
പത്താം ക്ലാസുകാര്‍ക്ക് അങ്കണവാടികളില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകള്‍
വനിത ശിശു വികസന വകുപ്പിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി ക്രഷുകളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ അതത് നാട്ടിലെ ഐസിഡിഎസുകളിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. വിശദാംശങ്ങള്‍ ചുവടെ, (anganwadi worker helper job recruitment in kerala)
സ്ഥാപനം | അങ്കണവാടി ക്രഷ് |
Post | ഹെല്‍പ്പര്‍ ക്രഷ് വര്‍ക്കര്‍ |
Job Location | മലപ്പുറം, കോട്ടയം, എറണാകുളം |
Last Date for Application | March 18, 20 |
ജോലി- KNOW ABOUT JOB
വനിത ശിശുവികസന മന്ത്രാലയത്തിന്റെ മിഷന്‍ ശക്തി പദ്ധതിക്ക് കീഴിലാണ് അങ്കണവാടികളിലേക്ക് ജോലിയവസരമുള്ളത്. നാഷണല്‍ ക്രെഷ് സ്‌കീമിന്റെ പുതുക്കിയ പദ്ധതിയായ ‘പാല്‍ന’ യ്ക്ക് കീഴിലാണ് നിയമനം. 6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് പകല്‍ സമയങ്ങളില്‍ പരിചരണ സൗകര്യം നല്‍കുന്നതിനായുള്ള പദ്ധതിയാണിത്. സംസ്ഥാസര്‍ക്കാരിന്റെയും, സര്‍ക്കാരിതര സംഘടനകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2026 ഓടെ രാജ്യത്തുടനീളം 17,000 പുതിയ ക്രഷ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
കുട്ടികള്‍ക്കായുള്ള പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, പോഷകാഹാരക്കുറവ് പരിഹരിക്കല്‍, ആരോഗ്യ പരിചരണം, ആരോഗ്യപ്രതിരോധ സംവിധാനങ്ങള്‍ നടപ്പിലാക്കാല്‍, കുട്ടികളുടെ മാനസികവും, ശാരീരികവുമായ വികാസം എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍പ്പെട്ടതാണ്.
ഇതിന് പുറമെ, ജോലി ചെയ്യുന്ന അമ്മമാരുടെ കുട്ടികളുടെ പരിചരണം ഉറപ്പ് വരുത്തല്‍, കുട്ടികളുടെ വൈജ്ഞാനിക, ആരോഗ്യ, വ്യക്തിത്വ വികസനം എന്നിവയും പദ്ധതിയും ലക്ഷ്യം വെക്കുന്നു.
മലപ്പുറം
സ്ഥാപനം: ചാപ്പനങ്ങാടി അങ്കണവാടി കം ക്രഷ്
- യോഗ്യത: വനിതകള്‍ക്കാണ് അവസരം.
- ക്രഷ് വര്‍ക്കര്‍ പോസ്റ്റില്‍ പ്ലസ് ടു പാസായിരിക്കണം.
- ഹെല്‍പ്പര്‍ പോസ്റ്റില്‍ പത്താം ക്ലാസ് വിജയിച്ചാല്‍ മതി.
- 18നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
- കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ 24ാം വാര്‍ഡില്‍ (കുറ്റിപ്പുറം) സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ തൊട്ടടുത്ത ഐസിഡിഎസ് ഓഫീസില്‍ നിന്ന അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് മാര്‍ച്ച് 18ന് മുന്‍പായി ചുവടെയുള്ള വിലാസത്തില്‍ എത്തിക്കണം.
വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിന് സമീപം, ചാപ്പനങ്ങാടി പി.ഒ, 676503
സംശയങ്ങള്‍ക്ക്: 7025127584
കോട്ടയം
സ്ഥാപനം: ഈരാറ്റുപേട്ട അങ്കണവാടി കം ക്രഷ്
- യോഗ്യത: വനിതകള്‍ക്കാണ് അവസരം.
- ക്രഷ് വര്‍ക്കര്‍ പോസ്റ്റില്‍ പ്ലസ് ടു പാസായിരിക്കണം.
- ഹെല്‍പ്പര്‍ പോസ്റ്റില്‍ പത്താം ക്ലാസ് വിജയിച്ചാല്‍ മതി.
- 18നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
- ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 20ം വാര്‍ഡില്‍ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ തൊട്ടടുത്ത ഐസിഡിഎസ് ഓഫീസില്‍ നിന്ന അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് മാര്‍ച്ച് 18, വൈകീട്ട് 5 മണിക്ക് മുന്‍പായി അപേക്ഷയെത്തിക്കണം.
വിശദവിവരങ്ങള്‍ക്ക് 9188959694 ബന്ധപ്പെടുക.
എറണാകുളം
സ്ഥാപനം: കോതമംഗലം അഡീഷണല്‍ ഐസിഡിഎസ്
- യോഗ്യത: വനിതകള്‍ക്കാണ് അവസരം.
- ക്രഷ് വര്‍ക്കര്‍ പോസ്റ്റില്‍ പ്ലസ് ടു പാസായിരിക്കണം.
- ഹെല്‍പ്പര്‍ പോസ്റ്റില്‍ പത്താം ക്ലാസ് വിജയിച്ചാല്‍ മതി.
- 18നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
- പോത്താനിക്കാട് പഞ്ചായത്ത് 3,5 വാര്‍ഡില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ തൊട്ടടുത്ത ഐസിഡിഎസ് ഓഫീസില്‍ നിന്ന അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് മാര്‍ച്ച് 20ന് വൈകീട്ട് 5 മണിക്ക് മുന്‍പായി ചുവടെയുള്ള വിലാസത്തില്‍ എത്തിക്കണം.
വിലാസം: കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്
സംശയങ്ങള്‍ക്ക്: 0485 282 8161
- Important note: അങ്കണവാടി ക്രഷുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിയമനങ്ങള്‍ നടക്കുന്നുണ്ട്. ഐസിഡിഎസ് പരിധിക്കുള്ളില്‍ നിന്നാണ് നിയമനങ്ങള്‍. അതിനാല്‍ ജോലിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് നിങ്ങള്‍ക്ക് അതത് ജില്ലകളിലെ ഐസിഡിഎസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. ഇതിനായി മുകളില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാം.