
ഡിഗ്രിയുണ്ടോ? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഓഫീസ് അസിസ്റ്റന്റ് ആവാം
കേന്ദ്ര തുറമുഖ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ സബ്‌സിഡറി കമ്പനിയാണ് ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്. കര്‍ണാടകയിലെ മാല്‍പെയില്‍ സ്ഥിതി ചെയ്യുന്ന ഉഡുപ്പി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിലേക്ക് പുതുതായി ഓഫീസ് അസിസ്റ്റന്റുമാരെ നിയമിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 17. (cochin shipyard office assistant recruitment for uscl malpe apply link)
സ്ഥാപനം | ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് UCSL |
കാറ്റഗറി നമ്പർ | UCSL/IMS/HR/VN/F/11-ReN/2/OA/2025/33 |
പോസ്റ്റ് | ഓഫീസ് അസിസ്റ്റന്റ് |
ഒഴിവുകള്‍ | 8 |
റിക്രൂട്ട്‌മെന്റ് | 5 വര്‍ഷ കരാര്‍ |
അവസാന തീയതി | മാര്‍ച്ച് 17 |
വെബ്സെെറ്റ് | https://cochinshipyard.in/ |
പ്രായപരിധി
മാര്‍ച്ച് 17- 2025ന് 30 വയസ് കഴിയരുത്. ഉദ്യോഗാര്‍ഥികള്‍ 1995 മാര്‍ച്ച് 18ന് ശേഷം ജനിച്ചവരായിരിക്കണം. * ഒബിസി 33, എസ്.സി 35 എന്നിങ്ങനെ വയസിളവുണ്ട്.
Post | Age limit |
ഓഫീസ് അസിസ്റ്റന്റ് | 30 വയസ് * |
കാലാവധി എത്ര?
നിലവില്‍ 5 വര്‍ഷത്തേക്കുള്ള കരാര്‍ റിക്രൂട്ട്‌മെന്റാണ് വിളിച്ചിട്ടുള്ളത്. മികവിന് അനുസരിച്ച് ഇത് കൂടാനും, കുറയാനും സാധ്യതയുണ്ട്. UCSL ന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായിട്ടായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികള്‍ ഓണ്‍ ബോര്‍ഡ് ഷിപ്പുകളിലും, വര്‍ക്ക് സൈറ്റുകളിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
യോഗ്യത
- ആര്‍ട്‌സ് OR സയന്‍സ് OR കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിഗ്രി. 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
- കമ്പ്യൂട്ടര്‍ പരിജ്ഞാനം
- സമാന പോസ്റ്റില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 25,000 രൂപ നിങ്ങള്‍ക്ക് തുടക്ക ശമ്പളം ലഭിക്കും. പിന്നീട് ഇത് ഓരോ വര്‍ഷങ്ങളിലും 25,510, 26,040, 26,590, 27,150 എന്നിങ്ങനെ വര്‍ധിക്കും.
Year | Salary |
1 year | 25,000 |
2 year | 25,510 |
3 year | 26,040 |
4 year | 26,590 |
5 year | 27,150 |
സെലക്ഷന്‍
എഴുത്ത് പരീക്ഷയുണ്ട്. ഒബ്ജക്ടീവ് ടൈപ്പ് / ഡിസ്‌ക്രിപ്റ്റീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാവും. 100 മാര്‍ക്കിലായിരിക്കും ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.
പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുണ്ട്. അത് കാണുക.
അപേക്ഷ ഫീസ്
SC/ST/PWD | Nill |
മറ്റുള്ളവർ | 300 rs |
Online payment |
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷ നടപടികള്‍. ആദ്യം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയാണ് അപേക്ഷ നല്‍കേണ്ടത്. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു അത് കാണുക.
- www.cochinshipyard.in സന്ദര്‍ശിക്കുക.
- Career പേജില്‍ UCSL, Malpe തിരഞ്ഞെടുക്കുക.
- SAP online portel ല്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
- തുടര്‍ന്ന് അപേക്ഷ നല്‍കുക.
- അല്ലെങ്കില്‍ നേരിട്ട് www.udupicsl.com സന്ദര്‍ശിച്ച് Career ലൂടെയും അപേക്ഷ നല്‍കാം.
- അപേക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
- തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വിവരങ്ങള്‍ മെയിലിലൂടെ അറിയിക്കും.
ApplY | click |
Notification | Click |
Last Date | March 17 |
Website | https://udupicsl.com/ |
Read more: ഇറിഗേഷന്‍ വകുപ്പില്‍ വര്‍ക്കര്‍; ഒന്‍പതാം ക്ലാസുകാര്‍ക്ക് അവസരം