India Job Latest

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥിര ജോലി; യോ​ഗ്യതയും, എക്സ്പീരിയൻസും ഒരു പ്രശ്നമേയല്ല- CPCB Job Recruitment 2025

  • April 14, 2025
  • 2 min read
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥിര ജോലി; യോ​ഗ്യതയും, എക്സ്പീരിയൻസും ഒരു പ്രശ്നമേയല്ല- CPCB Job Recruitment 2025

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 69 ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. അസിസ്റ്റന്റ്, ക്ലർക്ക്, എംടിഎസ് മുതൽ സയന്റിസ്റ്റ് വരെയുള്ള പോസ്റ്റുകളിലാണ് ഒഴിവുകൾ. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി എന്നിങ്ങനെ ഏത് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാവും. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അപേക്ഷ ലിങ്ക്, യോഗ്യത തുടങ്ങി വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 28 ആണെന്ന് പ്രത്യേകം ഓർക്കുക. (CPCB Job Recruitment 2025 Check Details)

CompanyCentral Pollution Control Board: CPCB
Postസയന്റിസ്റ്റ് ബി
മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
അറ്റൻഡന്റ്
അസിസ്റ്റന്റ്
ക്ലർക്ക് etc…
Notification No01/2025-Admin.(R)
Total Vacancy69
Job TypePermanent- Full Time
Job LocationVarious Indian States
Starting Date for Online Application07.04.2025
Closing date for Online Applications28.04.2025
Official Websitehttps://cpcb.nic.in/

Company Details

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. അഥവാ CPCB. 1974 ൽ അന്നത്തെ സർക്കാർ പാസാക്കിയ കേന്ദ്ര ജലനിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഒരു മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിക്കപ്പെട്ടത്. ഡൽഹിയാണ് ബോർഡിന്റെ ആസ്ഥാനം.

Head Office: Central Pollution Control Board, (Ministry of Environment, Forest & Climate Change, GoI),
‘Parivesh Bhawan’, East Arjun Nagar, Shahdara, Delhi-110032

ഓരോ വർഷവും നിരവധി നിയമനങ്ങൾ ബോർഡിന് കീഴിൽ നടത്താറുണ്ട്. ഏകദേശം 500 ലധികം തൊഴിലാളികൾ സ്ഥാപനത്തിന് കീഴിൽ ജോലി നോക്കുന്നുണ്ട്. അതിന് പുറമെ മലിനീകരണ ബോർഡിന് കീഴിൽ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും നിയമനങ്ങൾ നടക്കുന്നു. ഇത്തവണ സയന്റിസ്റ്റ് മുതൽ ക്ലർക്ക് വരെയുള്ള പോസ്റ്റുകളിലേക്കാണ് CPCB സ്ഥിര നിയമനം നടത്തുന്നത്. ഓരോ പോസ്റ്റും അതിൽ വന്നിരിക്കുന്ന ഒഴിവുകളും പരിശോധിക്കാം.

ഒഴിവുകളും, ശമ്പളവും, പ്രായപരിധിയും | Age, Vacancy & Salary Details

PostVacancyAge LimitSalary / Month
സയന്റിസ്റ്റ് ബി2235 56,100-1,77,500/
മൾട്ടി ടാസ്‌കിങ് സ്റ്റാഫ്0318 -2718,000-56,900/
ഫീൽഡ് അറ്റൻഡന്റ്0118 -2718,000-56,900/
ലോവർ ഡിവിഷൻ ക്ലർക്ക്0518 -2719,900-63,200/
ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്0218 -2719,900-63,200/
സ്‌റ്റെനോഗ്രാഫർ ഗ്രേഡ് 20318 -2725,500-81,100/
ഡാറ്റ എൻട്രി ഓപ്പറേറ്റർ0118 -2725,500-81,100/
അപ്പർ ഡിവിഷൻ ക്ലർക്ക്0818 -2725,500-81,100/
സീനിയർ ലബോറട്ടറി അസിസ്റ്റന്റ്0218 -2725,500-81,100/
ജൂനിയർ ടെക്‌നീഷ്യൻ0218 -2725,500-81,100/
സീനിയർ ഡ്രാഫ്റ്റ്‌സ്മാൻ0130 35,400-1,12,400/
ജൂനിയർ ട്രാൻസ്ലേറ്റർ0130 35,400-1,12,400/
അക്കൗണ്ട്‌സ് അസിസ്റ്റന്റ്0230 35,400-1,12,400/
അസിസ്റ്റന്റ്0430 35,400-1,12,400/
ടെക്‌നിക്കൽ സൂപ്പർവൈസർ0530 35,400-1,12,400/
സീനിയർ സയന്റിഫിക് അസിസ്റ്റന്റ്0430 35,400-1,12,400/
സൂനിയർ ടെക്‌നിക്കൽ സൂപ്പർവൈസർ0230 44,900-1,42,400/
അസിസ്റ്റന്റ് ലോ ഓഫീസർ0130 44,900-1,42,400/

Age: ഓരോ പോസ്റ്റിലേക്കും എസ്.സി, എസ്.ടി 5, ഒബിസി 3, ഭിന്നശേഷിക്കാർ 10 എന്നിങ്ങനെ വയസിളവ് അനുവദിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം ? Education Qualification

  • സയന്റിസ്റ്റ് ബി

എഞ്ചിനീയറിങ്/ ടെക്‌നോളജി ബിരുദം. അല്ലെങ്കിൽ കെമിസ്ട്രി, എൻവിയോൺമെന്റൽ സയൻസ്, മൈക്ക്രോബയോളജി എന്നിവയിൽ പിജി.

  • മൾട്ടി ടാസ്‌കിങ് സ്റ്റാഫ്

10 ാം ക്ലാസ് വിജയിക്കണം. അല്ലെങ്കിൽ ഐടി ഐ സർട്ടിഫിക്കറ്റ് വേണം.

  • ഫീൽഡ് അറ്റൻഡന്റ്

10 ാം ക്ലാസ് വിജയിക്കണം. പ്ലസ് ടു സയൻസ് യോഗ്യതയുണ്ടെങ്കിൽ മുൻഗണനയുണ്ടാവും.

  • ലോവർ ഡിവിഷൻ ക്ലർക്ക്

പ്ലസ് ടു വിജയം. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പിങ് അറിയണം.

  • ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്

പ്ലസ് ടു സയൻസ് വിജയം ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി സയൻസ് കഴിഞ്ഞവർക്ക് മുൻഗണന.

  • സ്റ്റെനോഗ്രാഫർ

പ്ലസ്ടു വിജയം. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പിങ് അറിയണം.

read more: കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ പ്ലസ് ടുക്കാര്‍ക്ക് ജോലി
  • ഡാറ്റ എൻട്രി ഓപ്പറേറ്റർ

പ്ലസ് ടു വിജയം. ഡാറ്റ എൻട്രി അറിഞ്ഞിരിക്കണം.

  • അപ്പർ ഡിവിഷൻ ക്ലർക്ക്

ഡിഗ്രി വിജയിക്കണം. ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് അറിയണം.

  • സീനിയർ ലബോറട്ടറി അസിസ്റ്റന്റ്

പ്ലസ് ടു സയൻസ് വിജയം. ലബോറട്ടറികളിൽ ജോലി ചെയ്തുള്ള മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ്.

  • ജൂനിയർ ടെക്‌നീഷ്യൻ

ഇലക്ടിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. ഒരു വർഷത്തെ ലബോറട്ടറി എക്‌സ്പീരിയൻസ്.

  • സീനിയർ ഡ്രാഫ്റ്റ്‌സ്മാൻ

സിവിൽ എഞ്ചിനീയറിങ് ഡിഗ്രി. മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ്.

  • അക്കൗണ്ട്‌സ് അസിസ്റ്റന്റ്

കൊമേഴ്‌സ് ഡിഗ്രി. അക്കൗണ്ടിങ് മേഖലയിൽ 3 വർഷത്തെ എക്‌സ്പീരിയൻസ്.

  • അസിസ്റ്റന്റ്

ഡിഗ്രി വിജയം. ഹിന്ദി, ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞിരിക്കണം.

മറ്റ് പോസ്റ്റുകളിലേക്കുള്ള വിശദമായ യോഗ്യത വിവരങ്ങൾ ചുവടെ നോട്ടിഫിക്കേഷനിൽ നൽകുന്നു. അത് കാണുക.

Selection Process

അപേക്ഷകൾ സ്വീകരിച്ചതിന് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് യോഗ്യരായവരെ തുടർനടപടികൾക്ക് വിളിപ്പിക്കും. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് കമ്പ്യൂട്ടർ ടെസ്റ്റോ, സ്‌കിൽ ടെസ്‌റ്റോ, ഇന്റർവ്യൂവോ നടത്തും. അതിനുള്ള പൂർണ്ണ അധികാരം ബോർഡിനുണ്ട്.

ടെസ്റ്റിൽ മിനിമം കട്ട് ഓഫ് മാർക്ക് നേടുന്നവരെ മാത്രമേ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിപ്പിക്കൂ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങളുടെ ഇമെയിൽ/ ഫോണിലേക്ക് അറിയിക്കും.

അപേക്ഷിക്കേണ്ട വിധം | How to Apply

മേൽപറഞ്ഞ യോഗ്യതയുള്ളവർ ചുവടെ നൽകിയ ലിങ്ക് മുഖേന ബോർഡിന്റെ വെബ്‌സൈറ്റിൽ കയറി ഏപ്രിൽ 28ന് മുൻപായി അപേക്ഷ നൽകണം. ഓൺലൈനായി നൽകുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. അപൂർണ്ണമായതോ, തെറ്റായതോ ആയ അപേക്ഷകൾ അയക്കരുത്. അവസാന തീയതിക്കടുത്ത് സൈറ്റിൽ തിരക്ക് വരാൻ സാധ്യതയുള്ളതിനാൽ പരമാവധി നേരത്തെ അപേക്ഷകൾ അയക്കാൻ ശ്രമിക്കുക. അപേക്ഷിക്കേണ്ട വിധം ചുവടെ,

Steps:-

  • ഹോം പേജിലെ jobs ലിങ്ക് തുറക്കുക.
  • ആദ്യം കാണുന്ന CPCB Direct recruitment സെലക്ട് ചെയ്യുക.
  • തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് നോക്കുക.
  • ഏറ്റവും മുകളില‍ുള്ള അപേക്ഷ ലിങ്ക് തുറക്കുക.
  • വ്യക്തിവിവരങ്ങൾ നൽകി Register ചെയ്യുക.
  • ശേഷം പോസ്റ്റ് തിരഞ്ഞെടുത്ത് അപേക്ഷ നൽകുക.
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.

നേരിട്ടുള്ള അപേക്ഷ ലിങ്കും, നോട്ടിഫിക്കേഷൻ ലിങ്കും ചുവടെ പട്ടികയിൽ നൽകുന്നു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ 011-43102271, 011-26591750, OR email: cpcb@admin.iitd.ac.in ൽ ബന്ധപ്പെടാം.

CPCB Job Recruitment 2025 Official Notification
CPCB Job Recruitment 2025 Apply Link
CPCB Official Website
Last Date for submission of Application: April 28

Content Highlight: The Central Pollution Control Board (CPCB) has released an official notification for CPCB Recruitment 2025, inviting applications for 69 vacancies across various posts including Clerk, Assistant, Multi-Tasking Staff (MTS), Scientist, Stenographer, Data Entry Operator, Technician, Translator, Accounts Officer, and more. Eligible candidates can apply online before April 28, 2025. Check the notification, age limit, qualifications, salary details, application fee, and direct apply link here.

CPCB Job Recruitment 2025 Apply Link

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *