
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്; പ്ലസ് ടു മതി; കൈനിറയെ ശമ്പളം വാങ്ങാം-csir-cmeri junior secretariate assistant for plus two
കേന്ദ്ര പൊതുമേഖല സ്ഥാപനമായ സി ഐഎസ്ആര്‍- സെന്‍ട്രല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CSIR- CMERI) ല്‍ ജൂനിയര്‍ അസിസ്റ്റന്റ് പോസ്റ്റുകളില്‍ നിയമനം. ആകെയുള്ള 16 ഒഴിവുകളിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചുവടെ നല്‍കിയിരിക്കുന്ന വിശദവിവരങ്ങള്‍ വായിച്ച് മാര്‍ച്ച് 16ന് മുന്‍പായി അപേക്ഷ നല്‍കണം. (csir-cmeri-junior-secretariate-assistant-job-for-plus-two)
സ്ഥാപനം | CSIR- CMERI |
നോട്ടീസ് നമ്പര്‍ | 02/2025 |
പോസ്റ്റ് | ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍), ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A), ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P) |
ആകെ ഒഴിവുകള്‍ | 16 |
അപേക്ഷിക്കേണ്ട അവസാന തീയതി | മാര്‍ച്ച് 16 |
വെബ്‌സൈറ്റ് | https://www.cmeri.res.in/ |
Post Vacancies
Post | Vacancy |
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍) | 08 |
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) | 04 |
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P) | 04 |
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ ലെവല്‍ 2 നിരക്കിലാണ് നിങ്ങള്‍ക്ക് ശമ്പളം ലഭിക്കുക. പ്രതിമാസം 36,000 രൂപ വരെ ലഭിക്കും. ഇതിന് പുറമെ വാടക അലവന്‍സ്, യാത്രാബത്ത, മെഡിക്കല്‍ അലവന്‍സ്, ഹൗസ് അഡ്വാന്‍സ്, എന്നിവക്ക് പുറമെ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷനും ലഭിക്കും.
Post | Salary |
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍)/ (F&A)/ (S&P) | 36,000+ Allowance |
പ്രായപരിധി
18 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി 5, ഒബിസി 3 എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുകളുണ്ട്. 16.03.2025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
Post | Age |
ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍)/ (F&A)/ (S&P) | 18-28 |
യോഗ്യത
- അംഗീകൃത പത്താം ക്ലാസ് + പ്ലസ്ടു വിജയിക്കണം.
- കമ്പ്യൂട്ടര്‍ ടൈപ്പിങ് അറിഞ്ഞിരിക്കണം.
- ഒരു മിനുട്ടില്‍ 35 ഇംഗ്ലീഷ് വാക്കുകളോ, 30 ഹിന്ദി വാക്കുകളോ ടൈപ്പ് ചെയ്യാന്‍ സാധിക്കണം.
പരീക്ഷ
പേപ്പര്‍ 1, പേപ്പര്‍ 2 എന്നിങ്ങനെ രണ്ട് പേപ്പറുകളിലായി ഒഎംആര്‍ പരീക്ഷയാണ് ഉള്ളത്. ഹിന്ദിയിലും, ഇംഗ്ലീഷിലും നിങ്ങള്‍ക്ക് പരീക്ഷയെഴുതാം. ആകെ 200 ചോദ്യങ്ങളുണ്ടാവും. പേപ്പര്‍ 1 (90 മിനുട്ട്) പേപ്പര്‍ 2 (1 മണിക്കൂര്‍) എന്നിങ്ങനെ സമയം അനുവദിക്കും. പേപ്പര്‍ 1ന് നെഗറ്റീവ് മാര്‍ക്ക് ഇല്ല. എന്നാല്‍ പേപ്പര്‍ രണ്ടില്‍ ഓരോ തെറ്റുത്തരത്തിനും ഒരു മാര്‍ക്ക് വീതം കുറയ്ക്കും.
ടൈപ്പിങ് പരീക്ഷയില്‍ ഹിന്ദിയോ, ഇംഗ്ലീഷോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. അപേക്ഷ ഫോം നല്‍കുന്ന സമയം തന്നെ പരീക്ഷ എഴുതുന്ന ഭാഷയും തിരഞ്ഞെടുക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ദുര്‍ഗാപൂര്‍ (പശ്ചിമബംഗാള്‍), ലുധിയാന (പഞ്ചാബ്), എന്നിവിടങ്ങളിലായിരിക്കും നിയമനം ലഭിക്കുക.
- എഴുത്ത് പരീക്ഷയുടെയും, കമ്പ്യൂട്ടര്‍ ടൈപ്പിങ് സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
- പത്താം ക്ലാസിന് ശേഷം മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സ് ചെയ്തവര്‍ക്കും അപേക്ഷ നല്‍കാനാവും.
- അപേക്ഷ ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കരുത്.
അപേക്ഷ ഫീസ്
ജനറല്‍/ ഒബിസി/ ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ, ഭിന്നശേഷിക്കാര്‍, വനിതകള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. നെറ്റ്ബാങ്കിങ്/ ഡെബിറ്റ്/ ക്രെഡിറ്റ് എന്നീ മാര്‍ഗങ്ങളിലൂടെ
ഓണ്‍ലൈനായി അടയ്ക്കണം. ഈ തുക തിരിച്ച് നല്‍കുന്നതല്ല.
General/OBC/EWS | 500 |
SC/ST/Women/PWBD/Ex Service | NIL |
അപേക്ഷിക്കേണ്ട വിധം ?
യോഗ്യരും, തല്‍പരരുമായ ഉദ്യോഗാര്‍ഥികള്‍ CSIR- CMERI യുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ നോട്ടിഫിക്കേഷന്‍ താഴെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
- വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ApplY Online ബട്ടണ്‍ തിരഞ്ഞെടുക്കുക
- Click Here For New Registration ക്ലിക് ചെയ്യുക
- പേര്, വ്യക്തിഗത വിവരങ്ങള്‍, ഇമെയില്‍, ഫോണ്‍ നമ്പര്‍, പാസ് വേര്‍ഡ് എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
- തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകള്‍ സ്‌കാന്‍ ചെയ്ത് കയറ്റുക.
- ഫീസടച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
ApplY | Click |
Notification | Click |
Last Date | March 16 |
Website | https://www.cmeri.res.in/vacancy |
Content Highlight: csir-cmeri-junior-secretariate-assistant-job-for-plus-two
Read More: ഡിഗ്രിക്കാര്‍ക്ക് സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസര്‍