Job Kerala Latest

കുസാറ്റില്‍ ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്

  • February 27, 2025
  • 1 min read
കുസാറ്റില്‍ ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്

കുസാറ്റില്‍ ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്; 24,740 രൂപ ശമ്പളം

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) യില്‍ ടെക്‌നീഷ്യനെ നിയമിക്കുന്നു. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. കുസാറ്റിന് കീഴിലുള്ള പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്‌നനോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. യോഗ്യരായവര്‍ മാര്‍ച്ച് 1ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ ചുവടെ, (cusat technician grade II recruitment 2025)

സ്ഥാപനംCochin University of Science & Technology – CUSAT
കാറ്റഗറി നമ്പർAd.G2/PS&RT/DW/2015
പോസ്റ്റ്ടെക്‌നീഷ്യന്‍ ഗ്രേഡ് 2
അപേക്ഷിക്കേണ്ട അവസാന തീയതിമാര്‍ച്ച് 1
വെബ്സെെറ്റ്https://cusat.ac.in/

പ്രായപരിധി

2025 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയാവണം. 36 വയസ് കഴിയാനും പാടില്ല. ഒബിസി 03, എസ്.സി-എസ്.ടി 5 വര്‍ഷത്തെ വയസിളവ് ലഭിക്കും.

PostAge
ടെക്‌നീഷ്യന്‍ ഗ്രേഡ് 218-36

യോഗ്യത

  • ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സില്‍ ഐടിഐ.
  • എഞ്ചിനീയറിങ് കോളജുകളിലോ/ യൂണിവേഴ്‌സിറ്റികളിലോ ജോലി ചെയ്തുള്ള പരിചയം.

ശമ്പളം എത്ര?

ജോലി ലഭിച്ചാല്‍ പ്രതിമാസം 24,740 രൂപ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.

PostSalary
ടെക്‌നീഷ്യന്‍ ഗ്രേഡ് 224,740 rs

അപേക്ഷിക്കേണ്ട വിധം?

കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് ലിങ്കിലൂടെ നിങ്ങള്‍ക്ക് അപേക്ഷ നല്‍കാം. മാര്‍ച്ച് 1ന് മുന്‍പായി അപേക്ഷിക്കണം.

ശേഷം യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ മാര്‍ച്ച് 08ന് മുന്‍പായി ചുവടെ നല്‍കിയ വിലാസത്തിലേക്ക് അയക്കണം.

Registrar
Administrative Office
Cochin University of Science and Technology
Kochi-22

ലെറ്റര്‍ ഹെഡിന് പുറത്തായി Application for the post of Technician Grade II, Department of Polymer Science & Rubber Technology on Contract basis എന്ന് രേഖപ്പെടുത്തണം.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി = 850
എസ്.സി, എസ്.ടി = 175
Online payment
ApplYClick
NotificationClick
Last DateMarch 1
Websitehttps://cusat.ac.in/

Read more: കാത്തിരിപ്പിന് വിരാമം; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (KAS 2025) വിജ്ഞാപനം വരുന്നു-

Content Highlight: cusat technician grade II recruitment

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *