Job Kerala Latest

സംസ്ഥാന ക്ഷീര വികസന വകുപ്പിന് കീഴിൽ പത്താം ക്ലാസുകാർക്ക് ജോലി; എല്ലാ ജില്ലകളിലും ഒഴിവുകൾ – Dairy Development Kerala Job

  • May 8, 2025
  • 1 min read
സംസ്ഥാന ക്ഷീര വികസന വകുപ്പിന് കീഴിൽ പത്താം ക്ലാസുകാർക്ക് ജോലി; എല്ലാ ജില്ലകളിലും ഒഴിവുകൾ – Dairy Development Kerala Job

സംസ്ഥാന ക്ഷീര വികസന വകുപ്പിന് കീഴിൽ വുമൺ ക്യാറ്റിൽ കെയർ പോസ്റ്റിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. സംസ്ഥാനത്തെ 162 ക്ഷീര വികസന യൂണിറ്റുകളിലും ഒഴിവുകളുണ്ട്. എസ്എസ്എൽസി വിജയമാണ് അടിസ്ഥാന യോഗ്യത. വിശദമായ അപേക്ഷ വിവരങ്ങൾ ചുവടെ നൽകുന്നു. താൽപര്യമുള്ളവർ മെയ് 14ന് മുൻപായി അപേക്ഷ ഫോം സമർപ്പിക്കണം. (Dairy Development Kerala Women Cattle Care Job)

Companyക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്
Postവുമൺ ക്യാറ്റിൽ കെയർ
Notification NODDDKER/1765/2025-D3
Total Vacancy162 Centers
Job TypeContract
Job LocationKerala
Last Date For Applicationമെയ് 14
Official Websitehttps://dairydevelopment.kerala.gov.in/Eng/

ജോലിയെകുറിച്ചറിയാം | Job Details

ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന മിൽക്ക്‌ഷെഡ് വികസ പദ്ധതിയിൽ ഉദ്യോഗസ്ഥരെ ഫീൽഡ് തലതത്തിൽ സഹായിക്കുന്നതിനാണ് വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നത്. മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും വുമൺ ക്യാറ്റിൽ കെയർ വർക്കർമാരുടെ സേവനം ആവശ്യമാണ്.

Important Dates
അപേക്ഷ ആരംഭിക്കുന്ന തീയതി26-04-2025
അപേക്ഷ അവസാനിക്കുന്ന തീയതി14.05.2025- (3 pm)

ആർക്കൊക്കെ അപേക്ഷിക്കാം ? Qualification

  • AGE: 18 വയസ് മുതൽ 45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും.
  • Education: എസ്എസ്എൽസി വിജയിച്ചിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരായിരിക്കണം.
  • ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്ന വനിതകളായിരിക്കണം.
  • വുമൺ ക്യാറ്റിൽ കെയർ പോസ്റ്റിൽ മുൻപ് ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ശമ്പളം എത്ര? Salary Details

ജോലി ലഭിച്ചാല്‍ പ്രതിമാസം ഇന്‍സെന്റീവ് ഇനത്തില്‍ നിശ്ചിത തുക ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ | Selection Procedure

അപേക്ഷ അയക്കുന്നവരെ അഭിമുഖത്തിന് വിളിപ്പിക്കും. മെയ് 17ന് മുന്‍പ് ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ ജില്ല അടിസ്ഥാനത്തില്‍ പട്ടിക പുറത്തിറക്കും. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നിങ്ങളുടെ മൊബൈല്‍, ഇമെയില്‍ മുഖേന അറിയിക്കുന്നതാണ്.

Read More: സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ് ഇന്‍ചാര്‍ജ്; കേരളത്തിലുടനീളം ഒഴിവുകള്‍- CMD Territory Sales In-Charge Job
Read More: വെറ്റിനറി യൂണിവേഴ്സിറ്റിയിൽ പ്ലസ് ടുക്കാർക്ക് ക്ലർക്ക് ആവാം- KVASU Clerk Job

മെയ് 20നാണ് നിലവില്‍ ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ബന്ധപ്പെട്ട ബ്ലോക്കിലെ ക്ഷീരവികസന ഓഫീസര്‍ എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്റര്‍വ്യൂ നടത്തുക. ഇന്റര്‍വ്യൂവിലെ മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക പുറത്തിറക്കി നിയമനം നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലന ക്ലാസ് ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം | How to Apply

താല്‍പര്യമുള്ളവര്‍ ക്ഷീര വികസന വകുപ്പ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് അതത് ജില്ല യൂണിറ്റ് ഓഫീസുകളില്‍ മെയ് 14ന് മുന്‍പായി സമര്‍പ്പിക്കണം. അഭിമുഖം നടത്തുന്ന സ്ഥലം, തീയതി, റാങ്ക് ലിസ്റ്റ് എന്നിവ അതത് ജില്ല ഡയറി ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും.

  • https://dairydevelopment.kerala.gov.in/ വെബ്‌സൈറ്റ് തുറക്കുക.
  • Latest Nesw ടാബില്‍ നിന്ന് വുമണ്‍ ക്യാറ്റില്‍ കെയര്‍ നോട്ടിഫിക്കേഷന്‍ തുറക്കുക.
  • നോട്ടിഫിക്കേഷന്‍ വായിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക.
  • അപേക്ഷ ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കുക.
  • അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം.
Dairy Development Kerala Job Notification
Dairy Development Kerala Job Application Form
Dairy Development Kerala Official Website
Last Date For Application : 14.05.2025- (3 pm)

Content Highlight: Dairy Development Kerala Women Cattle Care Worker Job Recruitment 2025. Check Official Website, Notification, Age Limit, Qualification.

Dairy Development Kerala Women Cattle Care Job

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *