
കേന്ദ്ര സർക്കാർ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് കേരളത്തിലെ കോർപ്പറേറ്റ് ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എച്ച്എൽഎല്ലിന് കീഴിലുള്ള ഹിന്ദ്‌ലാബ് ലേക്കാണ് അസിസ്റ്റന്റിനെ ആവശ്യമുള്ളത്. നിശ്ചിത കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താൽപര്യമുള്ളവർ ഏപ്രിൽ 30ന് മുൻപായി ഇമെയിൽ അയച്ച് അപേക്ഷ നൽകണം. വിശദ വിവരങ്ങൾ ചുവടെ, (HLL Ltd Office Assistant Recruitment 2025)
Company | എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് (HLL) |
Official Website | https://www.lifecarehll.com/ |
Post | ഓഫീസ് അസിസ്റ്റന്റ് |
Notification NO | — |
Total Vacancy | — |
Job Type | Fixed Contract |
Job Location | Corporate Head Office, Trivandrum |
Mode of Application | By Email |
കമ്പനിയെ കുറിച്ച് | About HLL Ltd
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല മിനി രത്‌ന കമ്പനിയാണ് എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്. ആഗോള തലത്തിൽ ഹെൽത്ത് കെയർ പ്രൊഡക്ടുകളും, സേവനങ്ങളും വിതരണം ചെയ്യുന്ന സ്ഥാപനമാണിത്.
എച്ച്എൽഎല്ലിന്റെ സർവീസ് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് HINDLABS. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി ലാബ് പ്രവർത്തിക്കുന്നു. കേരളത്തിലും വിവിധ ജില്ലകളിലായി ലാബിന് ശാഖകളുണ്ട്. നിലവിൽ ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിൽ തിരുവനന്തപുരത്തുള്ള കോർപ്പറേറ്റ് ഹെഡ് ഓഫീസിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്.
Important Dates
Starting Date Of online Application: | — |
Last Date Of Online Application: | April 30, 2025 |
ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
- Age: 01.04.2025ന് 37 വയസ് കവിയരുത്.
- Education: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരായിരിക്കണം. കൂടാതെ എംഎസ് ഓഫീസ് പരിജ്ഞാനം വേണം.
- Experience: പ്രോക്യൂർമെന്റ്, ടെൻഡറിങ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ മേഖലകളിൽ രണ്ട് വർഷം ജോലി ചെയ്തുള്ള എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം.
Selection Process
അപേക്ഷ നൽകിയവരിൽ നിന്ന് യോഗ്യരായവരെ എഴുത്ത് പരീക്ഷക്ക് വിൡപ്പിക്കും. 30 മിനുട്ടിന്റെ ഷോർട്ട് എക്‌സാമാണ് നടത്തുക. 50 മാർക്കിനായിരിക്കും ചോദ്യങ്ങൾ. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളുടെ മെയിലിലേക്ക് അറിയിക്കും. പരീക്ഷയിൽ വിജയിക്കുന്നവരെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് പരിശോധനക്ക് വിളിപ്പിക്കും. താഴെ നൽകിയ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്.
- പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- യോഗ്യത സർട്ടിഫിക്കറ്റ് (മാർക്ക് ഷീറ്റ്)
- എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്
- സാലറി സർട്ടിഫിക്കറ്റ്
- ആധാർ കാർഡ്, പാൻകാർഡ്
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- ജാതി സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
Read more: ഡിഗ്രിക്കാർക്ക് സ്‌പൈസസ് ബോർഡിൽ വീണ്ടും അവസരം; കൊച്ചിയിൽ അസിസ്റ്റന്റാവാം |
Read more: നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം; നിരവധി ഒഴിവുകൾ |
ജോലിയുടെ സ്വാഭാവം | Key Responsibilities
- മീറ്റിങ്ങുകൾ നടത്തുക. മിനുട്ട്‌സ് തയ്യാറാക്കുക.
- പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കാൻ സഹായിക്കുക.
- പ്രോക്യൂർമെന്റ് ഡോക്യുമെന്റുകൾ തയ്യാറാക്കുക.
- ടെൻഡർ വിവരങ്ങൾ അനലൈസ് ചെയ്യുക.
- ടെൻഡർ ഡോക്യുമെന്റുകൾ തയ്യാറാക്കുക.
- മറ്റ് ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് ഡോക്യുമെന്റുകൾ തയ്യാറാക്കുക.
അപേക്ഷിക്കേണ്ട വിധം ? How to Apply
മേൽപറഞ്ഞ യോഗ്യതയുള്ളവർ ഏപ്രിൽ 30ന് മുൻപായി എച്ച്എച്ച്എല്ലിന്റെ റിക്ടൂട്ട്‌മെന്റ് മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കണം. വിശദമായ അപേക്ഷ ഫോമും, സിവി, മുകളിൽ പറഞ്ഞ സർട്ടിഫിക്കറ്റ് കോപ്പികളുമാണ് അയക്കേണ്ടത്. അപേക്ഷ ഫോമിന്റെ ലിങ്ക് ചുവടെ നൽകുന്നു.
Steps
- എച്ച്എൽഎൽ വെബ്‌സൈറ്റ് തുറക്കുക.
- കരിയർ ലിങ്ക് സെലക്ട് ചെയ്യുക.
- ഓഫീസ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ തുറന്ന് വായിച്ച് നോക്കുക.
- ചുവടെ നൽകിയ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
- ശേഷം സിവിയും, അനുബന്ധ സർട്ടിഫിക്കറ്റുകളും സ്‌കാൻ ചെയ്യുക.
- recruiter@lifecarehll.com എന്ന ഇമെയിലിലേക്ക് അയക്കുക.
HLL Ltd Office Assistant Recruitment 2025 Notification |
HLL Ltd Office Assistant Recruitment 2025 Application Form |
HLL Ltd Office Assistant : Application Email ID : : recruiter@lifecarehll.com |
HLL Ltd Official Website |
Content Highlight: HLL Ltd Office Assistant Recruitment 2025 at the Kerala Corporate Head Office, Trivandrum, for Degree Holders. Check the direct application form, official notification, age limit, salary details, and more here.