Job Kerala Latest

​idbi bank junior assistant manager recruitment 2025| തൊട്ടടുത്ത ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജറാവാം

  • March 1, 2025
  • 1 min read
​idbi bank junior assistant manager recruitment 2025| തൊട്ടടുത്ത ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജറാവാം

തൊട്ടടുത്ത ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജറാവാം; ഡിഗ്രി മാത്രം മതി

കേരളത്തിൽ ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് മികച്ച അവസരമൊരുക്കി ഐഡിബിഐ ബാങ്ക്. ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) ബാങ്കിങ് കരിയർ തിരഞ്ഞെടുക്കുന്നവർക്കായി പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പുതിയ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് O ) പോസ്റ്റിൽ നിയമിക്കുകയും ചെയ്യും. അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 12 ആണ്. വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. (​idbi bank junior assistant manager PGDBF 2025-26 recruitment application link)

സ്ഥാപനംഐഡിബിഐ ബാങ്ക്
പോസ്റ്റ്Junior Assistant Manager Grade (O)
ഒഴിവുകള്‍650+
അപേക്ഷിക്കേണ്ട ലാസ്റ്റ് ഡേറ്റ്മാർച്ച് 12
വെബ്സെെറ്റ്https://www.idbibank.in/

ഇന്ത്യയൊട്ടാകെ ഐഡിബി ഐ ബാങ്കിന്റെ വിവിധ സോണുകളിലായിട്ടായിരിക്കും നിയമനങ്ങൾ നടക്കുക. കേരളത്തിൽ കൊച്ചി സോണിലാണ് നിയമനം.

പ്രായപരിധി

PostAge
അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് O ) 20-25*

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരായിരിക്കണം.
  • കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
  • പ്രാദേശിക ഭാഷകൾ (മലയാളം) അറിഞ്ഞിരിക്കണം.
  • ഡിഗ്രി അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മതി.

ശമ്പളം എത്ര?

അസിസ്റ്റന്റ് മാനേജർ പോസ്റ്റിൽ ലക്ഷങ്ങളാണ് ശമ്പളമായി ലഭിക്കുക. ഇതിന് പുറമെ TA/HA, യാത്ര അലവൻസ്, ഭക്ഷണ അലവൻസ് എന്നിവയും ലഭിക്കും. ശമ്പളം സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.

അപേക്ഷ ഫീസ്

SC/ST/PWD 250 രൂപ
മറ്റുള്ളവർ 1050 രൂപ.
Online payment

അപേക്ഷിക്കേണ്ട വിധം?

ഉദ്യോഗാർഥികൾക്ക് മാർച്ച് 1 മുതൽ മാർച്ച് 12 വരെ ഐഡിബി ഐ ബാങ്കിന്റെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.

  • IDBI ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
  • റിക്രൂട്ട്മെന്റ് സെക്ഷനിൽ IDBI- PGDBF 2025-25 സെലക്ട് ചെയ്യുക.
  • ApplY ബട്ടൺ ക്ലിക് ചെയ്യുക.
  • Click for new Registration സെലക്ട് ചെയ്യുക.
  • പേര്, കോൺടാക്ട് ഡീറ്റെയിൽസ്, ഇമെയിൽ എന്നിവ നൽകുക. നിങ്ങൾക്ക് രജിസ്‌ട്രേഷൻ നമ്പറും, പാസ് വേർഡും ലഭിക്കും. അത് എഴുതിയെടുക്കുക.
  • SAVE AND NEXT ൽ ക്ലിക് ചെയ്ത് വിവരങ്ങൾ ഒരിക്കൽ കൂടി വായിച്ച് നോക്കുക.
  • Complete Registration Button ക്ലിക് ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
  • പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഫീസടയ്ക്കാം.
  • അപേക്ഷ പൂർത്തിയാക്കിയതിന് ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ApplYclick
NotificationClick
Last DateMarch 12
Websitehttps://www.idbibank.in/index.aspx

? ഐഡിബിഐ ബാങ്ക് റിക്രൂട്ട്‌മെന്റിനെ കുറിച്ച് കൂടുതലറിയാം

ഐഡിബി ഐ ബാങ്ക്- ബാങ്കിങ് മേഖലയിലേക്ക് പുതിയ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു വർഷ ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. ഇതാണ് IDBI- PGDBF Scheme. ഡിഗ്രി പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് ആറ് മാസത്തെ ക്ലാസും രണ്ട് മാസത്തെ ഇന്റേൺഷിപ്പ് അവസരവും, 4 മാസത്തെ ട്രെയിനിങ് പിരീഡുമാണ് ഉണ്ടാവുക.

കോഴ്‌സ് കംപ്ലീറ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ അസിസ്റ്റന്റ് മാനേജർ O പോസ്റ്റിൽ നിയമിക്കും. കേരളത്തിൽ കൊച്ചി ആസ്ഥാനമായ സോണിന് കീഴിലുള്ള വിവിധ ബാങ്കുകളിലായി നിയമിക്കും. 2025-26 സ്‌കീമിൽ 650 ലധികം ഒഴിവുകളാണുള്ളത്. ബാങ്കിങ് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.

  • പരീക്ഷ/ ഇന്റർവ്യൂ

ഐഡിബി ഐ കോഴ്‌സിലേക്ക് പരീക്ഷയുണ്ട്. മാർച്ച് 6ന് പരീക്ഷ നടത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. തീയതിയിൽ മാറ്റം വരാം.

Logical Reasoning, Data Analysis & Interpretation, English Language, Quantitative Aptitude, General / Economy/ Banking Awareness വിഷയങ്ങളാണ് ഉണ്ടാവുക. 200 മാർക്കിന്റെ 20 ചോദ്യങ്ങളാണുണ്ടാവുക. തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ട്. പരീക്ഷയിൽ വിജയിച്ചവരെ ഇന്റർവ്യൂവിന് വിളിക്കും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ പട്ടിക പുറത്തിറക്കും. നിയമനങ്ങൾ നടക്കും.

  • പരീക്ഷ കേന്ദ്രങ്ങൾ

ഇന്ത്യയൊട്ടാകെയുള്ള വിവിധ സ്ഥലങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, കവരത്തി എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. മാർച്ച് 28ന് ശേഷം ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ബാങ്കിങ് കരിയർ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഐഡബി ഐ നൽകുന്നത്. താൽപര്യമുള്ള എല്ലാവരും അപേക്ഷിക്കാൻ ശ്രമിക്കുക.

read more: പ്ലസ് ടുക്കാര്‍ക്ക് ഔഷധിയില്‍ ജോലി; 50 ഒഴിവുകള്‍

Content highlight: ​idbi bank junior assistant manager PGDBF 2025-26 recruitment application link

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *