Job Kerala Latest

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ അവസരം; 50,000 രൂപ ശമ്പളം

  • February 25, 2025
  • 1 min read
കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍  അവസരം; 50,000 രൂപ ശമ്പളം

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ അവസരം; 50,000 രൂപ ശമ്പളം

എറണാകുളത്തുള്ള കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ വിവിധ പോസ്റ്റുകളില്‍ നിയമനത്തിന് അപേക്ഷ വിളിച്ചു. മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. (cochin port authority recruitment in various posts latest job notification)

സ്ഥാപനംകൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി
നോട്ടീസ് നമ്പര്‍A/Contract/Marine/2025-S
പോസ്റ്റ്സീമാന്‍ ഗ്രേഡ് 2, ഫയര്‍ സൂപ്പര്‍വൈസര്‍, ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍, മറൈന്‍ മോട്ടോര്‍ മെക്കാനിക്, വിഞ്ച് ഓപ്പറേറ്റര്‍,
ടഗ് ഹാന്‍ഡിലര്‍, GP- ക്രൂ, GP- ക്രൂ എഞ്ചിന്‍, GP- ക്രൂ ഇലക്ട്രിക്കല്‍, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍ ക്രെയിന്‍സ്)
ആകെ ഒഴിവുകള്‍65, കരാര്‍ നിയമനം (ഒരു വര്‍ഷ കാലാവധി)
അപേക്ഷിക്കേണ്ട അവസാന തീയതിമാര്‍ച്ച് 11

Post vacancies

PostVacancy
സീമാന്‍ ഗ്രേഡ് 2 01
ഫയര്‍ സൂപ്പര്‍വൈസര്‍03
ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍01
മറൈന്‍ മോട്ടോര്‍ മെക്കാനിക്04
വിഞ്ച് ഓപ്പറേറ്റര്‍01
ടഗ് ഹാന്‍ഡിലര്‍02
GP- ക്രൂ46
GP- ക്രൂ എഞ്ചിന്‍05
GP- ക്രൂ ഇലക്ട്രിക്കല്‍02
ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍ ക്രെയിന്‍സ്)01

പ്രായപരിധി

PostAge
സീമാന്‍ ഗ്രേഡ് 260 വയസ് വരെ
ഫയര്‍ സൂപ്പര്‍വൈസര്‍40 വയസ് വരെ
ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍40 വയസ് വരെ
മറൈന്‍ മോട്ടോര്‍ മെക്കാനിക്40 വയസ് വരെ
വിഞ്ച് ഓപ്പറേറ്റര്‍60 വയസ് വരെ
ടഗ് ഹാന്‍ഡിലര്‍58 വയസ് വരെ
GP- ക്രൂ45 വയസ് വരെ
GP- ക്രൂ എഞ്ചിന്‍45 വയസ് വരെ
GP- ക്രൂ ഇലക്ട്രിക്കല്‍45 വയസ് വരെ
ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍ ക്രെയിന്‍സ്)60 വയസ് വരെ

യോഗ്യത

ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍

മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

മറൈന്‍ മോട്ടോര്‍ മെക്കാനിക്

പത്താം ക്ലാസ് വിജയം. മോട്ടോര്‍ മെക്കാനിക്കില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ്.

വിഞ്ച് ഓപ്പറേറ്റര്‍

പത്താം ക്ലാസ് വിജയം. STCW അംഗീകൃത കോഴ്‌സ്. സെറാങ് സര്‍ട്ടിഫിക്കറ്റ്.

ടഗ് ഹാന്‍ഡിലര്‍

ഇന്‍ലാന്റ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്. അംഗീകൃത STCW സര്‍ട്ടിഫിക്കറ്റ്.
ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍ ക്രെയിന്‍സ്)

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ. നീന്തല്‍ ടെസ്റ്റില്‍ വിജയിക്കണം.

  • (മറ്റ് പോസ്റ്റുകളിലേക്കുള്ള വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ നൽകുന്നു)

ശമ്പളം

Postsalary/ month
സീമാന്‍ ഗ്രേഡ് 230,000
ഫയര്‍ സൂപ്പര്‍വൈസര്‍40,000
ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍28,800
മറൈന്‍ മോട്ടോര്‍ മെക്കാനിക്23,400
വിഞ്ച് ഓപ്പറേറ്റര്‍27,500
ടഗ് ഹാന്‍ഡിലര്‍50,000
GP- ക്രൂ23,400
GP- ക്രൂ എഞ്ചിന്‍23,400
GP- ക്രൂ ഇലക്ട്രിക്കല്‍28,200
ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍ ക്രെയിന്‍സ്)30,000

അപേക്ഷിക്കേണ്ട വിധം?

മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് മുഖേന മാര്‍ച്ച് 11ന് മുന്‍പായി അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിച്ച് യോഗ്യതക്കനുസരിച്ച് ഷോര്‍ട്ട് ലിസ്റ്റ് പുറത്തിറക്കും. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. വായിച്ച് മനസിലാക്കി യോഗ്യരായവര്‍ മാത്രം അപേക്ഷ നല്‍കുക.

ApplYClick
NotificationClick
Last DateMarch 11
Websitehttps://www.cochinport.gov.in/

Content Highlight: cochin port authority recruitment in various posts latest job notification

For More Kerala job alerts: Click here

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *