
കേന്ദ്ര സർക്കാരിന് കീഴിലുള്ള മിനിരത്‌ന കമ്പനിയായ BALMER LAWRIE & CO.LTD ൽ അസിസ്റ്റന്റ് മാനേജർ, ഓഫീസർ പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകളുണ്ട്. ഡിഗ്രി യോഗ്യതയിൽ 13 ഒഴിവുകളിലേക്ക് കരാർ നിയമനങ്ങളാണ് വന്നിട്ടുള്ളത്. അപേക്ഷകൾ ഏപ്രിൽ 18ന് മുൻപായി നൽകണം. വിശദവിവരങ്ങൾ ചുവടെ, (Balmer Lawrie Ltd Recruitment 2025)
Institution | BALMER LAWRIE & CO.LTD |
Post | – ഓഫീസർ (കസ്റ്റം ഓപ്പറേഷൻസ്) – ഡെപ്യൂട്ടി മാനേജർ (ക്വാളിറ്റി കൺട്രോൾ) – സീനിയർ മാനേജർ (ബ്രാൻഡ്) – സീനിയർ മാനേജർ (അക്കൗണ്ട്‌സ് & ഫിനാൻസ്) – ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്) – അസിസ്റ്റന്റ് മാനേജർ (കലക്ഷൻസ്) – ഡെപ്യൂട്ടി മാനേജർ (കീ അക്കൗണ്ട്‌സ് മാനേജ്‌മെന്റ്) – ഓഫീസർ (കലക്ഷൻ) – ഓഫീസർ/ ജൂനിയർ ഓഫീസർ (ട്രാവൽ) – ജൂനിയർ ഓഫീസർ (ട്രാവൽ) |
Total Vacancy | 13 |
Job Type | On Contract |
Job Location | Kerala, Kolkata, Okhla, Rourkela, Hyderabad, Chennai |
CLOSING DATE OF SUBMISSION OF ONLINE APPLICATION | April 18, 2025 |
Official Website | https://www.balmerlawrie.com/ |
കമ്പനിയെകുറിച്ച് | Company Details
1867ൽ ബ്രിട്ടീഷ് ഇന്ത്യയിൽ കൊൽക്കത്ത ആസ്ഥാനമായി ആരംഭിച്ച കമ്പനിയാണ് ബാൽമെർ ലൂവ്‌റേ കമ്പനി ലിമിറ്റഡ്. സ്റ്റീഫൻ ജോർജ് ബാൽമർ, അലക്‌സാണ്ടർ ലാവ്‌റീ എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം കമ്പനി ഇന്ത്യൻ ഗവൺമെന്റ് ഏറ്റെടുക്കുകയും, പെട്രോളിയം & നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലാക്കുകയും ചെയ്തു. ഇന്ന് ഇത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു മിനിരത്‌ന കമ്പനിയാണിത്.
ഒഴിവുകളും, പോസ്റ്റിങ് സ്ഥലങ്ങളുമറിയാം
Post | Vacancy | Location |
ഓഫീസർ (കസ്റ്റം ഓപ്പറേഷൻസ്) | 2 | Hyderabad |
ഡെപ്യൂട്ടി മാനേജർ (ക്വാളിറ്റി കൺട്രോൾ) | 1 | Chennai |
സീനിയർ മാനേജർ (ബ്രാൻഡ്) | 1 | Kolkata |
സീനിയർ മാനേജർ (അക്കൗണ്ട്‌സ് & ഫിനാൻസ്) | 1 | Silvassa |
അസിസ്റ്റന്റ് മാനേജർ (കലക്ഷൻസ്) | 1 | NRO Okhla |
ഡെപ്യൂട്ടി മാനേജർ (കീ അക്കൗണ്ട്‌സ് മാനേജ്‌മെന്റ്) | 1 | NRO Okhla |
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്) | 1 | Kolkata |
ഓഫീസർ (കലക്ഷൻ) | 2 | NRO Okhla |
ഓഫീസർ/ ജൂനിയർ ഓഫീസർ (ട്രാവൽ) | 1 | NRO Okhla |
ജൂനിയർ ഓഫീസർ (ട്രാവൽ) | 1 | Trivandrum |
ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
- ജൂനിയർ ഓഫീസർ (ട്രാവൽ)
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. (10+ 2+ Degree എന്നീ സ്ട്രീമിൽ പഠിച്ചിരിക്കണം). എക്‌സ്പീരിയൻസ് ആവശ്യമില്ല. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
- ഓഫീസർ/ ജൂനിയർ ഓഫീസർ (ട്രാവൽ)
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. (10+ 2+ ഡിഗ്രി എന്നീ സ്ട്രീമിൽ പഠിച്ചിരിക്കണം). രണ്ട് വർഷത്തെ എക്‌സ്പീരിയൻസ് ഉള്ളവർക്കും, ഫ്രഷേഴ്‌സിനും അവസരമുണ്ട്.
- ഓഫീസർ (കലക്ഷൻ)
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. (10+ 2+ ഡിഗ്രി എന്നീ സ്ട്രീമിൽ പഠിച്ചിരിക്കണം). രണ്ട് വർഷത്തെ എക്‌സ്പീരിയൻസ് വേണം.
- ഡെപ്യൂട്ടി മാനേജർ (കീ അക്കൗണ്ട്‌സ് മാനേജ്‌മെന്റ്)
MTM / MBA/ Graduate Engineer OR Any Graduate.
സമാന തസ്തികയിൽ 4-7 വർഷം വരെ എക്‌സ്പീരിയൻസ്.
- അസിസ്റ്റന്റ് മാനേജർ (റെയിൽ ഓപ്പറേഷൻസ്)
എഞ്ചിനീയറിങ് ബിരുദം. അല്ലെങ്കിൽ രണ്ട് വർഷ എംബിഎ OR മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ. 1-6 വർഷം വരെ എക്‌സ്പീരിയൻസ്.
- അസിസ്റ്റന്റ് മാനേജർ (കലക്ഷൻസ്)
എഞ്ചിനീയറിങ് ബിരുദം OR 2 വർഷ എംബിഎ OR മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ. 1-6 വർഷം വരെ സമാന തസ്തികയിലെ എക്‌സ്പീരിയൻസ്.
- ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്)
എഞ്ചിനീയറിങ് ബിരുദം OR 2 വർഷ എംബിഎ OR മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ. 5 വർഷത്തെ എക്‌സ്പീരിയൻസ്.
- സീനിയർ മാനേജർ (അക്കൗണ്ട്‌സ് & ഫിനാൻസ്)
സിഎ/ ഐസിഡബ്ല്യൂഎ. 11 വർഷത്തെ എക്‌സ്പീരിയൻസ്
- സീനിയർ മാനേജർ (ബ്രാൻഡ്)
2 വർഷ എംബിഎ OR മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ OR മീഡിയ റിലേറ്റഡ് സ്‌പെഷ്യലൈസേഷനുള്ള പിജി. 11 വർഷത്തെ എക്‌സ്പീരിയൻസ്.
- ഓഫീസർ കസ്റ്റം ഓപ്പറേഷൻസ്
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. H കാർഡ്, G കാർഡ് ഉണ്ടായിരിക്കണം. 2 വർഷത്തെ എക്‌സ്പീരിയൻസ്.
- ഡെപ്യൂട്ടി മാനേജർ (ക്വാളിറ്റി കൺട്രോൾ)
ബിഫാം OR ബിഎസ്.സി (കെമിസ്ട്രി, അനലറ്റിക്കൽ കെമിസ്ട്രി, ബയോ കെമിസ്ട്രി) OR എംഎസ്.സി (ഫാർമ, കെമിസ്ട്രി, അനലറ്റിക്കൽ കെമിസ്ട്രി, ബയോ-കെമിസ്ട്രി). 3-7 വർഷം വരെ സമാന മേഖലയിൽ എക്‌സ്പീരിയൻസ് വേണം.
കാലാവധി | Contract Duration
തെരഞ്ഞെടുക്കന്നവരെ മൂന്ന് വർഷത്തെ കരാർ കാലാവധിയിൽ നിയമിക്കും. ശമ്പളത്തിന് പുറമെ, പിഎഫ്, ഇഎസ് ഐ, ബോണസ് എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കും.
പ്രായപരിധി | Age Details
Post | Age |
ഓഫീസർ (കസ്റ്റം ഓപ്പറേഷൻസ്) | 30 |
ഡെപ്യൂട്ടി മാനേജർ (ക്വാളിറ്റി കൺട്രോൾ) | 35 |
സീനിയർ മാനേജർ (ബ്രാൻഡ്) | 40 |
സീനിയർ മാനേജർ (അക്കൗണ്ട്‌സ് & ഫിനാൻസ്) | 40 |
അസിസ്റ്റന്റ് മാനേജർ (കലക്ഷൻസ്) | 30 |
ഡെപ്യൂട്ടി മാനേജർ (കീ അക്കൗണ്ട്‌സ് മാനേജ്‌മെന്റ്) | 35 |
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്) | 32 |
ഓഫീസർ (കലക്ഷൻ) | 30 |
ഓഫീസർ/ ജൂനിയർ ഓഫീസർ (ട്രാവൽ) | 30 |
ജൂനിയർ ഓഫീസർ (ട്രാവൽ) | 30 |
ശമ്പളം | Salary Details
ഓരോ പോസ്റ്റിലേക്കും ശമ്പള സ്‌കെയിൽ വ്യത്യസ്തമാണ്. ഓഫീസർ (കസ്റ്റം ഓപ്പറേഷൻസ്) 6 ലക്ഷത്തിന് മുകളിൽ വാർഷിക ശമ്പളമുണ്ട്. അതുപോലെ ഡെപ്യൂട്ടി മാനേജർ (ക്വാളിറ്റി കൺട്രോൾ പോസ്റ്റിൽ 12.95 ലക്ഷമാണ് വാർഷിക ശമ്പളമായി ലഭിക്കുക. മറ്റ് പോസ്റ്റുകളിലേക്ക് നിയമാനുസൃത ശമ്പളം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ നോട്ടിഫിക്കേഷൻ ചുവടെ നൽകുന്നു.
അപേക്ഷിക്കേണ്ട വിധം ? HOW to APPLY
ഉദ്യോഗാർഥികൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ഏപ്രിൽ 18ന് രാത്രി 11.59ന് മുൻപായി അപേക്ഷകൾ നൽകണം. ആദ്യമായാണ് വെബ്‌സൈറ്റ് സന്ദർശിക്കുന്നതെങ്കിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. അപേക്ഷ സംബന്ധിച്ച വിശദമായ നോട്ടിഫിക്കേഷൻ ലിങ്കും, നേരിട്ടുള്ള അപേക്ഷ ലിങ്കും ചുവടെ പട്ടികയിലുണ്ട്.
Steps:-
- https://www.balmerlawrie.com/ വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ നിന്ന് Careers ലിങ്ക് തിരഞ്ഞെടുക്കുക.
- Current Openings തിരഞ്ഞെടുക്കുക.
- എല്ലാ പോസ്റ്റിലേക്കുമുള്ള നോട്ടിഫിക്കേഷനുകൾ കാണാം. അത് വായിച്ച് മനസിലാക്കുക.
- ഒറ്റത്തവണ രജിസ്‌ട്രേഷൻ ലിങ്ക് തിരഞ്ഞെടുക്കുക.
- പേര്, ഇമെയിൽ, ആവശ്യമായ രേഖകൾ നൽകി രജിസ്റ്റർ (പ്രൊഫൈൽ ക്രിയേറ്റ്) ചെയ്യുക.
- ശേഷം ഐഡിയും, പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത്, അത് തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകുക.
- അപേക്ഷ സബ്മിറ്റ് ചെയ്യുക.
- എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ Feedback ലിങ്കിൽ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Balmer Lawrie Recruitment 2025 Official Notification Link |
Balmer Lawrie Recruitment 2025 Registration link |
Balmer Lawrie Recruitment 2025 Direct Apply link |
Balmer Lawrie Official Website |
Balmer Lawrie Recruitment 2025 Last Date : ‘APRIL 18‘ |
Content Highlight: The latest job recruitment notification for 13 Manager and Officer posts in the Miniratna company, Balmer Lawrie, under the Central Government of India, has been released for 2025. The postings are available in Kerala, Kolkata, and Hyderabad and etc. Check eligibility, vacancy details, age limit, qualifications, and registration link.