ന് മുന്‍പായി അപേക്ഷ നല്‍കണം.
സ്ഥാപന0 | ഇന്ത്യ പോസ്റ്റല്‍ വകുപ്പ് (Government of India, Department of Post) |
നോട്ടീസ് നമ്പര്‍ | 17-02/2025-GDS |
പോസ്റ്റ് | ഗ്രാമീണ്‍ ഡാക് സേവക് (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ABPM) / ഡാക് സേവക്.) |
ആകെ ഒഴിവുകള്‍ | 21413 |
അപേക്ഷിക്കേണ്ട അവസാന തീയതി | മാര്‍ച്ച് 3 |
വെബ്‌സൈറ്റ് | indiapost.gov.in |
Post |
GDS- ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (BPM) |
GDS-അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ABPM) |
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 1385 ഒഴിവുകളാണുള്ളത്.
പ്രായപരിധി
18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജിഡിഎസ് പോസ്റ്റിലേക്ക് അപേക്ഷിക്കാം. 40 വയസ് വരെയാണ് ജനറല്‍ കാറ്റഗറിയില്‍ പ്രായപരിധി. എസ്.സി, എസ.്ടി 45, ഒബിസി 43, ഭിന്നശേഷിക്കാര്‍ 50 വയസ് എന്നിങ്ങനെ ഇളവ് ലഭിക്കും.
Post | Age |
GDS | 18 മുതൽ 40 വരെ |
ശമ്പളം എത്ര?
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ – 12,000 രൂപ മുതല്‍ 29,380 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍- 10,000 രൂപ മുതല്‍ 24,470 രൂപ വരെയും ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന മറ്റ് അലവന്‍സുകളും ലഭിക്കും.
Post | Salary |
GDS- ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (BPM) | 12,000 രൂപമുതൽ 29,380 രൂപവരെ |
GDS-അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ABPM) | 10,000 രൂപമുതൽ 24,470 രൂപവരെ |
യോഗ്യത
- പത്താം ക്ലാസ് വിജയിക്കണം. (ഇംഗ്ലീഷ്, മാത് സ് വിഷയങ്ങളില്‍ പാസ് മാര്‍ക്ക് വേണം).
- പത്താം ക്ലാസ് വരെയെങ്കിലും അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.
- കമ്പ്യൂട്ടര്‍ പരിജ്ഞാനം, സൈക്കിള്‍ ചവിട്ടാന്‍ അറിയണം,
- Adequate means of livelihood
സെലക്ഷന്‍
പത്താം ക്ലാസില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് സെലക്ഷന്‍. മെറിറ്റ് ലിസ്റ്റ് ജിഡിഎസ് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അറിയിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെ ഫിസിക്കല്‍ വെരിഫിക്കേഷനായി വിളിപ്പിക്കും. അതിന് ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടക്കും.
ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സമയത്ത് Marks sheet, Identity proof, Caste certificate, PWD certificate, EWS Certificate, Date of Birth Proof, Medical certificate issued by a Medical officer എന്നിവ ഹാജരാക്കണം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസ് നല്‍കണം. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.
SC/ ST/ PwBD/ Women/ Other Gender/ | NIL |
General/ OBC/Other Applicants | 100 rs |
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 03ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ജോലി ലഭിച്ചിട്ടുണ്ട്. അതിനാൽ പരമാവധി എല്ലാവരും തന്നെ അപേക്ഷ നൽകാൻ ശ്രമിക്കുക. വിശദമായ നോട്ടിഫിക്കേഷൻ ലിങ്കും, അപേക്ഷ ലിങ്കും ചുവടെ പട്ടികയിൽ നൽകിയിട്ടുണ്ട്. അപേക്ഷ നൽകുന്നതിനായി ആദ്യം,
- ജിഡിഎസ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക.
- ഇമെയില്‍ ഐഡിയും, മൊബൈല്‍ നമ്പറും നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.
- അപേക്ഷ ഫീ നല്‍കുക.
- ഫോട്ടോ, മാര്‍ക്ക് ഷീറ്റ് തുടങ്ങി ആവശ്യമായ ഡോക്യുമെന്റുകള്‍ അപ് ലോഡ് ചെയ്യുക.
Content Highlight: India post GDS recruitment 2025 kerala notification apply link