
കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIMK) ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്ക് താൽക്കാലിക അറ്റൻഡർ പോസ്റ്റിലേക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ മൾട്ടി ടാസ്‌കിങ് അറ്റൻഡന്റ് പോസ്റ്റിലേക്കും നിയമനം നടക്കുന്നുണ്ട്. വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. (IIMK Attendant Job Recruitment 2025)
Institution | Indian Institute of Management Kozhikode |
Post | – ഓഫീസ് അറ്റൻഡന്റ് – മൾട്ടി ടാസ്‌കിങ് അറ്റൻഡന്റ് |
Notification No | C-18/2025-IIMK.HR/ | C- 19/2025-IIMK.HR |
Total Vacancy | 02 |
Job Type | കരാർ നിയമനം |
Job Location | Kozhikode (Kerala) |
CLOSING DATE OF SUBMISSION OF ONLINE APPLICATION | 15.04.2025 / 16.04.2025 |
Official Website | https://www.iimk.ac.in/ |
About IIMK
കേന്ദ്ര സർക്കാരിന് കീഴിലുള്ള 20 മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാണ് കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. 1996 ൽ കേരള സർക്കാരിന്റ സഹായത്തോടെയാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. കോഴിക്കോട്, കുന്നമംഗലത്താണ് ഇൻസ്റ്റിറ്റിയട്ട് സ്ഥിതി ചെയ്യുന്നത് ( IIMK Campus P. O, Kunnamangalam, Kerala 673570).
ഐഐഎംകെ കാമ്പസിലേക്ക് ഓഫീസ് അറ്റൻഡന്റ്, മൾട്ടി ടാസ്‌കിങ് അറ്റൻഡന്റ് എന്നിങ്ങനെ രണ്ട് പോസ്റ്റുകളിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്.
ഒഴിവുകള്‍/ ലാസ്റ്റ് ഡേറ്റ് | Vacancy Details
Post | Vacancy | Last Date Of Application |
ഓഫീസ് അറ്റൻഡന്റ് | 01 | April 15 |
മൾട്ടി ടാസ്‌കിങ് അറ്റൻഡന്റ് | 01 | April 16 |
ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
- ഓഫീസ് അറ്റൻഡന്റ്
Education: പ്ലസ് ടു / തത്തുല്യ കോഴ്‌സ് വിജയിച്ചിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷ്/ ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
Experience: ഏതെങ്കിലും ഓഫീസുകളിൽ രണ്ട് വർഷം ജോലി ചെയ്തുള്ള പരിചയം.
- മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
Education: ബികോം ബിരുദം (ടാക്‌സേഷൻ/ ഫിനാൻസ്/ കോർപ്പറേഷൻ സെപ്ഷ്യലൈസേഷൻ വേണം.)
Experience: അക്കൗണ്ടിങ് മേഖലയിൽ 1 വർഷത്തെ എക്‌സ്പീരിയൻസ്.
പ്രായപരിധി | Age
Post | Age |
ഓഫീസ് അറ്റൻഡന്റ് | 28 വയസ് |
മൾട്ടി ടാസ്‌കിങ് അറ്റൻഡന്റ് | 35 വയസ് |
സെലക്ഷൻ | Selection Process
അപേക്ഷ നൽകിയവരിൽ നിന്ന് യോഗ്യരായവരെ ഇന്റർവ്യൂവിന് തിരഞ്ഞെടുക്കും. ശേഷം ഇന്റർവ്യൂവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ പട്ടിക പുറത്തിറക്കും. ശേഷം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി നിയമനം നടത്തും. ഇന്റർവ്യൂ തീയതി സംബന്ധിച്ച വിവരങ്ങൾ ഐഐഎം വെബ്‌സൈറ്റിലും, അപേക്ഷകരുടെ ഇമെയിലിലേക്കും പിന്നീട് അറിയിക്കുന്നതാണ്.
ശമ്പളം എത്ര? Salary Details
Post | Salary |
ഓഫീസ് അറ്റൻഡന്റ് | 18,000 രൂപ + 300 Allowance |
മൾട്ടി ടാസ്‌കിങ് അറ്റൻഡന്റ് | 21,900 രൂപ+ 300 Allowance |
അപേക്ഷിക്കേണ്ട വിധം? How to Apply
മേൽപറഞ്ഞ യോഗ്യതയുള്ളവർ ഐഐഎം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. മൾട്ടി ടാസ്‌കിങ് അറ്റൻഡന്റ് പോസ്റ്റിലേക്ക് ഏപ്രിൽ 16 വരെയും, ഓഫീസ് അറ്റൻഡന്റ് പോസ്റ്റിലേക്ക് ഏപ്രിൽ 15 വരെയുമാണ് അപേക്ഷിക്കാനാവുക.
രണ്ട് പോസ്റ്റുകളിലേക്കുമുള്ള ഇന്റർവ്യൂ തീയതികൾ നിങ്ങളെ പിന്നീട് അറിയിക്കും.
Steps:-
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്- കോഴിക്കോട് വെബ്‌സൈറ്റ് സന്ദർശിക്കുക. ( https://www.iimk.ac.in/)
- ശേഷം ഹോം പേജിൽ നിന്ന് Career ലിങ്ക് തിരഞ്ഞെടുക്കുക.
- പുതിയ വിൻഡോ തുറക്കും. അതിൽ നിന്ന് Current Job Openings തിരഞ്ഞെടുക്കുക.
- നിലവിലുള്ള നോട്ടിഫിക്കേഷനുകളിൽ നിന്ന് Multi Tasking Attendant, Office Attandant എന്നിവ തുറക്കുക.
- വിശദമായ നോട്ടിഫിക്കേഷനുകൾ വായിച്ച് മനസിലാക്കുക.
- ശേഷം ചുവടെ കാണുന്ന Click & Registration and Apply ബട്ടൺ തിരഞ്ഞെടുക്കുക.
- IIMK ജോബ് പോർട്ടൽ തുറക്കും. അതിൽ ആവശ്യമായ വിവരങ്ങൾ ചേർത്ത് (ഫോട്ടോ, സർട്ടിഫിക്കറ്റ്, ഒപ്പ്) അപേക്ഷ സബ്മിറ്റ് ചെയ്യുക.
- രണ്ട് പോസ്റ്റുകളിലേക്കുമുള്ള വിശദമായ നോട്ടിഫിക്കേഷനുകളും, അപേക്ഷ ലിങ്കും ചുവടെ നൽകുന്നു. അത് കാണുക.
IIMK Office Attendant notification link |
IIMK Multi Task Attendant notification link |
IIMK Job Apply Link |
IIMK official website |
Content Highlight: The Indian Institute of Management Kozhikode invites applications for the posts of Office Attendant and Multi-Task Attendant. Candidates who have completed Plus Two are eligible to apply. The interview date will be announced soon. Check the detailed notification, eligibility criteria, age limit, vacancy details, and apply link here.