
സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസര്‍; ഏതെങ്കിലും ഡിഗ്രി മതി- central bank credit officer job
കേന്ദ്ര പൊതുമേഖല ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്രെഡിറ്റ് ഓഫീസര്‍ പോസ്റ്റില്‍ ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി കഴിഞ്ഞവര്‍ക്കാണ് അവസരം. ബാങ്ക് ജോലി ലക്ഷ്യം വെക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 20. വിശദ വിവരങ്ങള്‍ ചുവടെ, (content hilight: central-bank-of-india-credit-officer-job-recruitment-for-degree-holders-)
സ്ഥാപനം | സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ |
വിജ്ഞാപന നമ്പര്‍ | – |
പോസ്റ്റ് | ക്രെഡിറ്റ് ഓഫീസര്‍- Grade 1 |
ആകെ ഒഴിവുകള്‍ | 1000 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 20 വരെ |
വെബ്‌സൈറ്റ് | https://www.centralbankofindia.co.in/en |
Post Vacancies
Post | Vacancy |
ക്രെഡിറ്റ് ഓഫീസര്‍ | 1000 |
പ്രായപരിധി
20 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 30 വയസ് കവിയാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ 30.11.1994നും 30.11.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി 35, ഒബിസി 33, ഭിന്നശേഷിക്കാര്‍ 40, വയസ് വരെയും അപേക്ഷിക്കാനാവും.
Post | Age |
ക്രെഡിറ്റ് ഓഫീസര്‍ | 20- 30 വരെ (സംവരണ ഇളവ് മുകളിൽ) |
യോഗ്യത
- അംഗീകൃത സര്‍വകലാശാലയ്ക്ക് കീഴില്‍ ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ്.
- കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് 55 ശതമാനം മതി.
- ഔദ്യോഗിക ഡിഗ്രി സര്‍ട്ടിഫിക്കറ്റോ, മാര്‍ക്ക് ഷീറ്റോ കൈവശം ഉണ്ടായിരിക്കണം.
സെലക്ഷന്‍
എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. 120 മാര്‍ക്കിനാണ് പരീക്ഷ നടക്കുക. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. പരീക്ഷ തീയതിയും, മറ്റ് വിവരങ്ങളും സെന്‍ട്രല്‍ ബാങ്ക് വെബ്‌സൈറ്റില്‍ അറിയിക്കും. പരീക്ഷയ്ക്ക് ശേഷം പേഴ്‌സണല്‍ ഇന്റര്‍വ്യൂ ഉണ്ടായിരിക്കും. 50 മാര്‍ക്കാണ് ഇന്റര്‍വ്യൂവിന് നല്‍കുക. ഇത് രണ്ടിന്റെയും മാര്‍ക്ക് നോക്കി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
അപേക്ഷ ഫീസ്
ജനുവരി 30 മുതൽ അപേക്ഷ വിന്‍ഡോ ഓപ്പണ്‍ ആയിട്ടുണ്ട്. ജനറല്‍ ഒബിസി വിഭാഗക്കാര്‍ 750 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 150 രൂപ മതി. അപേക്ഷ ഫീസ് റീഫണ്ട് ഉണ്ടായിരിക്കില്ല.
Category | Fee |
SC/ST/PWBD/WOMEN/ | 150 |
Genaral/ Obc | 750 |
അപേക്ഷിക്കേണ്ട വിധം?
മേല്‍ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ‘Recruitment‘ മെനു സെലക്ട് ചെയ്ത്
‘CLICK HERE TO APPLY ONLINE FOR CREDIT OFFICERS-PGDBF CENTRAL BANK OF INDIA’ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ശേഷം ഓപ്പണ്‍ ആവുന്ന ലിങ്കില്‍ നിന്നും
‘CLICK HERE FOR NEW REGISTRATION’ സെലക്ട് ചെയ്യുക.
ശേഷം തുറക്കുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ബേസിക് വിവിരങ്ങള്‍ ആഡ് ചെയ്ത് രജിസ്‌ട്രേഷന്‍ ഐഡി ക്രിയേറ്റ് ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കുക. ഫൈനല്‍ സബ്മിഷന്‍ നല്‍കുന്നതിന് മുന്‍പായി ഒരിക്കല്‍ കൂടി വിവരങ്ങള്‍ കൃത്യമായി വായിച്ച് നോക്കണം. ശേഷം COMPLETE REGISTRATION ബട്ടണ്‍ ക്ലിക് ചെയ്യുക. സംശയങ്ങള്‍ക്ക് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ ലിങ്ക് കാണുക.
ApplY | click |
Notification | click |
Last Date | ഫെബ്രുവരി 20 |
Website | https://www.centralbankofindia.co.in/en |