
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍; അസാപ് കേരളയ്ക്ക് കീഴില്‍ നിയമനം- asap kerala graduate intern
ബിടെക് ബിരുദധാരികള്‍ക്ക് അസാപ് കേരളയില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അവസരം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴിലാണ് ഒരു വര്‍ഷത്തേക്ക് ഗ്രാജ്വേറ്റ് ഇന്റേണുമാരെ നിയമിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലായിട്ടായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന വിശദവിവരങ്ങള്‍ ശ്രദ്ധിക്കുക, അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 20. (asap kerala graduate intern)
സ്ഥാപന0 | പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (PCB) |
പോസ്റ്റ് | ഗ്രാജ്വേറ്റ് ഇന്റേണ്‍ |
ആകെ ഒഴിവുകള്‍ | 07 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 20 |
നിയമനം | കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകളിൽ |
ശമ്പളം എത്ര?
ഇന്റേണ്‍ പോസ്റ്റില്‍ 10,000 രൂപയാണ് പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുക.
യോഗ്യത
ബിടെക് സിവിൽ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 1 വര്‍ഷത്തേക്കാണ് കാലാവധി.
അപേക്ഷ ഫീസ്
രജിസ്‌ട്രേഷന്‍ സമയത്ത് 500 രൂപ ഫിസായി അടയ്ക്കണം. ഈ തുക റീഫണ്ട് ചെയ്ത് കിട്ടില്ല.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയിരിക്കുന്ന അപേക്ഷ ലിങ്ക് സന്ദര്‍ശിക്കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് അസാപ് കേരള നടത്തുന്ന സ്‌ക്രീനിങ് പ്രക്രിയക്ക് വിധേയരാവണം. എഴുത്ത് പരീക്ഷയോ, അഭിമുഖമോ ആയിരിക്കും നടക്കുക. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
Content Highlight: asap-kerala-invite-graduate-interns-in-pollution-control-board