Education

പോളിടെക്നിക് വിദ്യാർഥികൾക്ക് അബ്ദുൽ കലാം സ്കോളർഷിപ്പ്

  • February 5, 2025
  • 1 min read
പോളിടെക്നിക് വിദ്യാർഥികൾക്ക് അബ്ദുൽ കലാം സ്കോളർഷിപ്പ്

പോളിടെക്നിക് വിദ്യാർഥികൾക്ക് അബ്ദുൽ കലാം സ്കോളർഷിപ്പ്; അപേക്ഷ തീയതി നീട്ടി

സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്, ന്യൂനപക്ഷ വകുപ്പ് നൽകി വരുന്ന സ്കോളർഷിപ്പാണ് ഡോ എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്. നിലവിൽ ഫെബ്രുവരി 10 വരെ‌ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നതാണ്. ന്യൂനപക്ഷ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായിട്ടാണ്. apj abdul kalam scholarship

ആർക്കൊക്കെ അപേക്ഷിക്കാം ?

കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട (മുസ്ലീം, ക്രിസ്ത്യന്‍ എല്ലാ വിഭാഗക്കാര്‍ക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർഥികളായിരിക്കണം.

സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥി ആയിരിക്കണം.

അതിൽ തന്നെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ട്.

ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും.

രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരേയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണ്.

അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

സ്കോളർഷിപ്പ് തുക

6,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം?

www.minortiywelfare.kerala.gov.in വെബ് സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെനു ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫീല്‍ഡുകള്‍ പൂര്‍ണമായി പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളില്‍ സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524, 04712302090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

NotificationClick
Apply Click
WebsiteClick

content highlight: apj-abdul-kalam-scholarship-date-extended

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *