Job Kerala Latest

Bank Of Baroda Peon | ബാങ്ക് ഓഫ് ബറോഡയില്‍ പ്യൂണ്‍; പത്താം ക്ലാസ് മതി

  • May 3, 2025
  • 2 min read
Bank Of Baroda Peon | ബാങ്ക് ഓഫ് ബറോഡയില്‍ പ്യൂണ്‍; പത്താം ക്ലാസ് മതി

ബാങ്ക് ഓഫ് ബറോഡ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ വന്നിട്ടുള്ള ഓഫീസ് അസിസ്റ്റന്റ് (പ്യൂണ്‍) പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളമുള്‍പ്പെടെ 500 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ജോലി ലഭിച്ചാല്‍ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. അപേക്ഷകള്‍ മെയ് 23ന് മുന്‍പായി അയക്കണം. വിശദവിവരങ്ങള്‍ ചുവടെ, (Bank Of Baroda Peon (Office Assistant) Job Details)

Companyബാങ്ക് ഓഫ് ബറോഡ
Postഓഫീസ് അസിസ്റ്റന്റ് (പ്യൂണ്‍)
Notification NOBOB/HRM/REC/ADVT/2025/05
Total Vacancy500+
Job Typeസ്ഥിര നിയമനം
Job Locationഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍
Mode of Applicationഓണ്‍ലെെന്‍
Last Date For Online Applicationമെയ് 23
Official Websitehttps://www.bankofbaroda.in/

ബറോഡ ബാങ്കിനെ കുറിച്ച് | Company Details

ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. ഇന്ത്യയിലെ മൂന്നാമത്തെ പൊതുമേഖല ബാങ്ക് കൂടിയാണിത്. 1908ലാണ് കമ്പനി സ്ഥാപിച്ചത്. 1969ല്‍ ബാങ്ക് ദേശസാത്കരിച്ചു. കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ബാങ്കിന് ബ്രാഞ്ചുകളുണ്ട്.

ഇപ്പോള്‍ വന്നിട്ടുള്ള ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് 500ല്‍ കൂടുതല്‍ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്.

PostVacancy
Office Assistant500+

ശമ്പളം എത്ര ? Salary Details

ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് തുടക്ക ശമ്പളമായി 19,500 രൂപ ലഭിക്കും. ഇത് പിന്നീട് വര്‍ഷാവര്‍ഷം കൂട്ടി നല്‍കും. 37,815 രൂപ വരെ ശമ്പളം വര്‍ധിക്കാം.

ശമ്പളത്തിന് പുറമെ സ്‌പെഷ്യല്‍ അലവന്‍സ്, ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഗ്രാറ്റ്വിറ്റി, പെന്‍ഷന്‍ എന്നിവ അനുവദിക്കും.

Important Dates
അപേക്ഷ ആരംഭിക്കുന്ന തീയതിമെയ് 03, 2025
അപേക്ഷ അവസാനിക്കുന്ന തീയതിമെയ് 23, 2025
ഫീസ് അടയ്ക്കേണ്ട അവസാന തീയതിമെയ് 23, 2025

എന്താണ് ജോലി ? Job and Posting Details

അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ ഏത് ബ്രാഞ്ചുകളിലേക്കും നിയമനം നടക്കാം. തുടക്കത്തില്‍ ആറു മാസം പ്രൊബേഷന്‍ കാലാവധിയുണ്ട്. അതിന് ശേഷം സ്ഥിര നിയമനം നടത്തും. ജോലി ലഭിച്ചാല്‍ സ്ഥാപനത്തിലുണ്ടാവുന്ന ഓഫീസ് അസിസ്റ്റന്റ് ജോലിയാണ് നിങ്ങള്‍ ചെയ്യേണ്ടി വരിക. കമ്പനി അസൈന്‍ ചെയ്യുന്ന ജോലികള്‍ക്ക് പ്രത്യേക അലവന്‍സ് ലഭിക്കുന്നതാണ്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria

  • Age: 18 വയസിനും, 26 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്.സി, എസ്.ടി 31, ഒബിസി 29 എന്നിങ്ങനെ വയസിളവുണ്ട്.
  • Education: പത്താം ക്ലാസ് വിജയിച്ചിരിക്കണം.
  • അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ ഭാഷ അറിഞ്ഞിരിക്കണം.
  • കേരളത്തിലാണെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം.

സെലക്ഷന്‍ | Selection Process

ഓണ്‍ലൈന്‍ ടെസ്റ്റ് ആണ് ആദ്യ ഘട്ടം. അതില്‍ വിജയിക്കുന്നവരെ അതത് പ്രാദേശിക ഭാഷകളിലെ പരിജ്ഞാനം അളക്കാന്‍ പരീക്ഷ നടത്തും. പരീക്ഷകളില്‍ കൂടുതല്‍ പേര്‍ വിജയിച്ചാല്‍ കമ്പനിയുടെ താല്‍പര്യത്തിന് അനുസരിച്ച് ഇന്‍ര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ നടത്താന്‍ സാധ്യതയുണ്ട്.

Read More: നാഷണൽ ആയുഷ് മിഷനിൽ ഓവര്‍സീയര്‍ റിക്രൂട്ട്മെന്റ്; ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകളറിയാം
Read More: വിഴിഞ്ഞത്തെ കേന്ദ്ര സർക്കാർ സ്ഥാപനത്തിന് കീഴിൽ ജോലി; ഇമെയിൽ അയച്ച് ജോലി നേടാം

പരീക്ഷ ഘടന | Exam Details

ആകെ 80 മിനുട്ടിനാണ് പരീക്ഷ നടക്കുക. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിലായി ചോദ്യങ്ങളുണ്ടാവും. ആകെ 100 ചോദ്യങ്ങള്‍. മിനിമം കട്ട് ഓഫ് മാര്‍ക്ക് നേടുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

പരീക്ഷ വിഷയങ്ങളും, ചോദ്യങ്ങളും, മാര്‍ക്കും ചുവടെ നല്‍കുന്നു.

SubjectNo Of QuestionsTotal Marks
Knowledge of English Language 25 25
General Awareness 2525
Elementary Arithmetic2525
Psychometric Test (Reasoning)2525
Total100100

അപേക്ഷിക്കേണ്ട വിധം | How to Apply

താല്‍പര്യമുള്ളവര്‍ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പോര്‍ട്ടലില്‍ നല്‍കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. ജനറല്‍, ഇഡബ്ല്യൂഎസ് , ഒബിസി 600 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ക്ക് 100 രൂപയും അപേക്ഷ ഫീസുണ്ട്.

  • https://www.bankofbaroda.in/വെബ്‌സൈറ്റ് തുറക്കുക.
  • Career പോര്‍ട്ടല്‍ തുറന്ന്, Current Opportunities തിരഞ്ഞെടുക്കുക.
  • ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
  • ശേഷം ഓഫീസ് അസിസ്റ്റന്റ് ലിങ്ക് തുറന്ന് അപേക്ഷ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
  • ശേഷം അപേക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.
Bank Of Baroda Office Assistant – Peon Notification
Bank Of Baroda Office Assistant – Peon Apply Link
Bank Of Baroda Career Portal
Bank Of Baroda Official Website

Bank Of Baroda Peon Job (Office Assistant) 2025 Detailed Vacancy List

State/UT No. of Vacancies
Andhra Pradesh 22
Assam 4
Bihar 23
Chandigarh (UT) 1
Chhattisgarh 12
Dadra and Nagar Haveli 1
Daman and Diu 1
Delhi (UT) 10
Goa3
Gujarat 80
Haryana 11
Himachal Pradesh3
Jammu and Kashmir1
Jharkhand10
Karnataka31
Kerala19
Madhya Pradesh16
Maharashtra29
West Bengal 14
Uttarakhand 10
Uttar Pradesh 83
Telangana 13
Tamil Nadu 24
Rajasthan 46
Punjab 14
Odisha 17
Nagaland 1
Manipur 1

Content Highlight: Bank of Baroda Office Assistant Peon Recruitment 2025. Over 500 vacancies across India, including Kerala. SSLC pass candidates are eligible to apply. Apply before May 23. Check the official notification, salary details, qualifications, application fee, age limit, and direct apply link here.

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *