Job Kerala Latest

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെക്യൂരിറ്റിയെ ആവശ്യമുണ്ട് – Calicut University Job

  • April 24, 2025
  • 1 min read
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെക്യൂരിറ്റിയെ ആവശ്യമുണ്ട് – Calicut University Job

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് ഒഴിവുള്ള സെക്യൂരിറ്റി പോസ്റ്റിൽ ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. 45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് 04 ആണ്. ചുവടെ നൽകിയ ലിങ്കിലുള്ള അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി തന്നെ സബ്മിറ്റ് ചെയ്താൽ മതി. വിശദമായ നോട്ടിഫിക്കേഷനും, യോഗ്യത വിവരങ്ങളും ചുവടെ നൽകുന്നു. (Calicut University Assistant Security Officer Job Recruitment 2025)

Companyകാലിക്കറ്റ് യൂണിവേഴ്സിറ്റി
Postഅസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍
Notification NONo: 120741/AD-F-ASST-2/2014/Admn
Total Vacancy
Job Typeകരാർ നിയമനം
Job Locationകേരള
Mode of Applicationഓൺലൈന്‍
Last Date For Online Applicationമെയ് 04
Official Websitehttps://www.uoc.ac.in/

സ്ഥാപനത്തെ കുറിച്ച് | About Calicut University

1968ൽ സ്ഥാപിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കേരളത്തിലെ പ്രധാന സർവകലാശാലയാണ്. വിസൃതൃതിയുടെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയും കാലിക്കറ്റാണ്. സംസ്ഥാനത്ത് രണ്ടാമത് തുടങ്ങിയ സർവകലാശാലയാണിത്.

കോഴിക്കോട് നഗരത്തിൽ നിന്ന് 24 കിലോമീറ്റർ മാറി തേഞ്ഞിപ്പാലം എന്ന സ്ഥലത്താണ് യൂണിവേഴ്‌സിറ്റിയുടെ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത്. 406 കോളജുകൾ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ അഫിലയേറ്റ് ചെയ്തിട്ടുണ്ട്. പുതുതായി യൂണിവേഴ്‌സിറ്റിയിൽ വന്നിട്ടുള്ള സെക്യൂരിറ്റി ജോലിയുടെ വിശദാംശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

Important Dates
അപേക്ഷ ആരംഭിക്കുന്ന തീയതി19 April 2025
അപേക്ഷ അവസാനിക്കുന്ന തീയതി04 May 2025.

ശമ്പളം | Salary Details

പ്രതിമാസം 30,995 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക.

ആർക്കൊക്കെ അപേക്ഷിക്കാം ? Qualification

Age: 01.01.2025ന് 45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Education: പത്താം ക്ലാസ് വിജയിച്ച സർട്ടിഫിക്കറ്റ് വേണം.

Experience: ഡിഫൻസ് മേഖലയിൽ നായിക് സുബേദാർ അല്ലെങ്കിൽ തത്തുല്യ പദവിയിൽ താഴെ അല്ലാത്ത സൈനിക സേവനം ചെയ്തവരായിരിക്കണം.

Also Read: ജോലിയില്ലെന്ന പരാതി ഇനി വേണ്ട ! നൂറിലധികം കമ്പനികളില്‍ 2000 + ഒഴിവുകള്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ-

സെലക്ഷൻ | Selection Process

അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ ഇമെയിൽ/ മൊബൈൽ എന്നിവ മുഖേന അറിയിക്കും. പുതിയ അപ്‌ഡേറ്റുകൾക്കായി യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് നിരന്തരം നിരീക്ഷിക്കുക.

അപേക്ഷിക്കേണ്ട വിധം ? How to Apply

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടത്തുന്ന റിക്രൂട്ട്‌മെന്റുകൾക്ക് യൂണിവേഴ്‌സിറ്റിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ചുവടെ പ്രധാന ലിങ്കും, പൂരിപ്പിക്കേണ്ട വിധവും നൽകുന്നു. അത് കാണുക.

  • വെബ്‌സൈറ്റ് തുറക്കുക.
  • Career പേജിൽ നിന്ന് സെക്യൂരിറ്റി ജോബ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. വായിച്ച് മനസിലാക്കുക.
  • നൽകിയിട്ടുള്ള Apply Now ബട്ടൽ ലിങ്ക് തുറക്കുക.
  • ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സബ്മിറ്റ് ചെയ്യുക.
  • അപേക്ഷയിൽ ആദ്യം ഏത് പോസ്റ്റാണ് എന്നത് തിരഞ്ഞെടുക്കണം. ശേഷം ഫോട്ടോ അപ്ലോഡ് ചെയ്യുക. ഇതോടെ നിങ്ങൾക്ക് ഒരു ഓൺലൈൻ ഐഡി ലഭിക്കും.

ശേഷം- പേര്, അഡ്രസ്, ജനന തീയതി, ജെൻഡർ, മതം, ജാതി, അച്ചന്റെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നീ വിവരങ്ങൾ നൽകണം. ശേഷം യോഗ്യത വിവരങ്ങളും, എക്‌സ്പീരിയൻസ് വിവരങ്ങളും ചേർക്കണം. ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യാം.

Calicut University Assistant Security Officer Recruitment Notification
Calicut University Assistant Security Officer Recruitment Apply Link
Calicut University Official Website
Last Date For Online Application : May 04, 2025

Content Highlight: Calicut University Assistant Security Officer Job Recruitment 2025: Qualification – SSLC. Check the official notification for age limit, salary details, detailed qualifications, and direct application link

Calicut University Assistant Security Officer Job Recruitment 2025

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *