Etihad Airways Cabin Crew Recruitment ; എത്തിഹാദ് എയര്‍വേസില്‍ കാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ്

Etihad Airways Cabin Crew Recruitment |എത്തിഹാദ് എയര്‍വേസില്‍ കാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ്; എങ്ങനെ അപേക്ഷിക്കാം?
യുഎഇയുടെ നാഷണല്‍ എയര്‍ലൈന്‍ കമ്പനിയായ എത്തിഹാദ് എയര്‍വേസില്‍ കാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് നടക്കുന്നു. എയര്‍ലൈനിന്റെ അബൂദബി കേന്ദ്രത്തിലേക്കാണ് കാബിന്‍ ക്രൂ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. (Etihad Airways latest Cabin Crew Recruitment)
Company | Etihad Airways |
Post | Cabin Crew – Worldwide |
Job Location | Abu Dhabi (UAE) |
Official Website | https://www.etihad.com/en-in/ |
എത്തിഹാദിനെ കുറിച്ച് | About Etihad Airways
യുഎഇയുടെ നാഷണല്‍ വിമാന കമ്പനിയായ എത്തിഹാദ് എയര്‍വേസ് 2003ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അബൂദബി ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ദുബൈക്ക് എമിറേറ്റ്‌സ് പോലെ അബൂദബിയുടെ വിമാന കമ്പനിയായും എത്തിഹാദ് അറിയപ്പെടുന്നു.
യുഎഇയിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയാണ് എത്തിഹാദ്. ലോകത്തിലെ 84 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ് എത്തിഹാദ്. 2018ല്‍ 18.6 മില്യന്‍ യാത്രക്കാരാണ് എത്തിഹാദ് വിമാനങ്ങളില്‍ യാത്ര ചെയ്തത്.
Job Description & Requirments
ആര്‍ക്കൊക്കെ അപേക്ഷിക്കാം | Qualification
- ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ, ഹയര്‍ എജ്യുക്കേഷനോ വേണം.
- ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം (എഴുത്ത്, വായന).
- 21 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം.
- 160 സെ.മീറ്റിന് മുകളില്‍ ഉയരം വേണം.
- ശരീരത്തില്‍ ടാറ്റൂ, കോസ്റ്റമറ്റിക് കവറിങ്, എന്നിവ പാടില്ല.
- ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടാവരുത്.
- നീന്തല്‍ അറിഞ്ഞിരിക്കണം.
- മദ്യം സെര്‍വ് ചെയ്യാന്‍ വിമുഖത ഉണ്ടാവരുത്.
ആവശ്യമായ കഴിവുകള്‍ | Skills
- മികച്ച കമ്മ്യൂണിക്കേഷന്‍ സ്കിൽ വേണം.
- മികച്ച കസ്റ്റമര്‍ ഓറിയന്റേഷന്‍ സ്കിൽ വേണം.
- മികച്ച ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വേണം.
അപേക്ഷിക്കേണ്ട വിധം ? How To Apply
എത്തിഹാദ് എയര്‍വേസിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ചുവടെ നല്‍കിയിരിക്കുന്ന റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേനയോ, നിങ്ങള്‍ക്ക് നേരിട്ട് വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ അപേക്ഷകള്‍ നല്‍കാം. കാബിന്‍ ക്രൂ അപേക്ഷ പേജില്‍ നിങ്ങളുടെ സിവിയും മറ്റ് വിവരങ്ങളും നല്‍കിയാണ് അപേക്ഷകള്‍ പൂര്‍ത്തിയാക്കേണ്ടത്.
എത്തിഹാദ് വെബ്‌സൈറ്റ് ലിങ്ക് തിരഞ്ഞെടുക്കുക. കരിയര്‍ പേജ് സെലക്ട് ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കാബിന്‍ ക്രൂ എന്ന പേജ് കാണും. അത് സെലക്ട് ചെയ്യുക. അബൂദബിയിലെ നോട്ടിഫിക്കേഷന്‍ വന്നിട്ടുണ്ട്. അത് പൂര്‍ണ്ണമായും വായിച്ച് നോക്കുക. ശേഷം ApplY Now ബട്ടണ്‍ ക്ലിക് ചെയ്യുക. നിങ്ങളുടെ സിവി അപ്ലോഡ് ചെയ്യുക. ചുവടെ നല്‍കിയ വിവരങ്ങള്‍ പൂരിപ്പിക്കുക. അപേക്ഷ സബ്മിറ്റ് ചെയ്യുക.
അപേക്ഷയുടെ പൂര്‍ണ്ണ രൂപം ചുവടെ ഇംഗ്ലീഷില്‍ നല്‍കുന്നു.
- Search Etihad Airways Official Website
- Select Career Link OR Search Careers.etihad.com on Google
- Scroll Down and Select Cabin Crew
- Read Notification
- Select Apply Now Button
- Upload Your latest Resume
- Scroll Down Fill Up Information
- Submit Application
Notification link | Click |
Apply LINK | Click |
Etihad Airways Official Website | click |
Etihad Airways Career Link | Click |
Important Notes: എത്തിഹാദ് എയര്‍വേസ് തങ്ങളുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേനയാണ് എല്ലാവിധ റിക്രൂട്ട്‌മെന്റുകളും നടത്തുക. നിങ്ങളുടെ സിവിയും മറ്റ് വിവരങ്ങളും എത്തിഹാദിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ മാത്രം അപ്ലോഡ് ചെയ്യേണ്ടതാണ്. റിക്രൂട്ട്‌മെന്റുകള്‍ക്കായി മറ്റൊരു ഏജന്‍സിയേയും ഏല്‍പ്പിച്ചിട്ടില്ല. മാത്രമല്ല പണവും മറ്റ് കാര്യങ്ങളും ആവശ്യപ്പെട്ട് കൊണ്ടുള്ള പരസ്യങ്ങളില്‍ നിന്നും, അത്തരം തട്ടിപ്പുകളില്‍ നിന്ന് നിങ്ങല്‍ ജാഗ്രത പുലര്‍ത്തണമെന്നും എത്തിഹാദ് എയര്‍ലൈന്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content highlight: etihad airways invited application for latest cabin crew job recruitment in abu dhabi reach out official notification and apply link here