Job Kerala Latest

ബാങ്ക് ഓഫ് ബറോഡയില്‍ കേരളത്തില്‍ ജോലി; 9 ജില്ലകളില്‍ ഒഴിവുകള്‍; എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്ക് അവസരം

  • February 21, 2025
  • 1 min read
ബാങ്ക് ഓഫ് ബറോഡയില്‍ കേരളത്തില്‍ ജോലി; 9 ജില്ലകളില്‍ ഒഴിവുകള്‍; എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്ക് അവസരം

ബാങ്ക് ഓഫ് ബറോഡയില്‍ കേരളത്തില്‍ ജോലി; 9 ജില്ലകളില്‍ ഒഴിവുകള്‍; എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്ക് അവസരം- bank of baroda trainee jobs in kerala

ബാങ്ക് ഓഫ് ബറോഡ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഒരു വര്‍ഷ കാലയളവിലേക്ക് അപ്രന്റീസ് ട്രെയിനി പോസ്റ്റിലേക്കാണ് നിയമനം. കേരളത്തില്‍ 9 ജില്ലകളിലെ ബറോഡ ബാങ്കുകളില്‍ നിയമനം നടക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 11. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന വിശദവിവരങ്ങള്‍ കാണുക. (bank of baroda trainee jobs in kerala)

സ്ഥാപനംബാങ്ക് ഓഫ് ബറോഡ
പോസ്റ്റ്അപ്രന്റീസ് ട്രെയിനി
ഒഴിവുകള്‍4000
ലാസ്റ്റ് ഡേറ്റ് മാര്‍ച്ച് 11
വെബ്‌സൈറ്റ്https://www.bankofbaroda.in/

‘കാലാവധി: 12 മാസത്തേക്കാണ് കരാര്‍ പോസ്റ്റിങ് നടക്കുക’

കേരളത്തിലെ ഒഴിവുകള്‍

Districtvacancy
ആലപ്പുഴ5
എറണാകുളം 30
കണ്ണൂര്‍ 5
കാസര്‍ഗോഡ് 7
കോഴിക്കോട് 10
മലപ്പുറം 5
പാലക്കാട് 7
തിരുവനന്തപുരം 10
തൃശൂര്‍ 10

ശമ്പളം

ജോലി ലഭിച്ചാല്‍ 12,000നും 15,000നും രൂപ നിരക്കില്‍ നിങ്ങള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ബാങ്കിന്റെ ബ്രാഞ്ചിന് അനുസരിച്ച് തുക വ്യത്യാസപ്പെടാം.

പ്രായപരിധി

20 വയസ് പൂര്‍ത്തിയായവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 28 വയസ് വരെയാണ് ജനറല്‍ കാറ്റഗറിയില്‍ പ്രായപരിധി. *ഒബിസിക്കാര്‍ക്ക് 31 വരെയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 33 വയസ് വരെയും അപേക്ഷിക്കാനാവും.

PostAge
അപ്രന്റീസ് ട്രെയിനി20-28*

യോഗ്യത

  • ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രിയുള്ളവരായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

തെരഞ്ഞെടുപ്പ്

  • ഓണ്‍ലൈന്‍ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പ്രാദേശിക ഭാഷ പരീക്ഷ എന്നിവ ഉണ്ടാവും.
  • ഓണ്‍ലൈന്‍ പരീക്ഷയില്‍ 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങളാണുണ്ടാവുക. 60 മിനുട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.
  • ഓണ്‍ലൈന്‍ പരീക്ഷ വിജയിച്ചവര്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് വിളിപ്പിക്കും. തുടര്‍ന്ന് കേരളക്കാര്‍ക്ക് മലയാളം പരിജ്ഞാനം (എഴുത്ത്, വായന, സംസാരം, മനസിലാക്കല്‍) പരീക്ഷ നടത്തും.
Category Fees
ജനറല്‍, EWS, ഒബിസി800
എസ്.സി, എസ്.ടി, വനിതകള്‍ 600
ഭിന്നശേഷി വിഭാഗം 400

അപേക്ഷിക്കേണ്ട വിധം?

  • താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സ്റ്റുഡന്റ് ലോഗിന്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക.
  • ഒരാള്‍ക്ക് ഒരു സംസ്ഥാനം മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കൂ.
  • ശേഷം നല്‍കിയിരിക്കുന്ന ബാങ്ക് ഓഫ് ബറോഡ അപ്രന്റീസ് ലിങ്ക് സെലക്ട് ചെയ്ത് അപേക്ഷ നല്‍കുക.
  • ആവശ്യമായ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് നല്‍കണം.
  • അക്ഷരത്തെറ്റുകള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.
  • അപേക്ഷ ലിങ്ക്, വിശദമായ വിജ്ഞാപനം, അപേക്ഷിക്കേണ്ട രീതി എന്നിവ ചുവടെ നല്‍കുന്നു.
ApplYClick
Notificationclick
Last DateMarch 11
Websitehttps://www.bankofbaroda.in/

Read more: തുടക്കക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *