
പ്ലസ് ടു ഉണ്ടോ? കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റാവാം; 81,000 ശമ്പളം-csir ceer job for plus two 2025
പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം. രാജസ്ഥാനിലെ, പിലാനിയിൽ സ്ഥിതി ചെയ്യുന്ന CSIR സെൻട്രൽ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് (CEERI) ഒഴിവുകൾ. അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ പോസ്റ്റുകളിലായി ആകെ 07 ഒഴിവുകളുണ്ട്. വിശദമായ യോഗ്യത വിവരങ്ങളും അപേക്ഷയും ചുവടെ, (government ceeri junior secreteriate assistnant stenographer job plus two)
സ്ഥാപന0 | സെൻട്രൽ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് (CEERI) |
നോട്ടീസ് നമ്പര്‍ | 01/2025 |
പോസ്റ്റ് | ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ |
ആകെ ഒഴിവുകള്‍ | 07 |
അപേക്ഷിക്കേണ്ട അവസാന തീയതി | മാർച്ച് 12 |
വെബ്‌സൈറ്റ് | https://www.ceeri.res.in/ |
Post Vacancies
Post | Vacancy |
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) | 01 |
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) | 03 |
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്‌റ്റോർ & പർച്ചേസ്) | 01 |
ജൂനിയർ സ്റ്റെനോഗ്രാഫർ (ഹിന്ദി/ ഇംഗ്ലീഷ്) | 02 |
പ്രായപരിധി
സ്റ്റെനോഗ്രാഫർ പോസ്റ്റിൽ 27 ജനറൽ കാറ്റഗറിക്ക് വയസ് വരെയാണ് പ്രായപരിധി. മറ്റുള്ള മൂന്ന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോസ്റ്റിലേക്കും 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. എസ്.സി, എസ്.ടിക്കാർക്ക് 05 വർഷവും, ഒബിസി 03, ഭിന്നശേഷിക്കാർ 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. പ്രായം മാർച്ച് 12 അടിസ്ഥാനമാക്കി കണക്കാക്കും.
Post | Age |
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് | 28 |
ജൂനിയർ സ്റ്റെനോഗ്രാഫർ | 27 (സംവരണ വിവരങ്ങള്‍ മുകളിൽ) |
യോഗ്യത
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (3 കാറ്റഗറിയും)
പത്താം ക്ലാസ്, പ്ലസ് ടു വിജയം. കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനം. ഇംഗ്ലീഷ് ടൈപ്പിങ് (35word/m), അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് (30 word / m) അറിഞ്ഞിരിക്കണം. ഇതുമല്ലെങ്കിൽ 30 words per minute correspond to 10500 KDPH or 9000 KDPH on an average of 5 key depressions for each word). Time allowed for Typing Test is 10 minutes, which is qualifying in nature.
- ജൂനിയർ സ്റ്റെനോഗ്രാഫർ
പത്താം ക്ലാസ്, പ്ലസ് ടു വിജയം. സ്റ്റെനോഗ്രാഫി അറിഞ്ഞിരിക്കണം.
ഹിന്ദിയിലോ ഇംഗ്ലീഷിലോ 80 w/m വേഗതയിൽ ഡിക്ടേഷൻ അറിഞ്ഞിരിക്കണം.
സെലക്ഷൻ
എഴുത്ത് പരീക്ഷ, ടൈപ്പിങ് ടെസ്റ്റ് എന്നിവ നടത്തിയാണ് സെലക്ഷൻ. മിക്കവാറും മാർച്ച് 25ന് പരീക്ഷകൾ നടക്കും. സെക്രട്ടറിയേറ്റ് പോസ്റ്റിൽ 200 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാവുക. ഹിന്ദിയിലും, ഇംഗ്ലീഷിലും ചോദ്യങ്ങളുണ്ടാവും. പരീക്ഷയുടെ വിശദമായ സിലബസ് താഴെ നൽകിയിട്ടുണ്ട്.
സ്റ്റെനോഗ്രാഫർ പോസ്റ്റിലും 200 മാർക്കിന്റെ OMR പരീക്ഷയാണ് ഉണ്ടാവുക. രണ്ട് മണിക്കൂറാണ് ദൈർഘ്യം. ഇംഗ്ലീഷ്, ഹിന്ദി ലാംഗ്വേജ് ടെസ്റ്റും നടക്കും.
ശമ്പളം എത്ര?
Post | Salary |
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് | 19,900 രൂപമുതൽ 63,200 രൂപവരെ |
ജൂനിയർ സ്റ്റെനോഗ്രാഫർ | 25,500 രൂപ മുതൽ 81,100 രൂപ വരെ |
അപേക്ഷ ഫീസ്
വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, CSIR തൊഴിലാളികള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ 500 രൂപ അപേക്ഷ ഫീസായി ഓണ്‍ലൈന്‍ അടയ്ക്കണം.
SC/ ST/ PwBD/ Women/ Other Gender/ CSIR Employees/ Ex-Servicemen | NIL |
General/ OBC/Other Applicants | 500 rs |
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ CSIR- CEERI യുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. ഒന്നില്‍ കൂടുതല്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ നോട്ടിഫിക്കേഷനില്‍ നല്‍കിയിരിക്കുന്ന പോസ്റ്റ് കോഡ് പ്രത്യേകമായി രേഖപ്പെടുത്തണം. ഫെബ്രുവരി 10 മുതല്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ തുറന്നിട്ടുണ്ട്. മാര്‍ച്ച് 12ന് വൈകീട്ട് 6 മണി വരെ നിങ്ങള്‍ക്ക് അപേക്ഷിക്കാനാവും.
ApplY | click |
Notification | click |
Last Date | മാര്‍ച്ച് 12 |
Website | https://www.ceeri.res.in/ |
അപ്ലൈ ലിങ്കില്‍ ഫോട്ടോ, ഒപ്പ്, എന്നിവക്ക് പുറമെ താഴെയുള്ള സര്‍ട്ടിഫിക്കറ്റുകളും ഒരൊറ്റ പിഡിഎഫ് ഫയലാക്കി നല്‍കണം.
- എസ്എസ്എല്‍സി ബുക്ക്
- പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്
- കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്
- NOC സര്‍ട്ടിഫിക്കറ്റ്
- Fee receipt wherever applicable
- Certificate(s) related to higher qualification, if any
- Certificate(s) related to PwBD (wherever applicable) in the prescribed format
- Certificate(s) related to Widow women/Divorced women/ Women Judicially separated from their husbands.
- Documents/certificates required for age relaxation, if any
Content Highlight: central government csir ceeri job junior secretariat assistant and stenographer recruitment for plus two