
CU-CET 2025 Registration Open
ഡിഗ്രി അല്ലെങ്കിൽ പിജി പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ, നിങ്ങൾ ? എങ്കിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ പഠനാവസരങ്ങൾ അറിഞ്ഞിരിക്കണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2025-26ലെ സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് (CU-CET) അപേക്ഷ വിളിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മെയിൻ കാമ്പസിലേക്കും, അഫിലിയേറ്റ് ചെയ്ത മറ്റ് കാമ്പസുകളിലേക്കും ഡിഗ്രി, പിജി കോഴ്സുകൾക്ക് പ്രവേശനം നേടാനുള്ള പരീക്ഷയാണിത്. ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാനാവുക. പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. (CU-CET 2025 Registration Open)
എന്താണ് CU-CET പരീക്ഷ ?
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മെയിൻ കാമ്പസിലേക്കും, അഫിലിയേറ്റ് ചെയ്ത മറ്റ് കാമ്പസുകളിലേക്കും, സെൽഫ് ഫിനാൻസ് സെന്ററുകളിലും അഡ്മിഷൻ നേടുന്നതിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് സിയു-സിഇടി. അഥവാ Calicut University Centralised Entrance Test (CU-CET). ഇന്ത്യയൊട്ടാകെയുള്ളവർക്ക് അപേക്ഷിക്കാനാവും.
പിജി/ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പിജി (പ്ലസ് ടു കഴിഞ്ഞവർക്ക്) / MP.Ed/ BP.Ed/ BPES/ LLM കോഴ്‌സുകൾക്കുള്ള നോട്ടിഫിക്കേഷനാണ് ഇപ്പോൾ വന്നിട്ടുള്ളത്.
ഇത്തവണത്തെ എൻട്രൻസ് പരീക്ഷക്കുള്ള അപേക്ഷകൾ മാർച്ച് 29 മുതൽ ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാനാവും. മെയ് 06,07,08 തീയതികളിലായി പരീക്ഷയും നടക്കും.
Application Started Date | March 29 |
Application Deadline | April 15 |
Entrance Exam Dates | May 06, 07, 08 |
ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
പിജി പ്രോഗ്രാമുകൾ/ ബിപിഎഡ് കോഴ്‌സുകൾക്ക് ഡിഗ്രി അവസാന വർഷ/ സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവും.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രവേശന സമയത്ത് ഡിഗ്രി, പ്ലസ് ടു കോഴ്‌സുകൾ പാസായിരിക്കണം.
സെലക്ഷൻ | Selection Process
എല്ലാ വിഷയങ്ങളിലേക്കും (അഫിലിയേറ്റഡ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകൾ ഉൾപ്പെടെ) എൻട്രൻസ് ടെസ്റ്റിലെ മാർക്ക് നോക്കിയാണ് അഡ്മിഷൻ ലഭിക്കുക. കട്ട് ഓഫ് മാർക്ക് ലഭിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിൽ നിന്ന് ഓരോരുത്തരെയും തിരഞ്ഞെടുക്കും.
ഏതൊക്കെയാണ് കോഴ്‌സുകൾ ? Details Of Programmse
PG Programmes offered in the University Teaching Departments :-
- M A Programmes
M.A Arabic Language & Literature, M.A English Language &
Literature, M.A Hindi Language & Literature, M.A Functional Hindi & Translation, M.A Malayalam
Language & Literature, M.A Comparative Literature, M.A Sanskrit Language & Literature(General),
M.A Urdu , M.A Economics, M.A Folklore, M.A History, M.A Journalism & Mass Communication, M.A
Music, M.A Philosophy, M.A Political Science, M.A Sociology, M.A Women’s Studies, M.A
Development Studies, MA Epigraphy & Manuscriptology.
- M.Sc Programmes
M.Sc. Chemistry, M.Sc. Applied Geology, M.Sc. Botany, M.Sc.
Applied Psychology, M.Sc. Zoology, M.Sc. Biochemistry, M.Sc. Computer Science, M.Sc
Environmental Science, M.Sc. Human Physiology, M.Sc. Mathematics, M.Sc. Microbiology, M.Sc.
Physics, M.Sc. Radiation Physics, M.Sc. Statistics, M.Sc. Forensic Science, M.Sc. Biotechnology,
M.Sc. Physics (Nanoscience), M.Sc. Chemistry (Nanoscience).
M.Com, M.Lib.I.Sc, Master of Theatre Arts (M.T.A), LLM (double specialization) in
Criminal Law & Business Law.
- PG Programmes offered in University Self financing Centres
Master of Social Work (MSW) and Mater of Computer Application – Regular & Evening(MCA).
- PG Programmes offered in the Affiliated Colleges :-
M.A. Journalism & Mass Communication, M.Sc. Health & Yoga Therapy, M.Sc. Forensic
Science and Master of Social Work (M SW), M.Sc General Biotechnology, Master of Social
Work (Disaster Management).
- Integrated PG programmes offered in University Campus
Integrated M.Sc Chemistry, Integrated M.Sc Physics, Integrated M.Sc Botany, Integrated M.Sc
Zoology, Integrated M.A Economics, Integrated M.A Development Studies, Integrated M.A
Comparative Literature,Integrated MA Sanskrit Language and Literature (General),Integrated
MA Arabic Language and Literature,Integrated MTA.
- Physical Education Programmes :-
(a) Teaching Department : M.P.Ed.
(b) University Centre : BPEd and BPES(Integrated).
(c) Affiliated College : M.P.Ed,B.P.Ed and BPES(Integrated)
അപേക്ഷ ഫീസ് ഉണ്ടോ ? Application Fee Details
പിജ/ ഇന്റഗ്രേറ്റഡ് പിജി/ ബിപിഎഡ്/ ബിപിഎസ് കോഴ്‌സുകൾക്കും, എൽഎൽഎം കോഴ്‌സുകൾക്കും വ്യത്യസ്ത ഫീസുകളാണ് നൽകേണ്ടത്. ഒരു വിഷയത്തിന് പുറമെ രണ്ടാമത് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾക്ക് 90 രൂപ അധികം നൽകേണ്ടി വരും. ഇത് അപേക്ഷ സമയത്ത് ഓൺലൈനായി അടയ്ക്കണം. ഒരു കാരണവശാലും അടച്ച ഫീസ് തിരികെ നൽകുന്നതല്ല. പട്ടികയിൽ വിശദമായ ഫീസ് വിവരങ്ങൾ നൽകുന്നു.
Ctegory | PG/Integrated PG/ BPEd/BPES(Integrated) | LLM |
ജനറൽ | 610/ ഒരു വിഷയത്തിന് | 830/ ഒരു വിഷയത്തിന് |
എസ്.സി, എസ്.ടി | 270/ ഒരു വിഷയത്തിന് | 390/ ഒരു വിഷയത്തിന് |
പരീക്ഷ കേന്ദ്രങ്ങൾ ? Exam Centres
കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി പരീക്ഷ കേന്ദ്രങ്ങളുണ്ട്. അപേക്ഷ സമയത്ത് തന്നെ നിങ്ങൾക്ക് ഏറ്റവും അടുത്ത പരീക്ഷ കേന്ദ്രങ്ങളും തിരഞ്ഞെടുക്കാം.
അപേക്ഷിക്കേണ്ട വിധം ? How to Apply
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷൻ ലിങ്ക് മുഖേന രജിസ്റ്റർ ചെയ്താണ് അപേക്ഷ നൽകേണ്ടത്. രജിസ്‌ട്രേഷൻ സമയത്ത് നിങ്ങൾക്ക് സ്വന്തമായി കാപ് ഐഡിയും, പാസ് വേർഡും ലഭിക്കും. ഇത് നിർബന്ധമായും ഓർമയിൽ വെക്കണം. വിശദമായ അപേക്ഷ ഘട്ടങ്ങൾ ചുവടെ നൽകുന്നു.
അപേക്ഷ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ നൽകിയിരിക്കുന്ന ഇമെയിൽ മുഖേനയോ, ഫോൺ നമ്പറുകൾ മുഖേനയോ ബന്ധപ്പെടാം. E mail: cucet@uoc.ac.in, PHONE: 0494-2407016,0494-2407017 (10.00 am to 5.00 pm) Suvega: 0494-2660600 (8.00 am to 8.00 pm).
- Steps For Registration & Application
- കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷൻ പോർട്ടൽ
https://entrance.uoc.ac.in/entrance2025/ തിരഞ്ഞെടുക്കുക. - ഏറ്റവും താഴെ Registration/ Login ബട്ടൺ ക്ലിക് ചെയ്യുക.
- നിങ്ങളുടെ മൊബൈൽ നമ്പർ, പാസ് വേർഡ് ഉണ്ടാക്കി CAPID നിർമിക്കുക.
- ശേഷം ഫോട്ടോ സ്‌കാൻ ചെയ്ത് നൽകുക.
- നിങ്ങളുടെ അക്കാദമിക് വിവരങ്ങൾ നൽകുക.
- ഏത് കോഴ്‌സിനാണോ അപേക്ഷിക്കുന്നത്, ആ കോഴ്‌സും, കോളജുകളും തിരഞ്ഞെടുക്കുക.
- അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കുക.
- എക്‌സാം സെന്റർ തിരഞ്ഞെടുക്കുക.
- അപേക്ഷ സബ്മിറ്റ് ചെയ്ത് പ്രന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
വിശദമായ നോട്ടിഫിക്കേഷൻ, കോഴ്‌സ് വിവരങ്ങൾ, കോളജുകൾ, പരീക്ഷ സിലബസ്, തുടങ്ങി നിങ്ങൾക്ക് ആവശ്യമായ വിവരങ്ങളുടെയെല്ലാം ലിങ്കുകൾ മുകളിലുണ്ട്. അത് വായിച്ച് സംശയങ്ങൾ തീർത്ത് ഉടൻ തന്നെ അപേക്ഷിക്കുക. കമ്പ്യൂട്ടർ സെന്ററുകൾ, അക്ഷയ കേന്ദ്രങ്ങൾ, യൂണിവേഴ്‌സിറ്റി ഹെൽപ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം നിങ്ങൾക്ക് അപേക്ഷ നൽകാനാവും. അതല്ലെങ്കിൽ സ്വന്തമായി കമ്പ്യൂട്ടർ ഉപയോഗിച്ചും ഓൺലൈൻ അപേക്ഷ നൽകാം.
Content Highlight: Calicut University has opened applications for the CU-CET 2025 entrance exam for PG, B.P.Ed, M.P.Ed, BPES (Integrated), and LLM (Double Specialization) programs. These courses are offered in University Teaching Departments, Self-Financing Centres, and Affiliated Colleges. Check the official notification for details on eligibility, exam centers, programs, admission fees, and the registration process.Find the official notification, application link, prospectus, syllabus, and direct exam link here.