Job Kerala Latest

ഡിഗ്രി മതി; ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാം; ജില്ലകളില്‍ ഒഴിവുകളെത്തി- Clean Kerala Company Limited job

  • April 6, 2025
  • 1 min read
ഡിഗ്രി മതി; ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാം; ജില്ലകളില്‍ ഒഴിവുകളെത്തി- Clean Kerala Company Limited job

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനിയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്ക് ജോലി നേടാനുള്ള അവസരാണ് വന്നിട്ടുള്ളത്. സെക്ടര്‍ കോര്‍ഡിനേറ്റര്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ് പോസ്റ്റുകളിലാണ് ഒഴിവുകള്‍. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്ന് ജില്ല കാര്യാലയങ്ങളിലായാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. ഇന്റര്‍വ്യൂ ഏപ്രില്‍ 22ന് നടക്കും. വിശദവിവരങ്ങള്‍ ചുവടെ, (Clean Kerala Company Limited job Interview)

Companyക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്
Post– സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍
– അക്കൗണ്ട്‌സ് അസിസ്റ്റന്റ്
Total Vacancy03
Job Typeകരാര്‍ നിയമനം
Job Locationപാലക്കാട്, കൊല്ലം, കോട്ടയം
Interview Dateഏപ്രില്‍ 22- 2025
Official Websitehttps://cleankeralacompany.com/

ക്ലീന്‍ കേരള കമ്പനി| Company Details

കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്. തിരുവനന്തപുരത്തെ വഴുതക്കാടാണ് കമ്പനിയുടെ ആസ്ഥാനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് കമ്പനിയുടെ ചെയര്‍മാന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മുനിസിപ്പല്‍ ചേംബര്‍ ചെയര്‍മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ക്ലീൻ കേരള കമ്പനി തങ്ങളുടെ പാലക്കാട്, കൊല്ലം, കോട്ടയം ജില്ല കാര്യാലയങ്ങളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നത്. സെക്ടർ കോ-ഓര്‍ഡിനേറ്റര്‍ പോസ്റ്റിൽ കൊല്ലം, കോട്ടയം ജില്ലകളിലാണ് ഒഴിവുള്ളത്. അതേസമയം പാലക്കാട് കാര്യാലയത്തിലേക്ക് അക്കൗണ്ട്സ് അസിസ്റ്റന്റിനെയും നിയമിക്കുന്നുണ്ട്. കൂടുതലറിയാം,

ജില്ല തിരിച്ചുള്ള ഒഴിവുകൾ

PostVacancyDistrict
സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍2കൊല്ലം
കോട്ടയം
അക്കൗണ്ട്‌സ് അസിസ്റ്റന്റ്1പാലക്കാട്

ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria

  • സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍

Education: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്.
Experience: ഡിഗ്രി കഴിഞ്ഞതിന് ശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ രണ്ട് വര്‍ഷം ജോലി ചെയ്ത പരിചയം.

  • അക്കൗണ്ട്‌സ് അസിസ്റ്റന്റ്

Education: ബികോം + ടാലി സര്‍ട്ടിഫിക്കറ്റ്.
Experience: കോഴ്‌സ് കഴിഞ്ഞതിന് ശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് രണ്ട് വര്‍ഷത്തെ പരിചയം.

പ്രായപരിധി | Age Details

PostAge
സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍50 വയസിൽ താഴെ
അക്കൗണ്ട്‌സ് അസിസ്റ്റന്റ്35 വയസിൽ താഴെ

ശമ്പളം | Salary Details

രണ്ട് പോസ്റ്റുകളിലും ജോലി ലഭിക്കുന്നവര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് ശമ്പളം ലഭിക്കുക. 755 രൂപയായിരിക്കും ദിവസം ലഭിക്കുക. സെക്ടര്‍ കോര്‍ഡിനേറ്റര്‍ പോസ്റ്റുകാര്‍ക്ക് 150 രൂപ യാത്രാബത്തയും അനുവദിക്കും.

Read Also: സപ്ലൈക്കോയിൽ പരീക്ഷയില്ലാതെ ജോലി

ഇന്റര്‍വ്യൂ | Walk In Interview Details

ക്ലീന്‍ കേരള ഇത്തവണ ഇന്റര്‍വ്യൂ നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ഏപ്രില്‍ 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും. മേല്‍പറഞ്ഞ യോഗ്യതയുള്ള ചുവടെ നല്‍കിയ ഇന്റര്‍വ്യൂ വിവരങ്ങള്‍ വായിച്ച് മനസിലാക്കുക.

  • തീയതി: ഏപ്രില്‍ 22- 2025
  • സമയം: രാവിലെ 10.00
  • സ്ഥലം: ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്
  • രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 10 വഴുതക്കാട് ചിന്‍മയ സ്‌കൂളിന് എതിര്‍വശം.

ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അഭിമുഖ സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ ഒറിജിനലും, ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും കൈവശം വെയ്ക്കണം.

സംശയങ്ങള്‍ക്ക്: 9447792058 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും, ക്ലീന്‍ കേരള കമ്പനി വെബ്‌സൈറ്റും ചുവടെ നല്‍കുന്നു. അത് വായിക്കുക. നിങ്ങളുടെ പരിചയത്തിലുള്ള സുഹൃത്തുക്കളിലേക്ക് ഈ വിവരം എത്തിക്കൂ.

Clean Kerala Company Accounts Assistant job Notification link
Clean Kerala Company Sec-coordinator job Notification link
Clean Kerala Company Ltd Official Website link
Clean Kerala Company Ltd Email:- cleankeralacompany@gmail.com

Content Highlight: Clean Kerala Company Limited Latest Recruitment for Sector Coordinator and Accounts Assistant in Palakkad, Kottayam, and Kollam District Offices. The interview will be on April 22. Check qualification, age limit, salary details, official notification, and interview details here.

Clean Kerala Company Limited job Interview

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *